വരുമാനമുള്ള കാലത്ത് തന്നെ വിരമിക്കല്‍ കാലത്തെ പറ്റിയും ചിന്തിക്കേണ്ടതുണ്ട്. ജോലിയോടൊപ്പം പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തവരാണെങ്കില്‍ ഉറപ്പായും വിരമിച്ച ശേഷമുള്ള വരുമാനത്തെ പറ്റി ചിന്തിക്കേണ്ടതുണ്ട്. ജോലിയുള്ള സമയത്താണ് പെന്‍ഷന്‍ പദ്ധതികളില്‍ ചേരാനും മാസ തവണകളടയ്ക്കാനും സാധിക്കുക. വിപണിയില്‍ നിരവധി പെന്‍ഷന്‍ പ്ലാനുകള്‍ കാണാം. ഇവയില്‍ ഏറ്റവും ചെലവ് കുറഞ്ഞൊരു പെന്‍ഷന്‍ പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ദിവസത്തില്‍ 7 രൂപ കരുതിയാല്‍ പ്രതിമാസം 5,000 രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്.
അടൽ പെൻഷൻ യോജന
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയൊരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. ജനങ്ങള്‍ക്ക് വാര്‍ധക്യ കാല സുരക്ഷയാണ് പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് പദ്ധതി കൂടുതല്‍ ശ്രദ്ധിക്കുന്നത്.
പദ്ധതിയില്‍ ചേരുന്ന എല്ലാവര്‍ക്കും 60 വയസ് പൂര്‍ത്തിയായാല്‍ പ്രതിമാസം 1,000 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലുള്ള തുക പെന്‍ഷന്‍ എന്നതാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ പ്രതേകത. കേന്ദ്രസർക്കാർ ഏജൻസിയായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്.
ആർക്കൊക്കെ ചേരാം
18 വയസ് പൂർത്തിയായ ഇന്ത്യക്കാർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. അതേസമയം 2022 ഒക്ടോബർ മുതൽ ആദായ നികുതി അടയ്ക്കുന്നവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കില്ല. നേരത്തെ അടൽ പെൻഷൻ യോജന വിഹിതത്തിന് നൽകിയിരുന്ന നികുതി ഇളവും റദ്ദായി. പദ്ധതിയിൽ ചേർന്നൊരാൾ മാസത്തിൽ വിഹിതം അടയ്ക്കണം.
പ്രീമിയവും പെൻഷനും
അടൽ പെൻഷൻ യോജനയുടെ വിഹിതം മാസത്തിൽ ത്രൈമാസത്തിലോ അർധ വർഷത്തിലോ ആണ് അടയ്ക്കേണ്ടത്. ചേരുന്ന പ്രായത്തിന് അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും. പരമാവധി ലഭിക്കുന്ന പെൻഷൻ 5,000 രൂപയാണ്. മാസ പെൻഷൻ 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജന വഴി അനുവദിക്കുക. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് വിഹിതം ഈടാക്കുക.
എങ്ങനെ പദ്ധതിയിൽ ചേരാം
അടൽ പെൻഷൻ യോജനിയിൽ ചേരാൻ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയെ സമീപിക്കാം. പെൻഷൻ പദ്ധതിയിൽ ചേരാൻ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കതൗണ്ടോ ആവശ്യമാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ പങ്കാളിയുടെ പേര് ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. അടൽ പെൻഷൻ യോജനയിൽ ചേരുന്നൊരാൾക്ക് ചുരുങ്ങിയത് 20 വർഷം നിക്ഷേപിക്കണം.
മരണ ശേഷം കുടുംബത്തിന് പെൻഷൻ
അടൽ പെൻഷൻ യോജനയിലെ ഗുണഭോക്താവിന്റെ മരണ ശേഷം പെൻഷൻ പങ്കാളിക്ക് ലഭിക്കും. ഇവരുടെ മരണ ശേഷം അടച്ച വിഹിതം നോമിനിക്ക് നൽകും. വർഷത്തിൽ പെൻഷൻ തുക ഉയർത്താനും കുറയ്ക്കാനും സാധിക്കും. ഇതിന് അനുസരിച്ച് പ്രീമിയം തുക കുറയ്ക്കാനും വർധിപ്പിക്കാനും സാധിക്കും. കാലാവധിക്ക് മുൻപ് അവസാനിപ്പിക്കാനും സാധിക്കും.
കാൽക്കുലേറ്റർ
ചേരുന്നയാളുടെ പ്രായം അടിസ്ഥാനമാക്കിയാണ് അടൽ പെൻഷൻ യോജനയിലെ വിഹിതം തീരുമാനിക്കുന്നത്. 18 വയസിൽ പദ്ധതിൽ ചേരുന്നൊരാൾക്ക് 60 വയസിന് ശേഷം മാസം 5,000 രൂപ ലഭിക്കാൻ ത്രൈമാസത്തിൽ 630 രൂപയാണ് അടയ്ക്കേണ്ടത്. ഇത് മാസത്തിൽ 210 രൂപയാണ് വരുന്നത്. ദിവസത്തിൽ വിഹിതം മാറ്റിവെയ്ക്കുന്നൊരാൾക്ക് 7 രൂപ കരുതിയാൽ മതിയാകും. 39 വയസിൽ ചേരുന്ന വ്യക്തിക്ക് ത്രൈമാസത്തിൽ 3,954 രൂപയാണ് അക്കൗണ്ടിൽ നിന്ന് വിഹിതമായി ഈടാക്കുക.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications