തീവണ്ടി യാത്രകളിലെ കവർച്ചകൾ 35 പൈസയ്ക്ക് ഇൻഷൂർ ചെയ്യാം; ടിക്കറ്റെടുക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീവണ്ടി യാത്രക്കാരുടെ പ്രധാന ആശങ്കകളിലൊന്ന് കവർച്ചകളാണ്. ഉയർന്ന ക്ലാസുകളിൽ പോലും കവർച്ചയുടെ വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്. ഇതിനെ നേരിടാനുള്ള ഇൻഷൂറൻസ് പദ്ധതിയെ പറ്റി ഇന്ന് പരിചയപ്പെടാം. സൗജന്യമെന്ന് പറയാവുന്ന, ട്രെയിൻ ടിക്കറ്റിനൊപ്പം 35 പൈസ നൽകിയാൽ ലഭിക്കുന്ന ഇൻഷൂറൻസാണിത്. കവർച്ചയ്ക്കൊപ്പം തീവണ്ടി അപകടത്തെ തുടർന്നുണ്ടാകുന്ന മരണത്തിനും അം​ഗവൈകല്യത്തിനും ഇൻഷൂറൻസ് ലഭിക്കും.

10 ലക്ഷം രൂപ വരെയാണ് ഈ ഇൻഷൂറൻസ്. നിർബന്ധിത ഇൻഷൂറൻസ് അല്ലാത്തതിനാൽ തീവണ്ടിയില്‍ യാത്ര ചെയ്യുന്നവരാണെങ്കിലും പലർക്കും റെയിൽവെയുടെ ഈ ഇൻഷൂറൻസിനെ പറ്റി വലിയ ധാരണ ഉണ്ടായിരിക്കണമെന്നില്ല. ടിക്കറ്റെടുക്കുന്ന സമയത്ത് ഒരു ടിക്കിലൂടെ ഇൻഷൂറൻസ് നേടാം. ഇൻഷൂറൻസ് എങ്ങനെ നേടാമെന്നും ഏതൊക്കെ സാഹചര്യത്തിൽ ഇൻഷൂറൻസ് ലഭിക്കുമെന്നും നോക്കാം. 

എങ്ങനെ ഇൻഷൂറൻസ് ലഭിക്കും

എങ്ങനെ ഇൻഷൂറൻസ് ലഭിക്കും

ഇന്നത്തെ കാലത്ത് ഓൺലൈനായി ട്രെയിൻ ടിക്കറ്റെടുക്കുന്നത് വർധിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആർസിടിസ) വഴി ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പലര്‍ക്കും അറിയാത്തത് കൊണ്ട് 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് സൗകര്യം ലഭിക്കുന്നില്ല. സ്ലീപ്പർ ക്ലാസ് മുതൽ മുകളിലോട്ടുള്ള റിസര്‍വേഷന്‍ ടിക്കറ്റിനാണ് ഈ സൗകര്യം ലഭിക്കുന്നത്. ടിക്കറ്റെടുക്കുമ്പോൾ എങ്ങനെ ഈ സേവനം നേടാമെന്ന് നോക്കാം. 

Also Read: മുന്‍നിര ബാങ്കുകള്‍ സ്ഥിര നിക്ഷേപകരെ പരിഗണിക്കുന്നത് എങ്ങനെ; പലിശ നിരക്കുകള്‍ അറിയാംAlso Read: മുന്‍നിര ബാങ്കുകള്‍ സ്ഥിര നിക്ഷേപകരെ പരിഗണിക്കുന്നത് എങ്ങനെ; പലിശ നിരക്കുകള്‍ അറിയാം

ഇൻഷൂറൻസ്

>> ഇൻഷൂറൻസ് സേവനം ലഭിക്കാൻ ഐആര്‍സിടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

>> ഐആർസിടിസി ആപ്പോ വെബ്‌സൈറ്റോ ഇതിനായി തിരഞ്ഞെടുക്കാം. ആദ്യം ഐആര്‍സിടിസിയില്‍ അക്കൗണ്ട് എടുക്കണം.

>> യാത്ര വിവരങ്ങള്‍ നല്‍കിയാല്‍ ആപ്പിൽ അവസാന ഭാഗത്ത് ട്രാവല്‍ ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കാനുള്ള ഭാഗം കാണും. ഇവിടെ യെസ് എന്ന കോളത്തില്‍ ടിക്ക് ചെയ്യണം.

>> ഒരു വ്യക്തിക്ക് 35 പൈസയാണ് ഇൻഷൂറൻസിനായി ഈടാക്കുക.

>> 35 പൈസ അടക്കം ടിക്കറ്റ് ബുക്ക് ചെയ്താൽ ഇൻഷൂറൻസ് ലഭിക്കും.

പിഎന്‍ആർ

കൺഫേം ആയ ടിക്കറ്റുകൾക്കും ആർഎസിയിലുള്ള ടിക്കറ്റുകൾക്കുമാണ് ഇൻഷൂറൻസ് ലഭിക്കുക. ഒരു പിഎന്‍ആറിലെ എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷൂറന്‍സ് ലഭിക്കും. ഒരാള്‍ക്ക് 0.35 പൈസയാണ് ചാര്‍ജ്. ഇൻഷൂറൻസ് പൂർത്തിയായി കഴിഞ്ഞാൽ ടിക്കറ്റെടുക്കുമ്പോൾ നൽകിയ മൊബൈൽ, ഇമെയിലിലേക്ക് ഇൻഷൂറൻസ് സന്ദേശമെത്തും. ഇതിൽ നോമിനിയെ ഉൾപ്പെടുത്താൻ സാധിക്കും. 

Also Read: റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാംAlso Read: റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാം; റദ്ദാക്കുന്നതിനുള്ള പിഴ ഒഴിവാക്കാം

ഇൻഷൂറൻസ് യോ​ഗ്യതകൾ

ഇൻഷൂറൻസ് യോ​ഗ്യതകൾ

എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍, ലിബേര്‍ട്ടി ജനറല്‍ ഇന്‍ഷൂറന്‍സ് എന്നിവയുമായി ചേര്‍ന്നാണ് ഐആർസിടിസി ഇൻഷൂറൻസ് നടപ്പിലാക്കുന്നത്. ഇന്‍ഷൂര്‍ ചെയ്ത വ്യക്തിക്ക് 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷൂറൻസ് ലഭിക്കും. മരണപ്പെട്ടാൽ കുടുംബാം​ഗങ്ങൾക്കും ഇൻഷൂറൻസ് ലഭിക്കും.

ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഇന്‍ഷൂറന്‍സ്. 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇൻഷൂറൻസ് ലഭിക്കില്ല. നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതിയല്ലാത്തതിനാൽ ആവശ്യക്കാർ മാത്രം ഇൻഷൂറൻസ് തിരഞ്ഞെടുത്താല്‍ മതി. പിഎന്‍ആര്‍ നമ്പറിലുള്ള എല്ലാ യാത്രക്കാര്‍ക്കും ഇന്‍ഷൂര്‍സ് ലഭിക്കും. ഓരോരുത്തർക്കും നികുതി അടക്കം 35 പൈസായണ് ചെലവ് വരുന്നത്. 

Also Read: ട്രേഡിഗ് ചെയ്താല്‍ പണം മാത്രമല്ല ചിലപ്പോള്‍ പണിയും പോകും; ശ്രദ്ധിക്കേണ്ടത് ആരൊക്കെAlso Read: ട്രേഡിഗ് ചെയ്താല്‍ പണം മാത്രമല്ല ചിലപ്പോള്‍ പണിയും പോകും; ശ്രദ്ധിക്കേണ്ടത് ആരൊക്കെ

10 ലക്ഷത്തിന്റെ ഇൻഷൂറൻസ്

10 ലക്ഷത്തിന്റെ ഇൻഷൂറൻസ്

ഓരോരുത്തര്‍ക്കും 10 ലക്ഷത്തിന്റെ ഇന്‍ഷൂറനസ് ലഭിക്കും. മരണപ്പെട്ടാലും സ്ഥിരമായ പൂര്‍ണ അംഗ വൈകല്യത്തിനും 10 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ലഭിക്കും. സ്ഥിരമായുണ്ടാകുന്ന ഭാഗിക അംഗവൈകല്യത്തിന് 7.50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ലബിക്കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 2 ലക്ഷ രൂപ വരെ ആശുപത്രി ചെലവ് ലഭിക്കും. മൃതദേഹം എത്തിക്കുന്നതിന് 10,000 രൂപയും അനുവദിക്കും.

തീവണ്ടി എന്തെങ്കിലും കാരണത്താല്‍ പകുതിക്ക് വെച്ച് യാത്ര അവസനിപ്പിച്ചാല്‍ റെയില്‍വെ ഒരുക്കുന്ന മറ്റു യാത്രാ സംവിധാനം ഉപയോ​ഗിക്കുമ്പോഴുണ്ടാകുന്ന അപകടത്തിനും ഇന്‍ഷൂറന്‍സ് ലഭിക്കും. തീവണ്ടി വഴി തിരിച്ചു വിട്ടാലുണ്ടാകുന്ന അപകടത്തിനും ഇൻഷൂറൻസ് ലഭിക്കും.

അപകടങ്ങൾ

അപകടങ്ങൾ

തീവണ്ടി യാത്ര ആരംഭിക്കുന്ന സ്ഥലത്തിനും അവസാനിപ്പിക്കുന്ന സ്ഥലത്തിനും ഇടയിലുള്ള അപകടങ്ങൾക്കാണ് ഇൻഷൂറൻസ് ലഭിക്കുക. തീവണ്ടിയുടെ പാളം തെറ്റൽ, തീവണ്ടിയുടെ കൂട്ടിയിടി എന്നിവയാണ് തീവണ്ടി അപകടമായി കണക്കാക്കുന്നത്. ഇതോടൊപ്പം കലാപം, തീവ്രവാദി ആക്രമണം, യാത്രക്കാരുിടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണം. അക്രമാസ്തമായ കവര്‍ച്ച , കൊള്ള, ആകസ്മികമായി യാത്രക്കാരൻ തീവണ്ടിയിൽ നിന്ന് അപകടത്തിൽപ്പെടുന്നത് എന്നീ കാരണങ്ങളിലും ഇൻഷൂറൻസ് ലഭിക്കും. അപകടം നടന്നു കഴിഞ്ഞാൽ ഇന്‍ഷൂറന്‍സ് കമ്പനിയും യാത്രക്കാരനും തമ്മിലാണ് നടപടികളുണ്ടാകേണ്ടത്.

Read more about: irctc railway
English summary

Train Passenger Can Get 10 Lakhs Rs Insurance By Booking Ticket Through Irctc; It Covers Theft

Train Passenger Can Get 10 Lakhs Rs Insurance By Booking Ticket Through Irctc; It Covers Theft, Read In Malayalam
Story first published: Wednesday, November 23, 2022, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X