നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പരിഗണിക്കുന്നവര്‍ ബാങ്ക് സ്ഥിര നിക്ഷേപത്തെയാണ് ആശ്രയിക്കുന്നത്. ഇതില്‍ തന്നെ പൊതുമേഖലാ ബാങ്കുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ ബാങ്കുകളുടെ പലിശ നിരക്ക് ഉയര്‍ന്നു തുടങ്ങിയിരുന്നെങ്കിലും പൊതുമേഖലാ ബാങ്കുകളുടേത് അത്ര ആകര്‍ഷകമായ നിലയിലെത്തിയിരുന്നില്ല. ഡിസംബര്‍ രണ്ടിന് പലിശ നിരക്കുയര്‍ത്തിയ പൊതുമേഖലാ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. വിശദാംശങ്ങള്‍ നോക്കാം.

യുക്കോ ബാങ്ക്
1943 ല്‍ കൊല്‍ക്കത്തയില്‍ ഘനശ്യാമദാസ് ബിര്‍ള ആരംഭിച്ച ബാങ്കാണ് യൂക്കോ ബാങ്ക് എന്ന യുണൈറ്റഡ് കോമേഷ്യല്‍ ബാങ്ക്. 1969ലാണ് ഇത് ദേശസാത്കരിക്കുന്നത്. 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 135 അടിസ്ഥാന നിരക്ക് വരെയാണ് യൂക്കോ ബാങ്ക് നിരക്കുയര്‍ത്തിയത്. പുതുക്കിയ നിരക്ക് ഡിസംബര്‍ 2 മുചല്‍ നിലവില്‍ വന്നു.
444 ദിവസത്തേക്കും 666 ദിവസത്തേക്കുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. 666 ദിവസത്തേക്ക് പൊതുവിഭാഗത്തിന് 6.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനവും പലിശ ലഭിക്കും.
Also Read: നിക്ഷേപത്തിനൊപ്പം നികുതി ലാഭിക്കാം; ഇതാ 7 നിക്ഷേപ പദ്ധതികള്‍; ആരു തരും മികച്ച റിട്ടേണ്‍

മറ്റു പലിശ നിരക്കുകള്‍
7-29 ദിവസത്തേക്ക്- 2.9%
30-45 ദിവസത്തേക്ക്- 3%
46-120 ദിവസത്തേക്ക്- 4.0%
121-150 ദിവസത്തേക്ക്- 4.50%
151-180 ദിവസത്തേക്ക്- 5%
181-364 ദിവസത്തേക്ക്- 6%
1 വര്‍ഷത്തേക്ക്- 6.35%
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തേക്ക്- 6.2%
2 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക്- 6%
444 ദിവസത്തേക്ക്- 6.25%
Also Read: സ്വർണത്തിൽ നിക്ഷേപിക്കും മുൻപ് നികുതിയെ പറ്റി അറിഞ്ഞിരിക്കാം; കുറഞ്ഞ നികുതി ബാധ്യത എവിടെ

8.50 ശതമാനം പലിശ ലഭിക്കുന്നത് ആര്‍ക്കൊക്കെ
യൂക്കോ ബാങ്ക് ജീവനക്കാര്‍ക്ക് 1 ശതമാനം അധിക നിരക്ക് നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരായ വിമരിച്ച ജീവനക്കാര്‍ക്ക് 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക 1.25 ശതമാനവും 1 വര്‍ഷത്തിന് മുകളില്‍ 1.50 ശതമാനം പലിശയും ലഭിക്കും. ഇതിനാല്‍ 666 ദിവസത്തേക്കുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ ലഭിക്കും.

യുകോ ബാങ്ക് എഫ്്ഡി കാല്‍ക്കുലേറ്റര്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 7 ശതമാനമാണ്. 666 ദിവസത്തേക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. 2 ലക്ഷം രൂപ 666 ദിവസത്തേക്ക് നിക്ഷേപിച്ചൊരാള്‍ക്ക് ലഭിക്കുന്ന പലിശ 25,454 രൂപയാണ്. കാലാവധിയില്‍ 2,25,545 രൂപ ലഭിക്കും.

മറ്റു പൊതുമേഖലാ ബാങ്കുകൾ
ഉയർന്ന പലിശ നൽകുന്ന മറ്റൊരു പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക്. പൊതുവിഭാഗത്തിന് 7.3 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക നിരക്കോടെ 7.8 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് ലഭിക്കും. 800 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. 7 ദിവസം മുതല്‍ 120 ദിവസത്തേക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. 3 ശതമാനം മുതല്‍ 7.30 ശതമാനം വരെ പലിശ ലഭിക്കും.
800 ദിവസത്തേക്ക് 7.8 ശതമാനം പലിശ നിരക്കിൽ 2 ലക്ഷം നിക്ഷേപിച്ചാല്‍ മുതിർന്ന പൗരന്മാർക്ക് 34,191 രൂപ പലിശയായി ലഭിക്കും. കാനറ ബാങ്കും 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നു. 666 ദിവസത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും.