ഈ രീതിയില്‍ ചിട്ടി ചേര്‍ന്നവര്‍ക്ക് ലാഭം മാത്രം; ചിട്ടി ചേരാനും വിളിച്ചെടുക്കാനും ഈ തന്ത്രങ്ങൾ പരിചയപ്പെടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിട്ടി അന്വേഷിച്ച് കെഎസ്എഫ്ഇ ശാഖയിലേക്ക് ചെല്ലുകയും അവിടെ ലഭ്യമായൊരു ചിട്ടി ചേരുകയുമാണ് പലരുടെയും രീതി. ചിട്ടിയിൽ ചേർന്ന ശേഷം ചിട്ടി ഘടന മനസിലാക്കാതെ പരമാവധി ലേല കിഴിവിൽ വിളിച്ചെടുക്കുക. ശേഷം ജാമ്യ വ്യവസ്ഥകളെ പറ്റി മനസിലാക്കുകയാണെങ്കിൽ ചിട്ടി നഷ്ടത്തിൽ കലാശിക്കാൻ സാധ്യത കൂടുതലാണ്. ചിട്ടി സാധാരണ നിക്ഷേപ പദ്ധതികളിൽ നിന്ന് വ്യത്യസ്തമാണ്. വായ്പയുടെ സ്വഭാവമുള്ള നിക്ഷേപത്തിന്റെ സാധ്യതകളുള്ള ചിട്ടി ലാഭകരമാക്കാൻ ചില പൊടികൈകൾ അറിഞ്ഞിരിക്കണം. 

ചിട്ടി ചേരുന്നതിന് മുൻപ്

ചിട്ടി ചേരുന്നതിന് മുൻപ്


ഏത് ചിട്ടിയാണോ തിരഞ്ഞെടുക്കുന്നത് എന്നത് ചിട്ടി തിരഞ്ഞെടുക്കുന്നയാളുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയിരിക്കും. ഇതിനോടൊപ്പം ചിട്ടി കാലാവധി, മാസ അടവ്, മള്‍ട്ടി ഡിവിഷൻ ചിട്ടിയാണോ റെഗുലര്‍ ചിട്ടിയാണോ എന്നി അടിസ്ഥാന കാര്യങ്ങൾ അറിയണം. ചിട്ടി ലേലം വിളിച്ചെടുക്കുന്നൊരാൾ മേല്‍ബാധ്യതയ്ക്ക് അനുയോജ്യമായ തുകയ്ക്ക് ജാമ്യം നൽകണം.

എന്തൊക്കെയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങളെന്നും എന്ത് ജാമ്യം നൽകാൻ സാധിക്കുമെന്നും അറിയണം. ഇത് കെഎസ്എഫ്ഇ ശാഖയിൽ നിന്ന് വെരിഫൈ ചെയ്താൽ ചിട്ടി ചേരുന്നതിന് മുൻപായുള്ള പ്രധാന വിഷയങ്ങൾ പൂർത്തിയായി. 

Also Read: 1.80 ലക്ഷത്തിന്റെ അടിയന്തര ആവശ്യം; ഈ ചിട്ടി കയ്യിലുണ്ടെങ്കിൽ വേറെ എന്ത് ചിന്തിക്കണം; ബജറ്റിനൊത്ത മാസ അടവ്Also Read: 1.80 ലക്ഷത്തിന്റെ അടിയന്തര ആവശ്യം; ഈ ചിട്ടി കയ്യിലുണ്ടെങ്കിൽ വേറെ എന്ത് ചിന്തിക്കണം; ബജറ്റിനൊത്ത മാസ അടവ്

ഏത് ചിട്ടി ചേരണം

ഏത് ചിട്ടി ചേരണം

കാലാവധി കഴിഞ്ഞ് ചിട്ടി പണം കൈപ്പറ്റിയാൽ പോരെ എന്ന് ചിന്തിച്ച് ചിട്ടിയിൽ ചേരുന്നവരുണ്ടാകും. ചിട്ടി നിക്ഷേപത്തിലുപരി പണ സമാഹരണത്തിനുളള മാർ​ഗമാണ്. പെട്ടന്നുള്ള പണ സമാഹരണത്തിന് 40-60 മാസ കാലാവധിയുള്ള ഹ്രസ്വകാല ചിട്ടികള്‍ പരിഗണിക്കാം. മൾട്ടി ഡിവിഷൻ ചിട്ടിയോ റെ​ഗുലർ ചിട്ടിയോ ഹ്രസ്വകാലത്തേക്ക് ചേരാം. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിനായി ദീര്‍ഘകാല ചിട്ടികള്‍ ചേർന്നാൽ പെട്ടന്ന് വിളിച്ചെടുക്കാൻ സാധിക്കില്ല. 

Also Read: സമയമുള്ളപ്പോള്‍ പണിയെടുക്കാം; മാസം 25,000 രൂപ നേടാം; ആമസോണിന്റെ മറ്റൊരു തൊഴിലവസരം ഇതാAlso Read: സമയമുള്ളപ്പോള്‍ പണിയെടുക്കാം; മാസം 25,000 രൂപ നേടാം; ആമസോണിന്റെ മറ്റൊരു തൊഴിലവസരം ഇതാ

ചിട്ടികൾ

പരമാവധി ലേല കിഴിവിൽ ഒന്നിലധികം പേർ വിളിച്ചെടുക്കാനുണ്ടാകുമ്പോൾ ചിട്ടി നറുക്കാണ് നടക്കുക. 1 വര്‍ഷത്തിന് ശേഷം പണം ആവശ്യമുളളവര്‍ 40 മാസ ചിട്ടികൾ ചേരാം. ഹ്രസ്വകാലമായതിനാൽ മാസ അടവ് കൂടുതലായിരിക്കും. ഈ തുക അടയ്ക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. സാധിക്കുോ എന്ന് നോക്കുക. 

Also Read: സേവിംഗ്‌സ് അക്കൗണ്ടിന് 7 ശതമാനം പലിശ! സ്ഥിര നിക്ഷേപത്തിന് 'അതുക്കും മേലെ'; ബാങ്കുകളിതാAlso Read: സേവിംഗ്‌സ് അക്കൗണ്ടിന് 7 ശതമാനം പലിശ! സ്ഥിര നിക്ഷേപത്തിന് 'അതുക്കും മേലെ'; ബാങ്കുകളിതാ

മാസ അടവ്

മാസ അടവ്

ചിട്ടി പരിശോധിച്ച് ആവശ്യത്തിനൊത്ത ചിട്ടി തിരഞ്ഞെടുത്തൊരാൾ മാസ അടവിനെ പറ്റി കൃത്യമായി മനസിലാക്കണം. എല്ലാ മാസവും എത്ര രൂപയാണ് അടയ്‌ക്കേണ്ടതെന്ന് മുന്‍കൂട്ടി കണക്കാക്കന്‍ ചിട്ടിയിൽ സാധിക്കില്ല. മാസത്തില്‍ നടക്കുന്ന ലേലം അനുസരിച്ചാണ് തൊട്ടടുത്ത മാസത്തെ അടവ് വരുന്നത്. ചിട്ടി അം​ഗങ്ങളുടെ പണതതിന്റെ ആവശ്യം അനുസരിച്ചാണ് ചിട്ടിയിലെ ലേല കിഴിവും മാസ അടവും വരുന്നത്. വിളിച്ചെടുക്കാന്‍ കൂടുതൽ പേരുണ്ടെങ്കിൽ ലാഭ വിഹിതവും കൂടുകയും മാസ അടവ് കുറയുകയും ചെയ്യും.

പ്രോക്സി

പ്രോക്സി

ചിട്ടി ചേർന്നൊരാൾ ആദ്യം ചിട്ടി ലേലത്തിൽ പങ്കെടുക്കാൻ ശ്രമിക്കണം. പ്രസ്തുത ചിട്ടിയിലെ ലേല കിഴിവിനെ പറ്റി ഏകദേശ ധാരണ ആദ്യ ലേലത്തിൽ മനസിലാകും. കൂടുതൽ പേർ വിളിക്കാനുണ്ടോ എന്നുള്ള കാര്യം ആദ്യ ലേലത്തിൽ മനസിലാക്കാം. ഇതിന് അനുസരിച്ച് ലാഭകരമായ തുകയ്ക്ക് പ്രോക്സി നൽകിയിടാം. പിന്നീട് ലേലത്തിൽ പങ്കെടുക്കാതെ തന്നെ ലാഭകരമായി ചിട്ടി തുക ലഭിക്കാൻ ഇത് സഹായിക്കും.

മള്‍ട്ടി ഡിവിഷന്‍ ചിട്ടിയോ റെ​ഗുലർ ചിട്ടിയോ

മള്‍ട്ടി ഡിവിഷന്‍ ചിട്ടിയോ റെ​ഗുലർ ചിട്ടിയോ

ചിട്ടി കാലാവധിക്ക് ശേഷം പണം പിൻവലിക്കുന്നവരാണെങ്കിൽ ലാഭ വിഹിതമാണ് ഉന്നം വെയ്ക്കുന്നത്. ഇത്തരക്കാർക്ക് 100 മാസ റെ​ഗുലർ ചിട്ടികളാണ് അനുയോജ്യം. ഉദാഹരണമായി 5,000 രൂപ മാസ അടവുള്ള 100 മാസത്തെ റെ​ഗുലർ ചിട്ടി കുറഞ്ഞത് 40 മാസത്തോളം പരമാവധി താഴ്ന്നാണ് പോകുന്നത്.

ഇത്രയും മാസം 1,250 രൂപ വീതം ലാഭ വിഹിതം ലഭിക്കും. കാലാവധിയിൽ.3.80 ലക്ഷം രൂപയോ 3.90 ലക്ഷം രൂപയോ ആണ് അടയ്ക്കേണ്ടി വരുന്നത്. ഈ ചിട്ടികൾ സ്ഥിര നിക്ഷേപമിട്ടാൽ കാലാവധിയിൽ നല്ല ലാഭമുണ്ടാക്കാം

സ്ഥിര നിക്ഷേപമിട്ടാൽ മറ്റൊരു ചിട്ടി ചേരാം

സ്ഥിര നിക്ഷേപമിട്ടാൽ മറ്റൊരു ചിട്ടി ചേരാം

സ്ഥിര നിക്ഷേപമിടുന്നവര്‍ പരമാവധിയില്‍ വിളിക്കേണ്ട ആവശ്യമില്ല. ലേലം നോക്കി പ്രോക്‌സി നല്‍കുകയോ ലേലത്തിൽ പങ്കെടുത്ത് ചിട്ടി വിളിക്കുകയോ ചെയ്യാം. സ്ഥിര നിക്ഷേപമിട്ട ചിട്ടിയുടെ പലിശ ഉപയോഗിച്ച് മറ്റൊരു ചിട്ടി ചേരാം. 2,500 രൂപ പലിശ ലഭിക്കുന്നുവെങ്കില്‍ ഇത് ഉപയോഗിച്ച് മറ്റൊരു ഹ്രസ്വകാല ചിട്ടി ചേരാം.

ചിട്ടിയിലെ ചാർജുകളെ പറ്റിയും അറിവുണ്ടാകണം. 18 ശതമാനമാണ് നിലവിൽ ചിട്ടിയിലെ ജിഎസ്ടി. ഫോര്‍മാന്‍സ് കമ്മീഷന്റെ 18 ശതമാനം തുകയാണ് ജിഎസ്ടിയായി ഈടാക്കുന്നത്. 236 രൂപ ഡോക്യുമെന്റേഷൻ ചാർജും നൽകണം.

Read more about: ksfe chitty
English summary

Use These Trick For Choosing KSFE Chitty And Get More Profit From It; Here's Details

Use These Trick For Choosing KSFE Chitty And Get More Profit From It; Here's Details, Read In Malayalam
Story first published: Monday, November 14, 2022, 12:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X