പെട്ടന്നുള്ള പണ സാമഹരണത്തിന് അനുയോജ്യമായ മാർഗമാണ് ഹ്രസ്വകാല ചിട്ടികൾ. ചെറിയ കാലത്തിനുള്ളിൽ പലിശയില്ലാതെ പണം ലഭിക്കുകയും ലാഭത്തിൽ വിളിച്ചെടുക്കാൻ സാധിക്കുമെന്നാതാണ് ഇവയുടെ ഗുണം. പൊതുവിൽ ലാഭ വിഹിതം കുറവായ ഹ്രസ്വകാല ചിട്ടികളിൽ ചേരുന്നവർക്ക് അധിക ലാഭമുണ്ടാക്കാനുള്ള വഴികളുണ്ട്. ഈ തന്ത്രം ഉപയോഗിച്ച് 9 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 11.50 ലക്ഷം രൂപ എങ്ങനെ നേടാമെന്ന് നോക്കാം.

ചിട്ടി വിശദാംശം
15,000 രൂപ പരമാവധി മാസ അടവുള്ള 60 മാസ കാലാവധിയുള്ള 9 ലക്ഷത്തന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ് ഇത്. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു നറുക്കും മൂന്ന് ലേലവും സഹിതം 4 പേർക്ക് ഒരു മാസത്തിൽ ചിട്ടി ലഭിക്കും. 35 ശതമാനമാണ് ചിട്ടിയിലെ പരമാവധി ലേല കിഴിവ്. പരമാവധി ലേലകിഴിവിൽ ചിട്ടി ലേലം നടക്കുന്ന മാസങ്ങളിൽ 11625 രൂപയാണ് ചിട്ടിയിലേക്ക് അടയ്‌ക്കേണ്ടത്. 45,000 രൂപയാണ് ഫോർമാൻസ് കമ്മീഷനായി ചിട്ടിയിലേക്ക് അടയ്ക്കേണ്ടത്.

ലാഭ വിഹിതം
ചിട്ടിയിൽ നിന്ന് മാസത്തിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന പരമാവധി ലാഭ വിഹിതം 3,375 രൂപയാണ്. ചിട്ടി പരമാധി ലേല കിഴിവില്‍ പോകുമ്പോള്‍ 2.70 ലക്ഷം രൂപ ഒരു ഡിവിഷനില്‍ നിന്ന് ലാഭ വിഹിതമായി ലഭിക്കും. ലേല കിഴിവില്‍ ചിട്ടി വിളിക്കുന്ന 3 ഡിവിഷനിലും ചേര്‍ത്ത് ആകെ 8.10 ലക്ഷം രൂപയാണ് ലാഭ വിഹിതം. ഈ തുക 240 പേര്‍ക്ക് വീതിക്കുമ്പോള്‍ ഒരാള്‍ക്ക് 3,375 രൂപ ലഭിക്കും.
ഈ തുക കുറച്ചാണ് 11,625 രൂപ ചിട്ടിയിലേക്ക് അടയ്ക്കുന്നത്. ചിട്ടി കാലാവധി വരെ പരമാവധി 90,000 രൂപയോളം ലാഭ വിഹിതം പ്രതീക്ഷിക്കാം.

എങ്ങനെ 11.50 ലക്ഷം നേടാം
ചിട്ടിയിൽ മൂന്ന് നറുക്കും ഒരു ലേലവുമാണ് ഉണ്ടാവുക. 3 പേര്‍ക്ക് 35 ശതമാനം വരെ താഴ്ത്ത് വിളിക്കാം. 35 ശതമാനം താഴ്ത്ത് വിളിക്കുന്നൊരാള്‍ക്ക് 3.15 ലക്ഷം രൂപ കിഴിവിലാണ് ചിട്ടി ലഭിക്കുക. ജിഎസ്ടി കിഴിക്കാതെ 5.85 ലക്ഷം രൂപ ലഭിക്കും.
Also Read: ലോട്ടറിയടിക്കേണ്ട; ആദ്യ മാസത്തിൽ 11.40 ലക്ഷം നേടാം; ഇത് കെഎസ്എഫ്ഇയുടെ ബമ്പർ ചിട്ടി

ഒരാൾക്ക് നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കുറച്ചുള്ള തുക ലഭിക്കും. ഫോർമാൻസ് കമ്മീഷനായ 45,000 രൂപ കുറച്ച് 8,55,000 രൂപ ചിറ്റാളന് ലഭിക്കും. ആദ്യ മാസം നറുക്ക് ലഭിക്കുന്നൊരാൾ ഈ തുക സ്ഥിര നിക്ഷേപമിട്ടാൽ ഇന്നത്തെ പലിശ നിരക്കായ 7.5 ശതമാനം പ്രകാരം 3.30 ലക്ഷം രൂപ പലിശ ലഭിക്കും. ഇതുപ്രകാരം കാലവാധി കഴിയുമ്പോൾ നിക്ഷേപിച്ച തുകയും ചേർത്ത് 11.50 ലക്ഷത്തിന് മുകളിൽ തുക ലഭിക്കും.

ആർക്കൊക്കെ അനുയോജ്യം
മാസത്തിൽ 15,000 രൂപയ്ക്കും 11,625 രൂപയ്ക്ക് ഇടയിൽ മാസ അടവ് സാധിക്കുന്നവരാണ് ഈ ചിട്ടി പരിഗണിക്കേണ്ടത്. ഹ്രസ്വ കാലത്തിനുള്ളിൽ വലിയൊരു തുക ആവശ്യമുള്ളവർക്കായുള്ള ചിട്ടിയാണിത്. ഒരു വർഷത്തിനുള്ളിൽ 7 ലക്ഷം രൂപ ആവശ്യമുള്ളവർക്ക് ചിട്ടിയിൽ ചേരാം. വേഗത്തിൽ 5 ലക്ഷം രൂപ ആവശ്യമുള്ളവർക്കും ഈ ചിട്ടി പരിഗണിക്കാം.
Also Read:ചിട്ടി പണം കൈപ്പറ്റാൻ ജാമ്യമില്ലേ; പ്ലാൻ ബി പ്രയോഗിക്കാം; ചിട്ടി ലാഭമാക്കാൻ ഈ തന്ത്രം മതി

ജാമ്യങ്ങൾ
വസ്തു ജാമ്യം, വ്യക്തിഗത ജാമ്യം, സാമ്പത്തിക രേഖകൾ, സ്വർണം എന്നിങ്ങനെ 4 കാറ്റഗറി ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. സര്‍ക്കാര്‍ ജോലിക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റാണ് വ്യക്തിഗത ജാമ്യം.
എല്‍ഐസി സറണ്ടര്‍ വാല്യു, സ്ഥിര നിക്ഷേപ രസിറ്റ്, ബാങ്ക് ഗ്യാരണ്ടി, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, കിസാന്‍ വികാസ് പത്ര , നാഷണല്‍ സേവിംഗ്‌സ് സ്‌കീം, എൻആർഇ, എൻആർഒ നിക്ഷേപം, സുഗമ സേവിംഗ്‌സ് അക്കൗണ്ട് എന്നിവയാണ് സാമ്പത്തിക രേഖകൾ. സ്വർണം, വസ്തു എന്നിവയും ജാമ്യമായി സ്വീകരിക്കും. ഒന്നോ ഒന്നില്‍ കൂടുതല്‍ രേഖകളോ ജാമ്യമായി നൽകാം.