ജീവിതച്ചിലവുകള്‍ ദിവസേനയെന്നോണം ഉയര്‍ന്നു വരികയാണ്. ഒപ്പം പണപ്പെരുപ്പവും. റിട്ടയര്‍മെന്റ് സമയത്ത് വലിയൊരു തുക കൈയ്യില്‍ വേണോ?
ജീവിതച്ചിലവുകള്‍ ദിവസേനയെന്നോണം ഉയര്‍ന്നു വരികയാണ്. ഒപ്പം പണപ്പെരുപ്പവും. ഇവയൊക്കെ കണക്കിലെടുക്കുമ്പോള്‍ തീര്‍ച്ചയായും റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തീകമായി സംതൃപ്തമായ ജീവിതത്തിന് വലിയൊരു തുക തന്നെ റിട്ടയര്‍മെന്റ് ഫണ്ടായി കൈയ്യില്‍ ഉണ്ടാവേണ്ടതുണ്ട്. പലിശ നിരക്കുകളെല്ലാം കുറഞ്ഞ തോതിലാണ് ഇപ്പോഴുള്ളത്. പിപിഎഫ്, എസ്എസ്.വൈ തുടങ്ങിയ ദീര്‍ഘകാല നിക്ഷേപ പദ്ധതികളെല്ലാം പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. എങ്കിലും 2021 സാമ്പത്തിക വര്‍ഷത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്.
കഴിഞ്ഞവര്‍ഷവും ഇതേ നിരക്കാണ് ഇപിഎഫില്‍ നിന്നും ലഭിച്ചിരുന്നത്. ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഏറ്റവും മികച്ച ഒരു തെരഞ്ഞെടുപ്പായി ഇപിഎഫ് തുടരുകയാണ്. ശമ്പളക്കാരായ ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച റിട്ടയര്‍മെന്റ് നിിക്ഷേപ പദ്ധതിയാണ് ഇപിഎഫ്.

ഇപിഎഫിലെ പലിശ നിരക്ക് 8.5 ശതമാനമായതിനാല്‍ നിങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ടിലേക്ക് കൂടുതല്‍ തുക നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) നിക്ഷേപം നടത്തുന്നതിനായി തിരഞ്ഞെടുക്കാവുന്നതാണ്. നിലിവിലുള്ള നിശ്ചിത നിരക്ക് ഇപിഎഫ് വിഹിതത്തില്‍ നിന്നും അധികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന തുക നിക്ഷേപം നടത്തുവാന്‍ ഇതുവഴി സാധിക്കും. ഇപിഎഫ്ഒയില്‍ അംഗങ്ങളായി ശമ്പളക്കാരായ ജീവനക്കാര്‍ക്ക് മാത്രമേ വിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.
ജീവനക്കാരന് എത്ര തുക വിപിഎഫില്‍ നിക്ഷേപിച്ചാലും തൊഴില്‍ ദാതാവ് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം മാത്രമേ നിക്ഷേപം നടത്താന്‍ പാടുള്ളൂ. 80C വകുപ്പ് പ്രകാരം വിപിഎഫിലേക്കുള്ള വിഹിതം നികുതുയിളവിന് അര്‍ഹമാണ്.
നിങ്ങള്‍ ജോലി മാറുമ്പോള്‍ ഇപിഎഫ് മാറുന്നത് പോലെ വിപിഎഫ് ഫണ്ടും നിങ്ങള്‍ക്ക് മാറ്റുവാന്‍ സാധിക്കും. രണ്ടും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി(യുഎഎന്‍) ബന്ധിപ്പിച്ചിട്ടുള്ളവയാണ്. വിപിഎഫില്‍ നിന്നുള്ള പിന്‍വലിക്കല്‍ നിബന്ധനകള്‍ ഇപിഎഫിന് സമാനമാണ്.
പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുമ്പോഴും മറ്റ് പല കാരണങ്ങളാലും വിപിഎഫിന്റെ ആകര്‍ഷണീയത 2021ലെ ബഡ്ജറ്റ് പ്രഖ്യാപനം മുതല്‍ കുറഞ്ഞു വരികയാണ്. ഒരു വര്‍ഷം 2.5 ലക്ഷത്തിന് മുകളിലുള്ള ഇപിഎഫ് പലിശ നിരക്കിന്മേല് നികുതി ഈടാക്കുന്നതിനുള്ള സര്‍ക്കാറിന്റെ തീരുമാനം മൂലമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
