ഇന്ത്യയിലെ സ്വർണ വിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 30 ശതമാനം വർധനയുണ്ടായി. വില ഉയർന്നതോടെ നിക്ഷേപകർ സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപം നടത്തുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്. മിക്ക സ്വർണ്ണ ഇടിഎഫുകളും സമാനമായ വരുമാനമാണ് നൽകി വരുന്നത്. അതുകൊണ്ട് തന്നെ എസ്‌ബിഐ ഗോൾഡ് ഇടിഎഫിൽ നിന്നുള്ള വരുമാനം പരിശോധിക്കാം. 1 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ കാലാവധികളിലുള്ള ഇടിഎഫിൽ നിന്നുള്ള വരുമാനം യഥാക്രമം 30.45%, 18.07%, 13.18% എന്നിങ്ങനെയാണ്.
ഓഹരിയിൽ നിന്നുള്ള വരുമാനം
കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ മോശം വരുമാനമാണ് നൽകിയിരിക്കുന്നത്. സ്വർണ്ണത്തിൽ നിന്നുള്ള വരുമാനവുമായി ഒരിടത്തും ഓഹരിയിൽ നിന്നുള്ള വരുമാനം താരതമ്യപ്പെടുത്താനാവില്ല. വളരെ അനിശ്ചിതത്വവും പ്രവചനാതീതവുമായ ഭാവിയിലൂടെയാണ് ഓഹരി വിപണി നിലവിൽ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ആദ്യം 40 ശതമാനം വരെ ഉയർന്ന ശേഷമാണ് മാർച്ച് മാസത്തിൽ വിപണി ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. അതുകൊണ്ട് തന്നെ വരുമാന വളർച്ച എപ്പോൾ വേണമെങ്കിലും ഉയരാനും സാധ്യതയുണ്ട്.
സ്വർണത്തിൽ നിന്നുള്ള വരുമാനം
കഴിഞ്ഞ 1 വർഷത്തിനിടയിൽ സ്വർണം ഏകദേശം 30 ശതമാനം ഉയർന്നു. എന്നാൽ സാമ്പത്തിക, ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾ ഇല്ലെങ്കിൽ, സ്വർണത്തിന്റെ വില ഇത്രയും ഉയരാൻ സാധ്യതയില്ല. സാമ്പത്തിക പ്രശ്‌നമോ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളോ ഉണ്ടാകുമ്പോഴാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും വില കുതിച്ചുയരുന്നതും. കൊറോണയ്ക്ക് മരുന്ന് കണ്ടെത്തിയാൽ പോലും സ്വർണ വില കുത്തനെ താഴേയ്ക്ക് പോകാൻ സാധ്യതയുണ്ട്.
ലാഭമേത്?
നിലവിൽ സ്വർണ്ണവും ഇക്വിറ്റികളും ആകർഷകമല്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. മറുവശത്ത്, സ്ഥിര നിക്ഷേപം പോലുള്ള കട ഉപകരണങ്ങൾ വെറും 5 മുതൽ 5.5 ശതമാനം വരെ വരുമാനം നൽകുന്നു. മൊത്തത്തിൽ, ഒരു നിക്ഷേപ കാഴ്ചപ്പാടിൽ ഇപ്പോൾ ഒരു അസറ്റ് ക്ലാസും ആകർഷകമാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും, സാമ്പത്തിക വീണ്ടെടുക്കലിന്റെ പാത വളരെ കഠിനവും നീണ്ടതുമായതിനാൽ. ഓഹരി വിപണികളിലും എപ്പോൾ വേണമെങ്കിലും നഷ്ടം നേരിട്ടേക്കാം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
