ടേം ഇന്‍ഷുറന്‍സ് കവറേജ് കണക്കാക്കുവാന്‍ തമ്പ് റൂള്‍ വേണ്ട! എന്തുകൊണ്ടെന്നറിയാം

ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും ലളിതമായ രൂപമാണ് ടേം ഇന്‍ഷുറന്‍സ് എന്ന് പറയാം. പോളിസി കാലയളവിനിടയില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ നിശ്ചയിച്ച പോളിസി തുക ഇന്‍ഷുറന്‍സ് കമ്പനി കൈമാറും എന്നതാണ് ടേം ഇന്‍ഷുറന്‍സിലെ രീതി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും ലളിതമായ രൂപമാണ് ടേം ഇന്‍ഷുറന്‍സ് എന്ന് പറയാം. പോളിസി കാലയളവിനിടയില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ നിശ്ചയിച്ച പോളിസി തുക ഇന്‍ഷുറന്‍സ് കമ്പനി കൈമാറും എന്നതാണ് ടേം ഇന്‍ഷുറന്‍സിലെ രീതി. ഇത്തരം ടേം ഇന്‍ഷുറന്‍സിലെ നിബന്ധനകള്‍ എല്ലാം അനായാസമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നവയാണ്. എന്നാല്‍ പോളിസി കവേേറജ് തുക കണക്കാക്കുന്നത് കുറച്ചു കൗശലപരമായ കാര്യമാണ്. അതായത് മതിയായ തുക ഇല്ലെങ്കില്‍ അത് നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുടേയും സുരക്ഷയെ തകര്‍ത്തേക്കാം.

ഇന്‍ഷുറന്‍സ് കവറേജ് തുക കണ്ടെത്തുവാന്‍

ഇന്‍ഷുറന്‍സ് കവറേജ് തുക കണ്ടെത്തുവാന്‍

നമുക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് തുക കണ്ടെത്തുവാന്‍ തമ്പ് റൂള്‍ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടാകും. വളരെ ലളിതമായ ഒരു മാര്‍ഗമാണിത്. എന്നാല്‍ അതേ സമയം സാമ്പത്തിക ആസൂത്രകരും ധനകാര്യ മേഖലയിലെ വിദഗ്ധരും ഈ തമ്പ് റൂളിന്റെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കാറില്ല. ഹ്യൂമന്‍ ലൈഫ് വാല്യു, ഇന്‍കം റീപ്ലേസ് മെത്തേഡ്, എക്‌സ്‌പെന്‍സ് റീപ്ലേസ്‌മെന്റ് മെത്തേഡ്, തമ്പ് റൂള്‍ മെത്തേഡ് എന്നിവയാണ് കൂടുതലായും ഏവരും പോളിസി കവര്‍ തുക കണ്ടെത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍. ഇവ ഓരോന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഹ്യൂമന്‍ ലൈഫ് വാല്യൂ

ഹ്യൂമന്‍ ലൈഫ് വാല്യൂ

ഒരു ഇന്‍ഷുറന്‍സ് കവര്‍ വ്യക്തിയുടെ സാമ്പത്തിക മൂല്യത്തിന് ആനുപാതികമായിരിക്കണം. അഥവാ കുടുംബത്തിലെ ഹ്യൂമന്‍ ലൈഫ് വാല്യൂ എന്ന് പറയാം. ഭാവി വരുമാനത്തിന്റെ മൂല്യം, ചിലവുകള്‍, മറ്റ് ബാധ്യതകള്‍, നിക്ഷേപങ്ങള്‍ എന്നിവയാണ് അടിസ്ഥാനപരമായി ഹ്യൂമന്‍ ലൈഫ് വാല്യൂ സംവിധാനത്തില്‍ പരിഗണിക്കുന്നത്. അതായത് എച്ച്എല്‍വി രീതി പ്രകാരം നിങ്ങള്‍ നിങ്ങളുടെ വരുമാനം, ചിലവുകള്‍, പ്രതീക്ഷിക്കുന്ന ഭാവി ബാധ്യതകള്‍, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് നിങ്ങള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സിന്റെ മൂല്യം കണക്കാക്കേണ്ടത്.

ഇന്‍കം റീപ്ലേസ്‌മെന്റ് വാല്യൂ

ഇന്‍കം റീപ്ലേസ്‌മെന്റ് വാല്യൂ

കുടുംബത്തിലെ ചിലവുകള്‍ വഹിക്കുന്ന വ്യക്തിയുടെ മരരണത്താലുണ്ടാകുന്ന നഷ്ടം നികത്തുക എന്നതാണ് ലൈഫ് ഇന്‍ഷുറന്‍സിലൂടെ ലക്ഷ്യമിടുന്നത്. ഇന്‍കം റീപ്ലേസ്‌മെന്റ് വാല്യൂ രീതിയിലൂടെ ഇന്‍ഷുറന്‍സ് കവര്‍ തുക കണ്ടെത്താനുള്ള വഴി ഇപ്രകാരമാണ്. നിലവില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനത്തെ റിട്ടയര്‍മെന്റിനായി ശേഷിക്കുന്ന വര്‍ഷങ്ങളുടെ എണ്ണം കൊണ്ട് ഗുണിച്ചാല്‍ ഇന്‍ഷുറന്‍സ് കവര്‍ തുക എത്ര വേണമെന്ന് കണ്ടെത്താം.

എക്‌സ്‌പെന്‍സ് റീപ്ലേസ്‌മെന്റ് മെത്തേഡ്

എക്‌സ്‌പെന്‍സ് റീപ്ലേസ്‌മെന്റ് മെത്തേഡ്

ഈ രീതിയില്‍ ഇന്‍ഷുറന്‍സ് കവര്‍ തുക കണ്ടെത്തുന്നതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഓരോ ദിവസവും നിങ്ങള്‍ക്കുള്ള ചിലവുകള്‍ കണക്കാക്കുകയാണ്. നിങ്ങളുടെ വായ്പകള്‍, കുട്ടികളുടെ പഠന ചിലവുകള്‍, അവരുടെ വിവാഹ ചിലവുകള്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. ആ ആകെ തുകയാണ് നിങ്ങള്‍ക്ക് ഇന്ന് ആകെ ആവശ്യമുള്ള തുക. ഇനി ചെയ്യേണ്ടത് ഈ തുകയില്‍ നിന്നും നിലവില്‍ നിങ്ങള്‍ക്കുള്ള ആസ്തികള്‍, നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കവര്‍ എന്നിവയുടെ മൂല്യം കുറയ്ക്കുകയാണ്. 

ഒഴിവാക്കേണ്ട ആസ്തികള്‍

ഒഴിവാക്കേണ്ട ആസ്തികള്‍

വീട്, കാര്‍ തുടങ്ങിയ ആസ്തികള്‍ ഈ കണക്കില്‍ നിന്നും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണം. കാരണം നിങ്ങളുടെ മരണശേഷം വീട്ടുകാര്‍ അവ പണമാക്കി മാറ്റുവാന്‍ സാധ്യതയില്ല, അവരത് തുടര്‍ന്നും ആസ്തിയായി ഉപയോഗിക്കുകയാണ് ചെയ്യുക. ചിലവുകളില്‍ നിന്നും ആസ്തികള്‍ കുറച്ചാല്‍ കിട്ടുന്ന തുകയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള ഇന്‍ഷുറന്‍സ് കവര്‍.

അണ്ടര്‍റൈറ്റേഴ്‌സ് തമ്പ് റൂള്‍

അണ്ടര്‍റൈറ്റേഴ്‌സ് തമ്പ് റൂള്‍

ടേം ലൈഫ് ഇന്‍ഷുറന്‍സിലെ കവര്‍ തുക കണ്ടെത്താനുള്ള എളുപ്പമാര്‍ഗമാണിത്. അതായത് നിങ്ങളുടെ വാര്‍ഷിക വകുമാനത്തിന്റെ പത്ത് മടങ്ങ് തുക. ഉദാഹരണത്തിന് നിങ്ങളുടെ വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയാണെങ്കില്‍ നിങ്ങള്‍ക്കാവശ്യമായ ലൈഫ് ഇന്‍ഷുറന്‍സ് കവര്‍ 1 കോടി രൂപയാണ്. എന്നാല്‍ ഈ മാര്‍ഗം സാമ്പത്തിക വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കാറില്ല.

Read more about: life insurance
English summary

ways to determine life insurance cover - explained in detail

ways to determine life insurance cover - explained in detail
Story first published: Saturday, April 24, 2021, 19:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X