എന്‍പിഎസിലൂടെ ലഭിക്കുന്നത് പലവിധ നേട്ടങ്ങള്‍; ആര്‍ക്കൊക്കെയാണ് കൂടുതല്‍ അനുയോജ്യം എന്നറിയാമോ?

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിന് ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതി എന്ന നിലയില്‍ ഏറെ സവിശേഷതകളുണ്ട്. ചുരുങ്ങിയ ചിലവിലുള്ള സമ്പാദ്യ പദ്ധതിയാണ് എന്‍പിഎസ് ഒപ്പം എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്),

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസിന് ഒരു റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതി എന്ന നിലയില്‍ ഏറെ സവിശേഷതകളുണ്ട്. ചുരുങ്ങിയ ചിലവിലുള്ള സമ്പാദ്യ പദ്ധതിയാണ് എന്‍പിഎസ് ഒപ്പം എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് (പിപിഎഫ്) എന്നീ മറ്റ് റിട്ടയര്‍മെന്റ് നിക്ഷേപ സമ്പാദ്യ പദ്ധതിയേക്കാളും കൂടുതല്‍ നിക്ഷേപ സാധ്യതകളും എന്‍പിഎസിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു.

ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍

ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍

പിപിഎഫ്, ഇപിഎഫ് നിക്ഷേപകര്‍ക്ക് അവരുടെ സമ്പാദ്യത്തുക ഏത് നിക്ഷേപോപാധികളില്‍ നിക്ഷേപിക്കണമെന്ന് തിരഞ്ഞെടുക്കുവാന്‍ അവസരമില്ല. അതേ സമയം എന്‍പിഎസില്‍ നിക്ഷേപകന് ഒന്നിലധികം തെരഞ്ഞെടുപ്പുകള്‍ നിക്ഷേപ ഇന്‍സ്ട്രുമെന്റുകളുടെ കാര്യത്തില്‍ ലഭിക്കും.

എന്‍പിഎസ് ഉപയോക്താവായ ഒരു വ്യക്തിയ്ക്ക് ഇക്വിറ്റികളില്‍ 75 ശതമാനം വരെ എന്‍പിഎസ് നിക്ഷേപം തെരഞ്ഞെടുക്കുവാന്‍ സാധിക്കും. എന്‍പിഎസില്‍ നിന്നുള്ള ആദായം ഉയരുവാന്‍ അത് കാരണമാകും.

ചുരുങ്ങിയത് 25 ശതമാനമെങ്കിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളില്‍

ചുരുങ്ങിയത് 25 ശതമാനമെങ്കിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളില്‍

എന്നാല്‍ അതേ സമയം എന്‍പിഎസ് സമ്പാദ്യത്തിന്റെ ചുരുങ്ങിയത് 25 ശതമാനമെങ്കിലും ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിക്കേണ്ടതായിട്ടുണ്ട്. ഇക്വിറ്റി വിപണിയില്‍ അപ്രതീക്ഷിത ഇടിവ് സംഭവിച്ചാലും നിക്ഷേപകന്റെ റിട്ടയര്‍മെന്റ് സമ്പാദ്യത്തിന് സുരക്ഷ ഉറപ്പു നല്‍കുന്നതിനാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍പിഎസ് ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് നല്‍കി വരുന്നുണ്ട്.

എന്‍പിഎസ് ഇക്വറ്റി സ്‌കീമുകളിലെ ആദായം

എന്‍പിഎസ് ഇക്വറ്റി സ്‌കീമുകളിലെ ആദായം

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ എന്‍പിഎസ് ഇക്വറ്റി സ്‌കീമുകളിലെ ആദായം 14.50 ശതമാനം മുതല്‍ 15.80 ശതമാനം വരെയാണ്. അതേ സമയം ഗവണ്‍മെന്റ് ബോണ്ട് ഫണ്ടുകളും കോര്‍പ്പറേറ്റ് ഡെബ്റ്റ് ഫണ്ടുകളും നല്‍കിയിരിക്കുന്നത് 10.29 ശതമാനം മുതല്‍ 11.90 ശതമാനം വരെയാണ്. ഈ നിരക്കിലുള്ള ആദായം ഒരിക്കലും നമുക്ക് ഇപിഎഫില്‍ നിന്നോ പിപിഎഫില്‍ നിന്നോ പ്രതീക്ഷിക്കുവാന്‍ സാധിക്കുകയില്ല.

നികുതി നേട്ടങ്ങള്‍

നികുതി നേട്ടങ്ങള്‍

എന്‍പിഎസിന്റെ മറ്റൊരു വലിയ ഗുണം നികുതി നേട്ടങ്ങളാണ്. ആദായ നികുതി നിയമം 1961 ലെ വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് എന്‍പിഎസ് വിഹിതത്തിനുമേല്‍ ലഭിക്കും. വകുപ്പ് 80സിസിഡി(1ബി) പ്രകാരം 50,000 രൂപ വരെ മറ്റൊരു കിഴിവും ലഭിക്കും. ഇപിഎഫിലും പിപിഎഫിലും പരമാവധി 1.5 ലക്ഷം രൂപ വരെയാണ് നികുതിയിളവ് ലഭിക്കുക.

 2 ലക്ഷം രൂപ വരെ നികുതി ഇളവ്

2 ലക്ഷം രൂപ വരെ നികുതി ഇളവ്

2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്നത് എന്‍പിഎസില്‍ മാത്രമാണ്. വളരെ ചിലവ് കുറഞ്ഞ നിക്ഷേപ സമ്പാദ്യ പദ്ധതി കൂടിയാണ് എന്‍പിഎസ്. എന്‍പിഎസിലെ പെന്‍ഷന്‍ ഫണ്ട് മാനേജറുടെ ഫീസ് പരമാവധി 0.01 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ പരമാവധി എക്‌സ്‌പെന്‍സ് റേഷ്യോ 2.25 ശതമാനമാണ്.

എല്ലാവര്‍ക്കും അനുയോജ്യമായ റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയല്ല

എല്ലാവര്‍ക്കും അനുയോജ്യമായ റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയല്ല

മുകളില്‍ പറഞ്ഞ ഇത്രയും നേട്ടങ്ങള്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും അനുയോജ്യമായ റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതിയാണ് എന്‍പിഎസ് എന്ന് പറയുവാന്‍ സാധിക്കുകയില്ല. പിപിഎഫിലും ഇപിഎഫിലും 2.5 ലക്ഷം രൂപ വരെയുള്ള പ്രതിവര്‍ഷ നിക്ഷേപങ്ങള്‍ക്ക് E-E-E (Exempt-Exempt-Exempt) നേട്ടം അനുഭവിക്കുന്നുണ്ട്. എന്നാല്‍ എന്‍പിഎസിലെ മെച്യൂരിറ്റി നേട്ടങ്ങള്‍ പൂര്‍ണമായും നികുതിമുക്തമല്ല.

പരമാവധി 60 ശതമാനം തുക നികുതി രഹിതമായി പിന്‍വലിക്കാം

പരമാവധി 60 ശതമാനം തുക നികുതി രഹിതമായി പിന്‍വലിക്കാം

റിട്ടയര്‍മെന്റ് സമയത്ത് എന്‍പിഎസ് ഫണ്ടില്‍ നിന്നും ഒരാള്‍ക്ക് പരമാവധി 60 ശതമാനം തുകയാണ് നികുതി രഹിതമായി പിന്‍വലിക്കുവാന്‍ സാധിക്കുക. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റി വാങ്ങിക്കുന്നതിനായി നിക്ഷേപിക്കേണ്ടതാണ്. കുറഞ്ഞ പ്രീ-ടാക്‌സ് ആദായമാണ് അവ നല്‍കുന്നത്. നിലവില്‍ ആന്വുറ്റി പ്ലാനുകള്‍ 3.5 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് പീ-ടാക്‌സ് ആദായം നല്‍കി വരുന്നത്.

 ആന്വുറ്റി നികുതി ബാധ്യത

ആന്വുറ്റി നികുതി ബാധ്യത

ആന്വുറ്റി വരുമാനം സ്വീകര്‍ത്താവിന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി ബാധ്യതയുള്ളവയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വളരെ കൃത്യമായ ആസൂത്രണത്തോടെ ഇഎല്‍എസ്എസ് പദ്ധതികളില്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യം നിക്ഷേപിക്കുകയാണെങ്കില്‍ എന്‍പിഎസിന് സമാനമോ അതിനേക്കാള്‍ മികച്ചതോ ആയ ആദായം നേടുവാന്‍ സാധിക്കും.

ലോക്ക് ഇന്‍ പിരീയഡ്

ലോക്ക് ഇന്‍ പിരീയഡ്

എന്‍പിഎസിന്റെ രണ്ടാമത്തെ പരിമിതി എന്നത് ദൈര്‍ഘ്യമേറിയ ലോക്ക് ഇന്‍ പിരീയഡ് ആണ്. നിക്ഷേപകന് 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ എന്‍പിഎസിലെ നിക്ഷേപ തുക അക്കൗണ്ടില്‍ തുടരേണ്ടതാണ്. എന്നിരുന്നാലും എന്‍പിഎസ് വിഹിതത്തില്‍ നിന്നും 25 ശതമാനം വരെയുള്ള ഭാഗിക പിന്‍വലിക്കല്‍ ഉപയോക്താവിന് സാധ്യമാണ്. എന്നാല്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായും മാത്രമേ ഈ ഭാഗിക പിന്‍വലിക്കലുകള്‍ അനുവദിക്കുകയുള്ളൂ.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം?

ആര്‍ക്കൊക്കെ നിക്ഷേപിക്കാം?

നിങ്ങളുടെ സമ്പാദ്യത്തിന്മേല്‍ നിങ്ങള്‍ക്ക് വലിയ അളവില്‍ നിയന്ത്രണം വേണമെന്നും ദീര്‍ഘ കാല ലോക്ക് ഇന്‍ പിരീഡിലേക്ക് നിക്ഷേപം നടത്താന്‍ താത്പര്യമില്ലാത്ത വ്യക്തിയുമാണ് നിങ്ങള്‍ എങ്കില്‍ എന്‍പിഎസ് നിങ്ങള്‍ക്ക് അനുയോജ്യമായ റിട്ടയര്‍മെന്റ് നിക്ഷേപ സമ്പാദ്യ പദ്ധതിയല്ല.

Read more about: nps
English summary

What Are The Benefits Of NPS Scheme, Who Is More Eligible For This Scheme | എന്‍പിഎസിലൂടെ ലഭിക്കുന്നത് പലവിധ നേട്ടങ്ങള്‍; ആര്‍ക്കൊക്കെയാണ് കൂടുതല്‍ അനുയോജ്യം എന്നറിയാമോ?

What Are The Benefits Of NPS Scheme, Who Is More Eligible For This Scheme
Story first published: Thursday, May 27, 2021, 12:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X