മാസത്തിൽ നിശ്ചിത തുക മാറ്റിവെയ്ക്കുന്ന നിക്ഷേപങ്ങൾ സമ്പാദ്യ ശീലം ഉറപ്പു വരുത്തുന്നതിനൊപ്പം ആയാസമില്ലാതെ നല്ലൊരു തുകയുണ്ടാക്കാനും സാധിക്കുന്നവയാണ്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നറിയപ്പെടുന്ന എസ്ഐപി ഇത്തരത്തിലൊരു മാതൃകയാണ്. മാസത്തിലോ, ആഴ്ചയിലോ തുടങ്ങിയ വ്യത്യസ്ത ഇടവേളകളിൽ അക്കൗണ്ടിൽ നിന്ന് പണം ഓട്ടോ ഡെബിറ്റ് ചെയ്യുന്നതാണ് എസ്ഐപിയുടെ രീതി.
ഇതുപോലെയാണ് ബാങ്ക് ആവർത്തന നിക്ഷേപങ്ങളും. മാസത്തിൽ നിശ്ചിത ശതമാനം തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ആർഡി അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ഇവിടുത്തെ രീതി. ഇതുപോലൊരു നിക്ഷേപ രീതിയാണ് ചിട്ടിയിലും നടയ്ക്കുന്നത്. മാസത്തിൽ കൃത്യമായി പണം അടയ്ക്കേണ്ടത് ചിട്ടിയിൽ ആവശ്യമാണ്.
എസ്ഐപിയിൽ മാസതവണ മുടങ്ങിയാൽ ബാങ്ക് പിഴ ഈടാക്കും എന്നല്ലാതെ നിക്ഷേപത്തെ ബാധിക്കുന്നില്ല. ആർഡിയിലും ഇതാണ് അവസ്ഥ. എന്നാൽ ചിട്ടിയിൽ മാസ അടവ് മുടങ്ങിയാൽ പിഴയ്ക്കൊപ്പം നിക്ഷേപത്തിലെ ലാഭ വിഹിതത്തെയും ബാധിക്കും. ഇതിനാൽ ചിട്ടി ആരംഭിക്കുന്നൊരാൾ മാസത്തിൽ അടയക്കാൻ സാധിക്കുന്ന തുകയ്ക്ക് മാത്രം ചിട്ടിയിൽ ചേരുക. ചിട്ടിയിൽ തുടക്കത്തിൽ കുറഞ്ഞ തുക അടച്ചാൽ മതിയെങ്കിലും പിന്നീട് തവണ സംഖ്യ ഉയരും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് വേണം ചിട്ടി തിരഞ്ഞെടുക്കാൻ.
മാസതവണയും പിഴയും
എല്ലാ നിക്ഷേപങ്ങളിലെയും പോലെ മാസ തവണ മുടങ്ങിയാൽ കെഎസ്എഫ്ഇ ചിട്ടിയിലും പിഴയുണ്ട്. പരസ്പര സഹായ സമ്പാദ്യ വായ്പ പദ്ധതിയായാണ് ചിട്ടി പ്രവർത്തിക്കുന്നത്. ഇതിനാൽ ചിട്ടിയിൽ നിന്ന് ഒരാളുടെ വിഹിതം മുടങ്ങുമ്പോൾ ഇത് മുഴുവനായുള്ള നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. ഒരു ഉദാഹരണ സഹിതം വിശദമാക്കാം.
50 പേരെ ചേര്‍ത്ത് 10,000 രൂപ മാസ അടവുള്ള ചിട്ടി നടത്തുമ്പോൾ മാസത്തിൽ ഓരോരുത്തർക്കും 5 ലക്ഷം രൂപ വരെ ലഭിക്കും. ഇവിടെ എല്ലാവരും കൃത്യമായി മാസ തവണ അടച്ചാൽ മാത്രമെ ചിട്ടിപണം നൽകാൻ സാധിക്കുകയുള്ളൂ.
ഒരാൾ മാസ തവണ മുടക്കിയാൽ 4.90 ലക്ഷം രൂപ മാത്രമെ പ്രസ്തുത മാസത്തിൽ സമാഹരിക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ ചിട്ടി പണം നൽകാൻ മറ്റു ഫണ്ടുകള്‍ കെഎസ്എഫ്ഇക്ക് ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനാണ് കെഎസ്എഫ്ഇ മാസ തവണ മുടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നത്.
വിളിച്ചെടുക്കാത്ത ചിട്ടിയാണെങ്കിൽ മുടങ്ങിയ തവണ സംഖ്യയുടെ 9 ശതമാനവും വിളിച്ചെടുത്ത ചിട്ടിയാണെങ്കിൽ മാസതവണയുടെ 12 ശതമാനവും പിഴയായി ഈടാക്കും. 10,000 രൂപ മാസതവണയുള്ളൊരാൾക്ക് 9 ശതമാനം പിഴയായി 75 രൂപയാണ് ഒരു മാസം നൽകേണ്ട പിഴ. വിളിച്ചെടുത്ത ചിട്ടിക്ക് ഒരു മാസത്തിൽ 100 രൂപയും പിഴയായി നൽകണം.
എന്താണ് ഡിവിഡന്റ്
മറ്റു നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിട്ടിയിൽ ലഭിക്കുന്ന ലാഭ വിഹിതത്തെയും മാസ അടവ് മുടങ്ങുന്നത് ബാധിക്കും. ചിട്ടി ലേലത്തിൽ പോകുമ്പോൾ ഇവിടെ ലഭിക്കുന്ന ലാഭം ചിട്ടിയിലുള്ള അംഗങ്ങൾക്കായാണ് വീതിക്കുന്നത്. ഇതാണ് ഡിവിഡന്റ് അഥവാ ലാഭ വിഹിതം. ചിട്ടിയെ ആകർഷകമാക്കുന്നതും ലേല കിഴിവുകളാണ്.
ചിട്ടി വിളിച്ചെടുത്തൊരാൾ മാസ അടവ് മുടക്കുമ്പോൾ മാസത്തിൽ പിഴയ്ക്കൊപ്പം ലേല കിഴിവും നഷ്ടമാകുന്നു. ഉദാഹരണത്തിന് 10,0000 രൂപ മാസ അടവുള്ള ചിട്ടിയിൽ മാസത്തിൽ പരമാവധി 2,500 രൂപ വരെ ലാഭ വിഹിതം ലഭിക്കുന്നതാണ്. ഇതുപ്രകാരം 7,500 രൂപ വരെ അടച്ചാൽ മതിയാകും. എന്നാൽ ചിട്ടി അടവ് മുടങ്ങിയാൽ ഡിവിഡന്റ് നഷ്ടപ്പെടുകയും മുഴുവൻ തുക അടയ്ക്കേണ്ടിയും വരുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
