'5 ലക്ഷം രൂപ ആവശ്യമുള്ളൊരാൾക്ക് ചേരാൻ പറ്റിയ ചിട്ടിയേത്'; ഹ്രസ്വകാലമോ, ദീർഘകാലമോ? ഉത്തരം ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരമുള്ള സാമ്പത്തിക പദ്ധതിയാണ് കെഎസ്എഫ്ഇ ചിട്ടികൾ. വലിയ തുക കണ്ടെത്താനുള്ളവർ വായ്പകളായും നിക്ഷേപമായും കെഎസ്എഫ്ഇ ചിട്ടികളെ കേരളത്തിൽ അങ്ങോളമിങ്ങോളം ഉപയോ​ഗിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള മാസതവണകളും ചിട്ടി തുകയുമുള്ള ചിട്ടികൾ കെഎസ്എഫ്ഇയുടെ വിവിധ ശാഖകൾ അവതരിപ്പിക്കുന്നുണ്ട്. ചിട്ടിയുമായി പരിചയമുള്ളവർക്ക് ഇവ തിരഞ്ഞെടുക്കാൻ എളുപ്പമാണ്. എന്നാൽ തുടക്കകാരനായൊരാൾക്ക് ഏതാണ് തനിക്ക് അനുയോജ്യമായ ചിട്ടിയെന്ന് പെട്ടന്ന് മനസിലാകണമെന്നില്ല. ഇതിന് ശ്രദ്ധിക്കേണ്ട 5 പോയിന്റുകൾ നോക്കാം. 

 

കെഎസ്എഫ്ഇ ചിട്ടി

കെഎസ്എഫ്ഇ ചിട്ടി

നിക്ഷേപത്തിന്റേയും വായ്പയുടെയും ​ഗുണങ്ങള്ഡ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടികൾ. 1,000 രൂപ മുതൽ 6,00,000 രൂപ വരെ വ്യത്യസ്ത പ്രതിമാസത്തവണകളുള്ള ചിട്ടികളാണ് കെഎസ്എഫ്ഇ അവതരിപ്പിക്കുന്നത്. സാധാരണഗതിയിൽ 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം എന്നിങ്ങനെയാണ് കെഎസ്എഫ്ഇ ചിട്ടികളുടെ കാലാവധി.

ഈ കാലാവധികളുടെയും മാസതവണകളുടെയും വ്യത്യസ്ത കോമ്പിനേഷനിലുള്ള നിരവധി ചിട്ടികൾ കെഎസ്എഫ്ഇ ശാഖകളിൽ അവതരിപ്പിക്കാറുണ്ട്. ഇതിൽ നിന്ന് ചിട്ടി തിരഞ്ഞെടുക്കുന്നവർ മാസ തവണ സംഖ്യ, കാലാവധി, ചിട്ടിതുക, വിളിച്ചെടക്കേ സമയം, കൂടുതല്‍ ലാഭം ആവശ്യമാണോ എന്നിവയെ പറ്റി ആദ്യം മനസിലാക്കണം. 

ചിട്ടി തിരഞ്ഞെടുക്കാൻ

ചിട്ടി തിരഞ്ഞെടുക്കാൻ

കെഎസ്എഫ്ഇ ശാഖയിലോ ksfeonline.com എന്ന വെബ്സൈറ്റിലോ പുതിയ ചിട്ടികളുടെ വിവരങ്ങൾ ലഭിക്കും. വെബ്സൈറ്റ് വഴി കേരളത്തിലെ എല്ലാ ശാഖകളിലേയും ചിട്ടിയെ പറ്റി അറിയാൻ സാധിക്കും. ഈ സാഹചര്യത്തിൽ ഓരോ ചിട്ടി തിരഞ്ഞെടുക്കുമ്പോഴും ഓരോ മാസവും അടച്ചു പോകാന്‍ സാധിക്കുന്ന സംഖ്യ എത്രയാണോ അതിന് അനുസൃതമായ മാസ തവണയുള്ള ചിട്ടി തിരഞ്ഞെടുക്കുക. തുടർന്ന് കാലാവധി പരിശോധിക്കുക.

ഇത്രയും കാലം ഈ തുക അടയ്ക്കാൻ സാധിക്കുമോ എന്നതാണ് ഇവിടെ പരി​ഗണിക്കേണ്ടത്. മൂന്നാമത് ചിട്ടി തുക ആവശ്യത്തിന് പര്യാപ്തമാണോയെന്ന് പരിശോധിച്ച് ചിട്ടി തിരഞ്ഞെടുക്കാം. മാസതവണ തിരഞ്ഞെടുക്കുമ്പോൾ മാസതവണ എത്ര തുക വരെ കുറയും എന്നത് കൂടി പരിശോധിക്കണം. 

Also Read: 7,000-9,000 രൂപ വരെ മാസ വരുമാനം; നിക്ഷേപം തുടങ്ങി തൊട്ടടുത്ത മാസം മുതൽ പണം പോക്കറ്റിൽ; എവിടെ നിക്ഷേപിക്കാംAlso Read: 7,000-9,000 രൂപ വരെ മാസ വരുമാനം; നിക്ഷേപം തുടങ്ങി തൊട്ടടുത്ത മാസം മുതൽ പണം പോക്കറ്റിൽ; എവിടെ നിക്ഷേപിക്കാം

ഉദാഹരണം

ഉദാഹരണം

കെഎസ്എഫ്ഇ ശാഖയിൽ നിന്നും 25,000*40= 10 ലക്ഷത്തിന്റെ ചിട്ടി തിരഞ്ഞെടുത്ത അനൂപിന്റെ മാസ അടവും കാര്യങ്ങളും പരിശോധിക്കാം.
25000 രൂപ 40 മാസ കാലാവധിയില്‍ ഈ ചിട്ടിയിലൂടെ അടയ്ക്കേണ്ടി വരും. പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി ലേലം പോയാൽ ആ മാസങ്ങളിൽ 18,750 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതി.

ചിട്ടി 30 ശതമാനം ലേല കിഴിവിൽ പോക്കുമ്പോൾ ലഭിക്കുന്ന ലാഭ വിഹിതമാണിത്. ചിട്ടിയുടെ കാലാവധിയോളം മാസങ്ങളില്‍ 18,750 നും 25,000 രൂപയ്ക്കും ഇടയില്‍ വരുന്ന തുകയാണ് അടയ്ക്കേണ്ടി വരുന്നത്. 

Also Read: സുരക്ഷയും പലിശയും ഉയർന്ന് തന്നെ; 7 ദിവസത്തേക്ക് സ്ഥിര നിക്ഷേപത്തിന് 5.50% പലിശ! നോക്കുന്നോ?Also Read: സുരക്ഷയും പലിശയും ഉയർന്ന് തന്നെ; 7 ദിവസത്തേക്ക് സ്ഥിര നിക്ഷേപത്തിന് 5.50% പലിശ! നോക്കുന്നോ?

വിളിച്ചെടുക്കേണ്ട സമയം

വിളിച്ചെടുക്കേണ്ട സമയം

കാലാവധി അടിസ്ഥാനമാക്കി ചിട്ടിയെ മൂന്ന് ​ഗ്രൂപ്പുകളാക്കി തിരിച്ചാൽ ഇതിന് ഉത്തരം കണ്ടെത്താം. 25, 30, 40 മാസ കാലാവധിയുള്ള ചിട്ടികളെ ഒരു ​ഗ്രൂപ്പാക്കാം. സമ്പാദ്യം പ്രതീക്ഷിച്ച് ചിട്ടിയിൽ ചേരുന്നവർ ഒഴിവാക്കേണ്ട ചിട്ടികളാണ് ഈ കാലാവധിയുള്ളവ. ചിട്ടിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കുന്നവര്‍ 25,30,40 മാസ കാലാവധിയുള്ള ചിട്ടിയില്‍ ചേരരരുത്.

കാലാവധി കുറഞ്ഞ ചിട്ടികളില്‍ ഡിവിഡന്റ് കുറവാണ് എന്നതാണ് കാരണം. അതേസമയം പെട്ടന്ന് പണം ആവശ്യമായി വരുന്ന, വേ​ഗത്തിൽ വിളിച്ചെടുക്കേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന ചിട്ടിയാണിത്. ബിസിനസുകാർക്ക് ഉപകാരപ്പെടുന്ന ചിട്ടിയാണിത്. 

Also Read: ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ 5 ലക്ഷം രൂപ മാത്രം! നിക്ഷേപകർ വല്ലതും അറിയുന്നുണ്ടോ?Also Read: ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷ 5 ലക്ഷം രൂപ മാത്രം! നിക്ഷേപകർ വല്ലതും അറിയുന്നുണ്ടോ?

കൂടുതൽ ലാഭം

കൂടുതൽ ലാഭം

80, 100, 120 മാസ കാലാവധിയുള്ള ചിട്ടികള്‍ ലാഭം പ്രതീക്ഷിക്കുന്നവർക്കുള്ളതാണ്. നല്ല ലാഭവും പ്രതീക്ഷിക്കുന്നവർക്ക് ഈ ദീര്‍ഘകാല ചിട്ടികള്‍ തിരഞ്ഞെടുക്കാം. ഇത്തരം ചിട്ടികളിലെ അം​ഗങ്ങളുടെ എണ്ണം കൂടുതലാകും. ഇതിനാൽ വേ​ഗത്തിൽ ചിട്ടി ആവശ്യമുള്ളവർക്ക് വേണ്ട സമയത്ത് വിളിച്ചെടുക്കാൻ ശ്രമിച്ചാൽ കിട്ടണമെന്നില്ല. ഇവിടെ വ്യക്തമാക്കിയ 2 തരം ചിട്ടികളുടെയും ​ഗുണങ്ങളും ദോഷങ്ങളുടെയും മിശ്രണമാണ് 50, 60 മാസ കാലാവധിയുള്ള ചിട്ടികൾ.

Read more about: ksfe chitty
English summary

What Are The Strategies To Select A Chitty For A New Investor; Here's The 5 Points To Remember

What Are The Strategies To Select A Chitty For A New Investor; Here's The 5 Points To Remember
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X