ഭാവിയെപ്പറ്റി ആശങ്കയുണ്ടോ ? നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

ഭാവിയിലേക്ക് എങ്ങനെ സമ്പാദിക്കുമെന്നാണ് എന്നോണോ നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത്?എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെയും കൃത്യമായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കി അതിനൊത്ത് ചിട്ടയായി മുന്നോട്ട് പോകുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവി സുരക്ഷിതവും സമാധാന പൂര്‍ണവുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. സാമ്പത്തിക അടിത്തറയാണ് ആ ആഗ്രഹപൂര്‍ത്തീകരണത്തിലേക്കുള്ള ഏക മാര്‍ഗം. സ്വന്തമായൊരു വീട്, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം, അവരുടെ വിവാഹം, മറ്റ് അടിയന്തിര സാഹചര്യങ്ങളിലേക്കുള്ള കരുതല്‍.....അങ്ങനെ നമ്മുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിരവധിയാണ്. ജീവിക്കാനുള്ള ചിലവ് തന്നെ ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്, അതിനിടയില്‍ ഭാവിയിലേക്ക് എങ്ങനെ സമ്പാദിക്കുമെന്നാണ് എന്നോണോ നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നത്?

എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെയും കൃത്യമായ ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കി അതിനൊത്ത് ചിട്ടയായി മുന്നോട്ട് പോകുകയും ചെയ്താല്‍ നമുക്ക് നമ്മുടെ സ്വപ്‌നങ്ങളെയെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. നാം തയ്യാറാക്കുന്ന ഈ ഫിനാന്‍ഷ്യല്‍ പ്ലാനാണ് നമ്മുടെ സ്വപ്‌നങ്ങളിലേക്കുള്ള ചവിട്ടുപടി. അതെങ്ങനെ കൃത്യമായി തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം.

ഭാവിയെപ്പറ്റി ആശങ്കയുണ്ടോ ?  നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാ

സ്വയം അറിയുക, വിലയിരുത്തുക

നമ്മുടെ വരുമാനം, ചിലവുകള്‍, സമ്പാദ്യം ഇവയെക്കുറിച്ച് പൂര്‍ണ ബോധവാന്മാരുക എന്നതാണ് ആദ്യ ഘട്ടം. നമ്മളെപ്പറ്റി പൂര്‍ണമായും അറിയാവുന്നത് നമുക്ക് മാത്രമാണ് അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ഊന്നി വേണം നാം ലക്ഷ്യത്തിലേക്ക് നടന്നടുക്കുവാന്‍. സമ്പത്ത് സൃഷ്ടിക്കുക എന്നത് ഇക്കാലത്ത് അത്രയെളുപ്പമല്ല എന്നാല്‍ ഭാവിയിലേയ്ക്കായി കരുതലോടെ ഇരിക്കുവാന്‍ നമുക്ക് സാധിക്കും. ഇന്ന് നമുക്ക് എന്ത് വേണം, എന്തൊക്കെ വേണ്ട എന്നത് വ്യക്തമായി തിരിച്ചറിയണം. ഭാവി എന്റേതാണ്. എന്റെ ജീവിതത്തെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കാണ് എന്ന് പ്രതിജ്ഞ എടുക്കുക. ഇതാണ് ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള ആദ്യ കടമ്പ.

വിവാഹിതര്‍ ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ പങ്കാളിയെയും കൂടെക്കൂട്ടണം. പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍, മെച്ചങ്ങള്‍, പരിമിതികള്‍, കാലാവധി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. പണപ്പെരുപ്പത്തിന്റെ സാധ്യതകള്‍ കൂടി ഇതില്‍ പരിഗണിക്കണം. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിനായാലും വീടു നിര്‍മിക്കുന്നതിനായായാലും ഇപ്പോഴത്തെ ചെലവായിരിക്കില്ല ഭാവിയിലുണ്ടാകുക. ഇവയൊക്കെ പരിഗണിച്ചു കൊണ്ടാവണം പ്ലാന്‍ തയ്യാറാക്കേണ്ടത്.

കുടുംബ ബഡ്ജറ്റ്

റിട്ടയര്‍മെന്റ് ,മക്കളുടെ വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നേരത്തേ പ്ലാന്‍ ചെയ്യുന്നതുവഴി മികച്ച രീതിയില്‍ ഇവ നടപ്പിലാക്കുന്നതിന് സാധിക്കും. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തും എന്നാണോ ചിന്തിക്കുന്നത്. ചെലവുകളെല്ലാം കഴിഞ്ഞ് നിക്ഷേപത്തിനായി നിശ്ചിത തുക മാറ്റിവെക്കണം. അത് സാധ്യമാകണമെങ്കില്‍ നിങ്ങള്‍ക്കൊരു കുടുംബ ബജറ്റ് ഉണ്ടാകണം.

ചെലവ് കഴിഞ്ഞിട്ടുള്ളവ അല്ല നിക്ഷേപം കഴിഞ്ഞിട്ടുള്ളവ ചെലവാക്കാന്‍ പഠിക്കുക എന്ന വാറന്‍ ബഫെറ്റിന്റെ വാചകം നമുക്കിവിടെ ഓര്‍ക്കാവുന്നതാണ്. പിന്നീട് ആകാം എന്ന് വിചാരിച്ച് ഇന്നതെ സുഖസൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് നാളെ അത്ര മികച്ചതായിരിക്കില്ല. കുടുംബത്തിലെ വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക് സൂക്ഷിക്കുക. ചെറുതോ വലുതോ എന്നില്ലാതെ എല്ലാ ചെലവുകളും ബജറ്റിലുണ്ടാകണം. ചെലവുകള്‍ കണക്കുകൂട്ടിയെങ്കില്‍ ഇനി അവയെ മൂന്നായി തരം തിരിക്കുക. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ. വായ്പയുടെ ഇ.എം.ഐ, ഭക്ഷണചെലവുകള്‍, വീട്ടുവാടക, മരുന്നുകള്‍ തുടങ്ങിയവയെല്ലാം അത്യാവശ്യമായ ചെലവില്‍പ്പെടും. കുടുംബവുമൊത്ത് പുറത്തുപോകുക പോലെയുള്ളവയാണ് ആവശ്യം എന്ന ഗണത്തില്‍ വരുന്നത്. ആഡംബരങ്ങളായി വരുന്നവ കഴിവതും ഒഴിവാക്കാം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറയ്ക്കുക, അടിക്കടിയുള്ള ഷോപ്പിംഗ്, പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിന്റെയും സിനിമ കാണുന്നതിന്റെ എണ്ണം കുറയ്ക്കുക, വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ ചുരുക്കുക. തുടങ്ങിയ കാര്യങ്ങള്‍ ചെലവ് ചുരുക്കാന്‍ പരിഗണിക്കാവുന്നവയാണ്. ചെലവ് കുറയ്ക്കാന്‍ ബജറ്റ് ക്രമീകരണം കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുക.

ഇന്ന് നാം സൂക്ഷിച്ചു വയ്ക്കുന്ന ഓരോ നാണയത്തുട്ടും ഭാവിയിലേക്കുള്ള കരുതലാണെന്ന് അറിയുക. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിലൂടെ നമുക്ക് നമ്മുടെ സ്വപ്‌നങ്ങളും ഒന്നൊന്നായി സ്വന്തമാക്കാന്‍ സാധിക്കും.

Read more about: financial planning
English summary

what are the things to do for a financially secured life - things you need to know

what are the things to do for a financially secured life - things you need to know
Story first published: Wednesday, March 17, 2021, 9:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X