മ്യൂച്വല്‍ ഫണ്ട് നിക്ഷേപമെന്നാൽ അതിസങ്കീർണായ നിക്ഷേപമെന്ന ധാരണ ഇന്നും പലർക്കുമുണ്ട്. വിപണിയിലെ നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളെ ബാധിക്കുമെന്നതാണ് ഇതിനുള്ളൊരു കാരണം. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നഷ്ട സാധ്യതകളുടെ തോത് കുറയും. ഇക്കാര്യങ്ങൾ മനസിലാക്കി നിക്ഷേപിക്കുന്നവർക്ക് മികച്ച ആദായം നൽകുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. പ്രൊഫണല്‍ ഫണ്ട് മാനേജറായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്. ഈ പണം ഇക്വുറ്റികളിലും ബോണ്ടുകളിലും മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപിക്കും. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ആനുപാതികമായി വീതിച്ചു നല്‍കും. നിക്ഷേപകന് യൂണിറ്റുകള്‍ ലഭിക്കും. ഇതാണ് മ്യൂച്വൽ ഫണ്ട് രീതി.
കോടിപതിയാകാം
മ്യൂച്വല്‍ ഫണ്ടിനെ നഷ്ട സാധ്യതയുള്ള നിക്ഷേപ രീതിയായി കണ്ട് മാറ്റി നിര്‍ത്തുന്നവർ കൂടുതലാണ്. നിക്ഷേപത്തിന് ഒരുങ്ങുമ്പോൾ ഫണ്ടിനെ കുറിച്ച് വിശദമായി പഠിച്ച് എറ്റെടുക്കാവുന്ന റിസ്ക് തോത് അനുസരിച്ചുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കണം. ഇതിനൊപ്പം ചില തന്ത്രങ്ങള്‍ ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം ചുരുങ്ങിയ കാലം കൊണ്ട് കോടിയാക്കി മാറ്റാവുന്ന നിക്ഷേപ രീതികൾ ഇന്നുണ്ട്. ദീർഘകാല നിക്ഷേപമായതിനാൽ നഷ്ട സാധ്യതയുടെ തോത് കുറയുന്നു. ഇത്തരത്തിൽ നിക്ഷേപകർക്ക് സ്വീകരിക്കാവുന്നൊരു തന്ത്രമാണ് 15*15*15 റൂള്‍.
മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി ( സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴി പണം നിക്ഷേപിക്കാവുന്ന ഒരു റൂളാണ് 15*15*15. മാസത്തില്‍ എസ്‌ഐപി വഴി 15000 രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുക എന്നാതാണ് ആദ്യത്തെ രണ്ട് 15കൾ. നിക്ഷേപത്തിന് 15 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയെന്നതാണ് മറ്റൊരു 15 സൂചിപ്പിക്കുന്നത്. ഈ തന്ത്രമുപയോഗിച്ച് 15 വർഷത്തെ നിക്ഷേപം 1 കോടിയാക്കി മാറ്റാൻ പറ്റും.
തന്ത്രം ഫലിക്കുന്നത് എങ്ങനെ
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സമ്പാദ്യ രീതിയില്‍ ഏറ്റവും ആകര്‍ഷകമായ റൂളാണ 15*15*15 റൂള്‍ എന്നാണ് വിദ്ഗധർ പറയുന്നത്. കോടിപതിയാകാകാനുള്ള കഴിവ് തന്നെയാണ് ഈ റൂളിന്റെ ആകർഷണീയത. മാസത്തില്‍ 15,000 രൂപ 15 വര്‍ഷത്തേക്ക് (180 മാസം) നിക്ഷേപിച്ചാല്‍ 27,00,000 രൂപയാകും ആകെ നിക്ഷേപം. 15 ശതമാനം വാര്‍ഷിക നിരക്ക് കണക്കാക്കിയാൽ നിക്ഷേപം 74,52,946 രൂപയായി ഉയരും. മ്യൂച്വല്‍ ഫണ്ടിലെ കോമ്പൗണ്ടിംഗ് രീതിയുടെ ഭാഗാായി തിരിച്ചു കിട്ടുന്ന തുക 1,01,52,946 രൂപയായി ഉയരും, ഇതായത് 15 വര്‍ഷത്തെ നിക്ഷേപം കൊണ്ട് ഒരു വ്യക്തിക്ക് കോടിപതിയായി ഉയരാം., സ്ഥിരതയോടെ നിക്ഷേപിച്ചാല്‍ മ്യൂച്വൽ ഫണ്ടിൽ ഇത്തരത്തില്‍ പണം ഉയര്‍ത്താം.
ഏതൊക്കെ നിക്ഷേപങ്ങൾ അനുയോജ്യം
മ്യൂച്വല്‍ ഫണ്ടില്‍ സ്‌മോള്‍ കാപ്, മിഡ് കാപ്, ലാര്‍ജ് കാപ് ഫണ്ടുകളിലാണ നിക്ഷേപിക്കേണ്ടത്. ഇതില്‍ മികച്ചവ തിരഞ്ഞെടുക്കുമ്പോഴാണ് 15 ശതമാനം പലിശ നിരക്ക് ലഭിക്കുന്നത്. മൈ ഫണ്ട് ബസാറിലെ വിനിത് ഖാന്തറെയുടെ നിര്‍ദ്ദേശത്തില്‍ 15*15*15 റൂള്‍ പ്രകാരം നിക്ഷേപം നടത്താന്‍ പറ്റിയ ഫണ്ടുകള്‍ ഇവയാണ്. സ്‌മോള്‍ കാപ് ഫണ്ടുകളില്‍ എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട് റെഗുലര്‍ ഗ്രോത്ത് തിരഞ്ഞെടുത്താം. 20.66 ശതമാനമാണ് ഈ ഫണ്ടിന്റെ കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ച നിരക്ക് (സിഎജിആര്‍). മിഡ് ക്യാപ് ഫണ്ടില്‍ ആദിത്യ ബിര്‍ല സണ്‍ലൈഫ് റെഡുലര്‍ ഗ്രോത്ത് തിരഞ്ഞെടുക്കാം. 15.26 ശതമാനമാണ് സിഎജിആര്‍. ലാര്‍ജ് ക്യാപ് ഫണ്ടില്‍ എച്ച്ഡിഎഫ്‌സി ടോപ്പ് 100 ഫണ്ടില്‍ നിക്ഷേപിക്കാം. 15.38 ശതമാനം സിഎജിആര്‍ ഫണ്ട് നൽകുന്നുണ്ട്.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications