സമ്പാദ്യം ഇരട്ടിയാക്കുന്ന നിക്ഷേപം; ധൈര്യത്തോടെ പണമിറക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം എല്ലാവർക്കും ആവശ്യമാണ്. ചിലർക്കത് അത്യാവശ്യവുമാകും. ആൾക്കാരുടെ ആവശ്യത്തെ ചൂഷണം ചെയ്ത് പണം ഇരട്ടിപ്പെന്ന തട്ടിപ്പും നമ്മുടെ ഇടയിൽ നടക്കുന്നുണ്ട്. പണം ഇരട്ടിപ്പിച്ചു നൽകാമെന്ന പേരിൽ ആരെയെങ്കിലും വിശ്വസിച്ച് അധ്വാനിച്ച പണം നൽകാൻ പറ്റുമോ. ഇവിടെ സുരക്ഷിതത്വം വേണം. ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ നല്ലൊരു ആദായത്തിന് വർഷങ്ങളോളം കാത്തിരിക്കണം. പണം ദീർഘകാലത്തേക്ക് നിക്ഷേപിക്കാനാകുന്നവർക്ക് ഇതിൽ നിന്ന് നേട്ടമുണ്ടാക്കാം. മറ്റു ചിലർ ഹൃസ്വകാലത്തേക്കാണ് നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നത്. ഓഹരി വിപണികൾ ചെറിയ കാലത്തിനുള്ളിൽ മികച്ച ലാഭം നൽകുമെങ്കിലും അതുപോലെ നഷ്ട സാധ്യതയുമുണ്ട്. ഇതിനാലാണ് പലരും പിന്മാറുന്നത്. പണപ്പെരുപ്പ കാലത്ത് പണം ഇരട്ടിപ്പിക്കുന്ന നിക്ഷേപത്തിന് നല്ല സാധ്യതയുണ്ട്. ഇത്തരക്കാർക്ക് സർക്കാർ പിന്തുണയുള്ള നിക്ഷേപത്തിലേക്ക് തിരിയം. പണം ഇരട്ടിപ്പിക്കൽ ഉറപ്പ് നൽകുന്ന സർക്കാർ പദ്ധതിയാണ് തപാൽ വകുപ്പിന്റെ കിസാൻ വികാസ് പത്ര അഥവാ കെവിപി. മികച്ച വരുമാനവും സുരക്ഷിതത്വവും ചേരുന്നു എന്ന ​ഗുണം ഈ പദ്ധതിക്കുണ്ട്.

എളുപ്പത്തിൽ ചേരാം

എളുപ്പത്തിൽ ചേരാം

കിസാൻ വികാസ് പത്ര നിക്ഷേപം ഇരട്ടിയാക്കുന്നുണ്ടെങ്കിലും മറ്റു പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ പോലെ എളുപ്പത്തിൽ ചേരാവുന്ന പദ്ധതിയാണ്. ഏതൊരാൾക്ക് വേണമെങ്കിലും സ്കീമിൽ ചേർന്ന് പണം ഇരട്ടിയാക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാകും. പരമാവധി മൂന്ന് പേർ ചേർന്നാണ് ജോയിന്റ് അക്കൗണ്ട് തുടങ്ങുക. പത്ത് വയസിൽ മുകളിൽ പ്രായമമുള്ള കുട്ടിക്കും സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങാം. 10 ൽ കുറവ് പ്രായമുള്ളരൊൾക്ക് വേണ്ടി രക്ഷിതാക്കൾക്കും അക്കൗണ്ട തുറക്കാം.

Also Read: ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?Also Read: ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?

കുറഞ്ഞ നിക്ഷേപം

കുറഞ്ഞ നിക്ഷേപം

കിസാൻ വികാസ് പത്രയിൽ ചേരാൻ കുറഞ്ഞ നിക്ഷേപത്തിന് ആയിരം രൂപയെ ആവശ്യമുള്ളു. നൂറിന്റെ ​ഗുണിതങ്ങളായി എത്ര വേണമെങ്കിലും നിക്ഷേപം ഉയർത്താം. ഉയർന്ന നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഒരാൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും എടുക്കാം. അതിലും നിയന്ത്രണമില്ല. കിസാൻ വികാസ് പത്രയിൽ നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കില്ലന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് മറ്റു വരുമാന ശ്രോതസായി കണക്കാക്കി ആദായ നികുതി പരിധിയിൽപ്പെടും.

Also Read:രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാംAlso Read:രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം

പണം ഇരട്ടിപ്പിക്കുന്നത് ഇങ്ങനെ

പണം ഇരട്ടിപ്പിക്കുന്നത് ഇങ്ങനെ

കിസാൻ വികാസ് പത്രയിലെ നിക്ഷേപത്തിന് നേരത്തെ 7.9 ശതമാനമാണ് പലിശ നൽകിയിരുന്നത്. കോവിഡ് കാലത്താണ് ഇത് 6.9 ശതമാനമാക്കി കുറച്ചത്. 2020 ഏപ്രിൽ - ജൂൺ പാദത്തിൽ പുിതുക്കിയ നിരക്കാണ് ഇപ്പോഴും അനുവദിക്കുന്നത്. കൂട്ടുപലിശ രീതിയിൽ വർഷത്തിലാണ് പലിശ കണക്കാക്കുന്നത്. ഇതിനാൽ 124 മാസത്തെ (10 വർഷവും നാല് മാസവും) കാലവധിക്ക് ശേഷം പണം പിൻവലിക്കുമ്പോൾ നിക്ഷേപിച്ച തുക ഇരട്ടിയായിട്ടുണ്ടാകും. 1,00,000 രൂപ നിക്ഷേപിക്കുന്നയാൾക്ക് 124 മാസത്തിന് ശേഷം 2,00,000 രൂപ ലഭിക്കും.

Also Read: പക്കാ ബുള്ളിഷ്; ബ്രേക്കൗട്ടില്‍ കുതിക്കുന്ന 3 ഓഹരികള്‍ ഇതാ; 3 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം!Also Read: പക്കാ ബുള്ളിഷ്; ബ്രേക്കൗട്ടില്‍ കുതിക്കുന്ന 3 ഓഹരികള്‍ ഇതാ; 3 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം!

നിക്ഷേപം പിൻവലിക്കൽ

നിക്ഷേപം പിൻവലിക്കൽ

ചില നിബന്ധനകൾക്ക് വിധേയമായി മാത്രമെ കിസാൻ വികാസ് പത്രയിലെ നിക്ഷേപം കാലവധിക്ക് മുൻപെ പിൻവലിക്കാൻ അനുവദിക്കുകയുള്ളൂ. വ്യകിതഗത അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നിക്ഷേപം പിൻവലിക്കാം. ജോയിന്റ് അക്കൗണ്ടിലെ ഓരാളോ മുഴുവൻ പേരുടെയോ മരണം അക്കൗണ്ട് അവസാനിപ്പിക്കാൻ അനുയോജ്യമായ കാരണമാണ്. കോടതി ഉത്തരവുണ്ടെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കാം. നിക്ഷേപം തുടങ്ങി 30 മാസത്തിന് ശേഷവും അക്കൗണ്ട് പിൻവലിക്കാം. കിസാൻ വികാസ് പത്ര അക്കൗണ്ട് കൈമാറ്റം ചെയ്യാനും അവസരമുണ്ട്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ അവകാശിക്ക് കൈമാറ്റം ചെയ്യാം. അക്കണ്ട് ഉടമ മരണപ്പെട്ടാൽ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്ക് കൈമാറ്റം ചെയ്യാം. കോടതി ഉത്തരവ് വഴി കൈമാറ്റം നടക്കും. നിർദ്ദിഷ്ട അതോറിറ്റിക്ക് പണയം വെക്കുമ്പോഴും അക്കൗണ്ട് കൈമാറ്റം നടക്കും.

English summary

What Is Kisan Vikas Patra? How Can You Double Your Investment With This Post Office Scheme

What Is Kisan Vikas Patra? How Can You Double Your Investment With This Post Office Scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X