പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നു, ലോകത്താകെ സാമ്പ്ത്തിക മാന്ദ്യത്തിലേക്ക് എന്ന വാര്‍ത്ത വരുന്നു, ഇത്തരം സാഹചര്യത്തിൽ നിക്ഷേപത്തിലേക്കിറങ്ങുന്നവര്ക്ക് പല ചിന്തകളുണ്ടാകും. ഈ സമയം നിക്ഷേപിക്കുന്നത് നല്ലതാണോ എന്നതാകും പലരുടെയും ചിന്ത. ഇതിന് ഒരു പരിധി വരെ ഉത്തരം നൽകാൻ ചില നിയമങ്ങൾ സഹായിക്കും.
നമ്മളറിയുന്നില്ലെങ്കിലും ഓരോന്നിനും ഓരോ നിയമങ്ങളുണ്ട്. നിക്ഷേപം വളരുന്നതിനൊപ്പം എത്ര വേഗത്തില്‍ നിക്ഷേപം വളരുമെന്നും പണത്തിന്റെ മൂല്യം കുറയുമെന്നും മനസിലാക്കി നിക്ഷേപിക്കാന്‍ സഹായിക്കുന്ന നിയമങ്ങളുമുണ്ട്. എത്ര തുക എത്ര കാലത്തേക്ക് എങ്ങനെ നിക്ഷേപിക്കണമെന്നും പഠിപ്പിച്ച് തരുന്ന നിയമങ്ങലെ പരിചയപ്പെടാം.
റൂൾ 72, റൂൾ 70
അടുത്തടുത്ത സംഖ്യകളാണെങ്കിലും റൂൾ 72, റൂൾ 70 എന്നിവ പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്. റൂള്‍ ഓഫ് 72 പറയുന്നത് എത്ര കാലം കൊണ്ട് നിക്ഷേപം ഇരട്ടിയാകരുമെന്നാണ്. 72 നെ ആദായ നിരക്ക് കൊണ്ട് ഹരിച്ചാല്‍ നിക്ഷേപം ഇരട്ടിയാകാൻ എത്ര കാലമെടുക്കുമെന്ന് അറിയാം സാധിക്കും.
6 ശതമാനം ആദായം ലഭിക്കുന്നൊരിടത്ത് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 12 വര്‍ഷം കഴിഞ്ഞാൽ (72/6= 12) നിക്ഷേപം ഇരട്ടിയാകും. ഇതിനൊപ്പം റൂൾ 114, റൂൾ 144 എന്നിവ നിക്ഷേപം എപ്പോൾ മൂന്നിരട്ടിയാകുന്നതെന്നും നാലിരട്ടിയാകുന്നതെന്നും അറിയാൻ ഉപകരിക്കും.
ഇതിനൊപ്പം നിക്ഷേപം നടത്തുന്നൊരാൾ അറിയേണ്ട മറ്റൊരു കാര്യമാണ് കയ്യിൽ ലഭിക്കുന്ന പണത്തിന്റെ മൂല്യം. ഇതിനാണ് റൂൾ 70. പണപ്പെരുപ്പം വാങ്ങല്‍ ശേഷി കുറയുന്നത് നിക്ഷേപകര്‍ അറിഞ്ഞിരിക്കണം.
കയ്യിലെ തുകയിടെ പണം പകുതിയാകാന്‍ എത്ര സമയം വേണമെന്നറിയാന്‍ നിലവിലെ പണപ്പെരുപ്പ നിരക്ക് കൊണ്ട് 70 നെ ഹരിക്കാം. 50 ല്ഷം കയ്യിലുണ്ടെങ്കില്‍ 10 വര്‍ഷം (70/7= 10) അതിന്റെ മൂല്യം 25 ലക്ഷമാകും. അടിസ്ഥാനമായി ഇവ മനസിലാക്കിയാൽ എങ്ങനെ നിക്ഷേപിക്കമമെന്നതാണ് അടുത്ത ചോദ്യം. ഇതിനുള്ള ഉത്തരമാണിത്.
50-50 റൂള്‍
നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് സാഹചര്യം പരിശോധിക്കണം. അസ്ഥിരമായൊരു സാഹചര്യത്തില്‍ പ്രയോഗിക്കേണ്ട നിയമമാണ് 50-50 റൂള്‍. ആകെ തുകയുടെ 50 ശതമാനം കയ്യില്‍ കരുതുകയും ബാക്കി 50 ശതമാനം ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ട് എന്നീ നിക്ഷേപങ്ങളിലേക്ക് മാറ്റുകയും വേണം.
80-20 റൂള്‍
നിക്ഷേപകരില്‍ ഇക്വിറ്റിക്ക് പ്രധാന്യം നല്‍കുന്നവര്‍ക്ക് സുരക്ഷിതമായി ഇക്വിറ്റിയില്‍ നിക്ഷേപിക്കാന്‍ 80-20 റൂള്‍ ഉപയോഗിക്കാം. ആകെ നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന തുകയുടെ 80 ശതമാനം ഇന്‍ഡക്സ്, ലാര്‍ജ്കാപ്, മിഡ്കാപ് എന്നീ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണം. ബാക്കി വരുന്ന 20 ശതമാനം നേരിട്ട് ബ്ലുചിപ്പി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാമെന്നും ഈ റൂള്‍ നിര്‍ദ്ദേശിക്കുന്നു. ഇതുവഴി വൈവിധ്യവത്കരണം നടത്തിയൊരു പോര്‍ട്ട്ഫോളിയോ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.
സേഫ് ക്യാഷ് റൂള്‍
അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണത്തിനും പ്രധാന്യം നല്‍കണം. 6 മാസത്തെ ചെലവിനൊത്തെ തുക എമർജൻസി ഫണ്ടായി കരുതാം. ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണം ബാങ്ക് അക്കൗണ്ടിന് പകരം ലിക്വിഡ് ഫണ്ടുകളിലേക്ക് മാറ്റാവുന്നതാണ്. ഇതുവഴി ബാങ്ക് അക്കൗണ്ടുകളേക്കാള്‍ ആദായവും നല്ല സുരക്ഷിതത്വവും നല്കുന്നു.
10% ഗോള്‍ഡ് റൂള്‍
പോര്‍ട്ട്ഫോളിയോയുടെ 5-10 ശതമാനം വരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമാകും. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് വിപണി ഇടിയുമ്പോള്‍ സ്വര്‍ണം നേട്ടം നല്‍കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications