2020ൽ നിങ്ങൾ കാശ് നിക്ഷേപിക്കേണ്ടത് എവിടെ? ഏറ്റവും ലാഭം ഈ നിക്ഷേപ മാർഗങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവർഷത്തോടനുബന്ധിച്ച്, സുരക്ഷിതമായ സാമ്പത്തിക ഭാവിക്കായി ആസൂത്രണം നടത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപ പദ്ധതികൾ ആരംഭിക്കാൻ ഇതിലും മികച്ച സമയമില്ല. സുരക്ഷിതമായ സമ്പാദ്യത്തിനായി നിങ്ങളുടെ പണം മാറ്റി വയ്ക്കേണ്ട സമയമാണിത്. ശരിയായ രീതിയിലുള്ള വ്യത്യസ്തമായ നിക്ഷേപം ആരംഭിക്കുക എന്നതാണ് ഏറ്റവും മികച്ച സമീപനം. 2020 ൽ നിങ്ങൾ നിക്ഷേപിക്കേണ്ട അഞ്ച് നിക്ഷേപ മാർഗങ്ങൾ ഇതാ..

ഡെറ്റ് ഫണ്ടുകൾ

ഡെറ്റ് ഫണ്ടുകൾ

ഡെറ്റ് ഫണ്ടുകൾ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പോസ്റ്റ്-ടാക്സ് റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന നിക്ഷേമ മാർഗമാണ്. സ്ഥിര നിക്ഷേപം പോലെ, ഡെറ്റ് ഫണ്ടുകളും നിങ്ങളുടെ ആവശ്യത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു ദിവസം മുതൽ 10 വർഷം വരെ, നിങ്ങൾക്ക് നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാം. എന്നാൽ 1 വർഷം മുതൽ 3 വർഷം വരെയുള്ള ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളാണ് മികച്ച ഓപ്ഷൻ. ആർഡി നിക്ഷേപം പോലെ, നിങ്ങൾക്ക് കൃത്യമായി നിക്ഷേപം നടത്താവുന്ന തരത്തിൽ ഏതെങ്കിലും ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാം.

ഇക്വിറ്റി മ്യൂച്വൽ ഫണ്ട്

ഇക്വിറ്റി മ്യൂച്വൽ ഫണ്ട്

ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പത്തിന് അനുസരിച്ച് വരുമാനം വേണമെങ്കിൽ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നിങ്ങളുടെ പോർട്ട്‌ഫോളിയോയുടെ ഭാഗമായിരിക്കണം. പ്രായമാകുമ്പോൾ, ഓഹരികളിൽ നിക്ഷേപിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. എസ്‌ഐ‌പി വഴി പണം വ്യത്യസ്തമായ ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ല മാർഗം.

പി‌പി‌എഫിന്റെ നിങ്ങൾക്ക് അറിയാത്ത ചില നേട്ടങ്ങൾ ഇവയാണ്പി‌പി‌എഫിന്റെ നിങ്ങൾക്ക് അറിയാത്ത ചില നേട്ടങ്ങൾ ഇവയാണ്

സ്വർണം

സ്വർണം

നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ സ്വർണം ഒരു മികച്ച ഓപ്ഷനാണ്. ദീർഘകാലത്തേക്ക് സ്വർണ്ണത്തിന് ഓഹരികളെ മറികടക്കാൻ കഴിയില്ലെങ്കിലും, സ്വർണ്ണത്തിൽ നിന്നുള്ള വരുമാനം മറ്റേതൊരു അസറ്റ് ക്ലാസിനേക്കാളും വളരെ കൂടുതലാണ്. ഒരു സുരക്ഷിത നിക്ഷേപ മാർഗമായാണ് സ്വർണത്തെ കണക്കാക്കുന്നത്. അതിനാൽ സാമ്പത്തിക മാന്ദ്യകാലത്ത് ആളുകൾ സ്വർണ്ണത്തിലാണ് കൂടുതൽ നിക്ഷേപം നടത്തുക.

3 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടോ? മാസം മികച്ച വരുമാനം നേടാനുള്ള വഴികൾ ഇതാ3 ലക്ഷം രൂപ നിക്ഷേപിക്കാനുണ്ടോ? മാസം മികച്ച വരുമാനം നേടാനുള്ള വഴികൾ ഇതാ

റിയൽ എസ്റ്റേറ്റ്

റിയൽ എസ്റ്റേറ്റ്

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ്. വാങ്ങുന്ന വീട് വാടകയ്ക്ക് നൽകിയാൽ പതിവ് വരുമാനവും നേടാം. അടിയന്തര സമയങ്ങളിൽ, വായ്പ എടുക്കുന്നതിനായി സ്വത്ത് പണയംവയ്ക്കുകയും ചെയ്യാം. ഒരു അപ്പാർട്ട്മെന്റിൽ ഒരു ഫ്ലാറ്റ് വാങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ പുറമെ, വരുമാനം ഉണ്ടാക്കുന്ന വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിൽ നിക്ഷേപിക്കുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിലും (REITS) നിക്ഷേപിക്കാം. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നത് മറ്റൊരു ഓപ്ഷനാണ്. എന്നാൽ ഇതിൽ റിസ്ക്ക് വളരെ കൂടുതലാണ്.

ഇൻഷുറൻസ്

ഇൻഷുറൻസ്

ഇൻഷുറൻസ് ഒരു നിക്ഷേപമല്ലെങ്കിലും, ആരോഗ്യം, രോഗം അല്ലെങ്കിൽ മരണം തുടങ്ങിയ അത്യാഹിതങ്ങളിൽ നിന്ന് ഇത് നിങ്ങളുടെ പണവും സ്വത്തുക്കളും സംരക്ഷിക്കുന്ന ഒന്നാണ് ഇൻഷുറൻസ്. ലൈഫ്, ഹെൽത്ത്, വാഹനം തുടങ്ങിയ എല്ലാത്തിനും ഇൻഷുറൻസ് എടുക്കുന്നത് വളരെ നല്ലതാണ്.

എന്താണ് എസ്‌ബി‌ഐ സ്വർണ്ണ നിക്ഷേപ പദ്ധതി? പലിശ നിരക്കുകൾ, കാലാവധി, മറ്റ് വിശദാംശങ്ങൾഎന്താണ് എസ്‌ബി‌ഐ സ്വർണ്ണ നിക്ഷേപ പദ്ധതി? പലിശ നിരക്കുകൾ, കാലാവധി, മറ്റ് വിശദാംശങ്ങൾ

English summary

2020ൽ നിങ്ങൾ കാശ് നിക്ഷേപിക്കേണ്ടത് എവിടെ? ഏറ്റവും ലാഭം ഈ നിക്ഷേപ മാർഗങ്ങൾ

In New Year, it is very important to plan for a secure financial future. There is no better time to start investing. Now is the time to put your money aside for a safe savings.Here are five ways to invest in 2020. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X