ബജറ്റിലെ നിയമ മാറ്റത്തിന് ശേഷം നിങ്ങൾ വിപിഎഫിൽ നിക്ഷേപിക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റ് 2021-22ൽ ഒരു വർഷത്തിൽ 2.5 ലക്ഷത്തിന് മുകളിലുള്ള ഇപിഎഫ് സംഭാവനയിലൂടെ നേടുന്ന പലിശയ്ക്ക് നികുതി നിർദ്ദേശിച്ചു. ഈ നിയമം ഉയർന്ന വരുമാനക്കാരെ വിപിഎഫ് നിക്ഷേപത്തിൽ നിന്ന് അകറ്റും. എന്നാൽ ഒരു വർഷത്തിൽ 1.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഇപ്പോഴും നിങ്ങൾക്ക് ഒരു മികച്ച സ്ഥിര നിക്ഷേപ ഓപ്ഷനാണ്.

 

30% ബ്രാക്കറ്റിൽ ആദായനികുതി ക്രമീകരിച്ചതിനുശേഷവും വിപിഎഫ് ഇപ്പോഴും 5.85% റിട്ടേൺ വാഗ്ദാനം ചെയ്യുന്നു, ഇത് നിലവിൽ മറ്റ് സ്ഥിര നിക്ഷേപ ഓപ്ഷനുകൾ നൽകുന്നതിനേക്കാൾ കൂടുതലാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) മാത്രമാണ് വിപിഎഫിനേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഒരാൾക്ക് 1.50 ലക്ഷത്തിൽ കൂടുതൽ പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഒരു വർഷത്തിൽ 1.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വിപിഎഫ് ഇപ്പോഴും മികച്ച ഓപ്ഷനാണ്. ഇപിഎഫിന്റെ പലിശ നിരക്ക് 8.5 ശതമാനമായി മാറ്റമില്ലാതെ തുടരുമെന്നാണ് അനുമാനം.

ബജറ്റിലെ നിയമ മാറ്റത്തിന് ശേഷം നിങ്ങൾ വിപിഎഫിൽ നിക്ഷേപിക്കുമോ?

വി‌പി‌എഫ് ഒരിക്കലും നൽകാത്ത ചില സവിശേഷ ആനുകൂല്യങ്ങൾ പി‌പി‌എഫ് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രാരംഭ മെച്യൂരിറ്റി കാലയളവായ 15 വർഷത്തിന് ശേഷം അഞ്ച് വർഷത്തേക്ക് ഒരു പിപിഎഫ് അക്കൗണ്ട് നീട്ടാൻ കഴിയും. പി‌പി‌എഫിൽ‌ നിന്നും ഭാഗികമായി പിൻ‌വലിക്കാനും കഴിയും. വി‌പി‌എഫിന്റെ കാര്യത്തിൽ, വിരമിച്ചതിന് ശേഷം മൂന്ന് വർഷത്തിനകം തുക പിൻവലിച്ചില്ലെങ്കിൽ അക്കൗണ്ടിൽ പലിശ ലഭിക്കില്ല.

വിപിഎഫ് നിക്ഷേപ തന്ത്രം മാറ്റുക
വിപിഎഫിൽ വൻതോതിൽ നിക്ഷേപം നടത്തുന്നവർ ബജറ്റിൽ പ്രഖ്യാപിച്ച നിയമ മാറ്റത്തിന് ശേഷം തന്ത്രം മാറ്റേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഇപിഎഫ് പലിശയ്ക്ക് നികുതി ആകർഷിക്കാതെ വിപിഎഫിൽ എത്രത്തോളം നിക്ഷേപിക്കാമെന്ന് അറിയാൻ ഇപിഎഫിലേക്കുള്ള നിങ്ങളുടെ നിർബന്ധിത സംഭാവന 2.5 ലക്ഷത്തിൽ നിന്ന് കുറയ്ക്കേണ്ടതുണ്ട്. ഇപിഎഫിലെയും വിപിഎഫിലെയും നിങ്ങളുടെ മൊത്തം നിക്ഷേപം 2.5 ലക്ഷം രൂപയിലെത്തിക്കഴിഞ്ഞാൽ, പിപിഎഫ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അവിടെ ഇപിഎഫിന്റെ നികുതിക്കു ശേഷമുള്ള വരുമാനത്തേക്കാൾ ഉയർന്ന പലിശ ലഭിക്കും. 1.5 ലക്ഷം രൂപ പിപിഎഫ് പരിധി തീർന്നതിന് ശേഷവും കൂടുതൽ നിക്ഷേപം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് വിപിഎഫിൽ നിക്ഷേപിക്കാം.

 

ഇവിടെ എടുത്തുപറയേണ്ട കാര്യം, ഇപിഎഫിന്റെ സുരക്ഷിതത്വം വളരെ കൂടുതലാണ്. അതിനാൽ ഉയർന്ന ശമ്പളം ലഭിക്കുന്നവർക്ക് പിപിഎഫിന് ശേഷമുള്ള ഏറ്റവും മികച്ച സ്ഥിര നിക്ഷേപ ഓപ്ഷനാണ് ഇത്.

English summary

Will you invest in VPF after the rule change in the budget? | ബജറ്റിലെ നിയമ മാറ്റത്തിന് ശേഷം നിങ്ങൾ വിപിഎഫിൽ നിക്ഷേപിക്കുമോ?

The Union Budget proposes tax on interest earned on EPF contributions above Rs 2.5 lakh per annum in 2021-22. Read in malayalam.
Story first published: Thursday, February 4, 2021, 8:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X