ഇപ്പോൾ നിക്ഷേപിക്കാം, നിരക്ക് കൂടുമ്പോൾ ഉയർന്ന പലിശ നേടാം; സ്ഥിര നിക്ഷേപകർ വിട്ടുകളയരുത് ഈ ബാങ്കിനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പ നിരക്കിനെ പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി കൊണ്ടിരിരിക്കുകയാണ്. മേയ്, ജൂൺ മാസങ്ങളിലായി 90 ബേസിക്ക് പോയിന്റ് (0.9 ശതമാനം) വർധനവാണ് റിപ്പോ നിരക്കിലുണ്ടായത്. ഇതുവഴി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയിട്ടുണ്ട. എന്നാൽ ഇതിന്റെ ​ഗുണം നിലവിലെ നിക്ഷേപകർക്ക് ലഭിക്കുന്നില്ല. ഇതോടൊപ്പം നിക്ഷേപിക്കാനിരിക്കുന്നവർ പലിശ എത്ര ശതമാനം ഉയരുമെന്നാണ് കാത്തിരിക്കുന്നത്. എന്നാൽ എത്ര ശതമാനം ഉയരുമെന്ന പ്രവചനം അസാധ്യവുമാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ നിക്ഷേപിച്ച് ഉയരുന്ന പലിശ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യം ലഭിച്ചാലോ. ഇത്തരിലുള്ള നിക്ഷേപ രീതിമാണ് കഴിഞ്ഞ ദിവസം യെസ് ബാങ്ക് പ്രഖ്യാപിച്ചത്. ഫ്ളോട്ടിം​ഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകതകളും പലിശ നിരക്കും എത്രയാണെന്ന് നോക്കാം. 

ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം

ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം

സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് മാറി കാലാവധിയിൽ വ്യത്യസ്ത പലിശ നിരക്കാണ് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുക. കഴിഞ്ഞ ദിവസമാണ് യെസ് ബാങ്ക് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം അവതരിപ്പിച്ചത്. റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുന്ന റിപ്പോ നിരക്കുമായി ഇത്തരം സ്ഥിര നിക്ഷേപങ്ങളുുടെ പലിശ ബന്ധപ്പെട്ടു കിടക്കും. നിലവിൽ റിപ്പോ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ നിക്ഷേപകർക്ക് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കാന്‍ സഹായിക്കും. സാധാരണ സ്ഥിരം നിക്ഷേപങ്ങളില്‍ പനിക്ഷേപത്തില്‍ ചേരുന്ന സമയം മുതല്‍ കാലാവധി വരെ ഒരേ പലിശ നിരക്കായിരിക്കും. കഴിഞ്ഞ 2 മാസത്തിനിടെ റിസര്‍വ് ബാങ്ക് 90 ബേസിക്ക് പോയിന്റാണ് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. അടുത്ത മാസങ്ങളിലും നിരക്ക് ഉയര്‍ത്തുമെന്ന സൂചനയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഫ്‌ളോട്ടിംഗ് നിരക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്ന് വലിയ ആദായം നിക്ഷേപകര്‍ക്ക് പ്രതീക്ഷിക്കാം. 

Also Read: പണം കയ്യിൽ വച്ചിട്ട് കാര്യമില്ല; ഇതാ 8.77% പലിശ നൽകുന്ന സർക്കാർ കമ്പനി; മടിക്കാതെ നിക്ഷേപിക്കാംAlso Read: പണം കയ്യിൽ വച്ചിട്ട് കാര്യമില്ല; ഇതാ 8.77% പലിശ നൽകുന്ന സർക്കാർ കമ്പനി; മടിക്കാതെ നിക്ഷേപിക്കാം

കാലാവധിയും പലിശ നിരക്കും

കാലാവധിയും പലിശ നിരക്കും

1-3 വര്‍ഷ കാലാവധിയിലാണ് യെസ് ബാങ്ക് ഫ്‌ളോട്ടിംഗ് നിരക്ക് സ്ഥിര നിക്ഷേപം അവതരിപ്പിച്ചത്. ഇത് അനുസരിച്ച് നിക്ഷേപകന് കാലാവധി തിരഞ്ഞെടുക്കാം. 10,000 രൂപ മുതല്‍ 5 കോടി രൂപ വരെ നിക്ഷേപിക്കാനാവും. ബേസ് നിരക്കായ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിനൊപ്പം ബാങ്കിന്റെ മാര്‍ക്ക്-അപ്പ് നിരക്കും ചേര്‍ത്താണ് പലിശ കണക്കാക്കുക. 1 വര്‍ഷം മുതല്‍ 18 മാസം വരെയുള്ള നിക്ഷേപത്തിന് 1.10 ശതമാനമാണ് മാര്‍ക്ക്- അപ്പ് നിരക്ക്. നിലവിലെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4.90 ശതമാനമാണ്. ഇത് അനുസരിച്ച് 6 ശതമാനം പലിശ ലഭിക്കും. 18 മാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 1.60 ശതമാനമാണ് മാര്‍ക്ക്- അപ്പ് നിരക്ക്. ഇത് അനുസരിച്ച് പലിശ നിരക്ക് 6.50 ശതമാനമാകും. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപംAlso Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

റിപ്പോ നിരക്ക്

റിപ്പോ നിരക്ക് ഉയരുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക്കലി പലിശ നിരക്ക് ഉയരുമെന്നതാണ് പ്രത്യേകത, ഇതിന് ബാങ്കിന്റെയോ ഉപഭോക്താവിന്റെയോ ഇടപെടല്‍ ആവശ്യമില്ല. സാധാരണ സ്ഥിര നിക്ഷേപങ്ങലുടെ പലിശ നിരക്കും യെസ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. 18 മാസത്തിന് മുകളിലുള്ള നിക്ഷേപത്തിന് 6.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാൻ അനുവദിക്കുന്നുണ്ട്. ഇതിന് പിഴ ഈടാക്കും, 90 ശതമാനം തുകയക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിൽ റിപ്പോ നിരക്ക് കുറഞ്ഞു വരുന്ന സമയത്ത് ഇതിന് അനുസരിച്ച് ആദായത്തിലും കുറവു വരുമെന്ന കാര്യം നിക്ഷേപകര്‍ മനസിലാക്കണം. 

Also Read: 50,000 രൂപയുണ്ടോ? 1 ലക്ഷമാക്കി കയ്യില്‍ തരും; ടെന്‍ഷന്‍ വേണ്ട, കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്Also Read: 50,000 രൂപയുണ്ടോ? 1 ലക്ഷമാക്കി കയ്യില്‍ തരും; ടെന്‍ഷന്‍ വേണ്ട, കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ട്

Read more about: investment fixed deposit yes bank
English summary

Yes Bank Floating Rate Fixed Deposits Gives Repo Rate Linked Interest For Fixed Depositors; Details

Yes Bank Floating Rate Fixed Deposits Gives Repo Rate Linked Interest For Fixed Depositors; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X