അക്കൌണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾ വഴിയും ഇനി 25000 രൂപയിലധികം നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസിൽ നിക്ഷേപമുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പോസ്റ്റ് ഓഫീസ് ചെറുകിട നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങൾ തപാൽ വകുപ്പ് പരിഷ്കരിച്ചു. 25,000 രൂപയിലധികമുള്ള ചെക്കുകള്‍ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഇനി നിങ്ങളുടെ അക്കൌണ്ടിൽ നിക്ഷേപിക്കാം. നേരത്തെ 25,000 രൂപ വരെയുള്ള നിക്ഷേപം മാത്രമേ അക്കൌണ്ടില്ലാത്ത മറ്റ് പോസ്റ്റ് ഓഫീസ് വഴി നിക്ഷേപിക്കാൻ സാധിക്കൂ.

പുതിയ നിയമം

പുതിയ നിയമം

2019 ഡിസംബർ 2 ന് തപാൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ പരിഷ്കരണം ഉൾപ്പെടുന്നത്. സേവിംഗ്സ് അക്കൌണ്ട്, പി‌പി‌എഫ്, സുകന്യ സമൃദ്ധി അക്കൌണ്ട് (എസ്‌എസ്‌എ), ആവർത്തന നിക്ഷേപം (ആർ‌ഡി) എന്നിവയിൽ ചെക്കുകൾ സ്വീകരിക്കുന്നതിനുള്ള പരിധിയാണ് 25000 രൂപയ്ക്ക് മുകളിലായി പരിഷ്കരിച്ചിരിക്കുന്നത്. അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകള്‍വഴി 25,000 രൂപയിലധികം നിക്ഷേപിക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയതിന്റെ പശ്ചാത്തലാണ് പുതിയ തീരുമാനം. 

പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം ഇനി മൊബൈലിലൂടെ നടത്താം, പുതിയ ആപ്പ് പുറത്തിറക്കിപിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം ഇനി മൊബൈലിലൂടെ നടത്താം, പുതിയ ആപ്പ് പുറത്തിറക്കി

പിൻവലിക്കൽ പരിധി

പിൻവലിക്കൽ പരിധി

ഉത്തരവ് പ്രകാരം, നിക്ഷേപ പരിധി മാത്രമേ ഉയർത്തിയിട്ടുള്ളൂ. അക്കൌണ്ടില്ലാത്ത പോസ്റ്റ് ഓഫീസിൽ നിന്ന് ചെക്കുവഴി പിൻവലിക്കാൻ പറ്റുന്ന പരമാവധി തുക 25,000 രൂപയാണ്. 25000 രൂപയിൽ കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസില്‍തന്നെ പോകേണ്ടി വരും.

റിക്കറിം​ഗ് ഡിപ്പോസിറ്റിന് ബെസ്റ്റ് എസ്ബിഐയോ പോസ്റ്റ് ഓഫീസോ? പുതിയ പലിശ നിരക്കുകൾ ഇതാറിക്കറിം​ഗ് ഡിപ്പോസിറ്റിന് ബെസ്റ്റ് എസ്ബിഐയോ പോസ്റ്റ് ഓഫീസോ? പുതിയ പലിശ നിരക്കുകൾ ഇതാ

പോസ്റ്റ് ഓഫീസ് എടിഎം വഴിയുള്ള പിൻവലിക്കൽ

പോസ്റ്റ് ഓഫീസ് എടിഎം വഴിയുള്ള പിൻവലിക്കൽ

പോസ്റ്റ് ഓഫീസ് എടിഎം കാർഡ് വഴിയും പ്രതിദിനം 25,000 രൂപയാണ് പിൻവലിക്കാൻ സാധിക്കുക. പോസ്റ്റ് ഓഫീസ് എടിഎം വഴി ഒരൊറ്റ ഇടപാടിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക 10,000 രൂപയാണ്. ഇന്ത്യ പോസ്റ്റ് എല്ലാ പോസ്റ്റ് ഓഫീസ് എടിഎമ്മുകളിലും ഉപഭോക്താക്കൾക്ക് സൌജന്യ ഇടപാടുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ജ്വല്ലറികളിൽ സ്വർണത്തിന് മുൻകൂട്ടി കാശ് നിക്ഷേപിച്ചിട്ടുണ്ടോ? ഇത്തരം പദ്ധതികൾ ഉടൻ നിരോധിക്കുംജ്വല്ലറികളിൽ സ്വർണത്തിന് മുൻകൂട്ടി കാശ് നിക്ഷേപിച്ചിട്ടുണ്ടോ? ഇത്തരം പദ്ധതികൾ ഉടൻ നിരോധിക്കും

പോസ്റ്റ് ഓഫീസ് ആപ്പ്

പോസ്റ്റ് ഓഫീസ് ആപ്പ്

പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്തുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്വന്തം മൊബൈൽ ഫോൺ ഉപോ​ഗിച്ച് ഓൺലൈനായും നിക്ഷേപം നടത്താം. ഇതിനായി ഇന്ത്യ പോസ്റ്റ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. പോസ്റ്റ് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ പി‌പി‌എഫ് അക്കൗണ്ടുകളിലേക്കും മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകളിലേക്കും ഓൺ‌ലൈൻ നിക്ഷേപം ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്താൻ ഈ ആപ്പ് ഉപഭോക്താക്കളെ സഹായിക്കും. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇന്ത്യ പോസ്റ്റ് മൊബൈൽ ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

English summary

അക്കൌണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾ വഴിയും ഇനി 25000 രൂപയിലധികം നിക്ഷേപിക്കാം

Here is good news for those who have invested in the Post Office. The Postal Department has revised the rules for depositing money in post office small deposit schemes. Checks of over Rs. 25,000 can now be deposited into your account through any Post Office. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X