സ്വന്തം കാഴ്ചപാടുകൾക്ക് അനുസരിച്ചുള്ള വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാകും ഭൂരിഭാഗവും. ഇഷ്ടത്തിനൊത്ത ഡിസൈൻ തയ്യാറാക്കുമ്പോൾ ഇതിനൊത്ത ചെലവും വരും. വീട് വീട് വാങ്ങാന്‍ ഇന്ന് വായ്പകൾ സുലഭമാണ്. മാസത്തിൽ പലിശ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് ഇത് വലിയ ബുദ്ധിമുട്ടല്ല. എന്നാൽ വായ്പയിലേക്ക് പോകാതെ തന്നെ മുൻകൂട്ടി നിക്ഷേപം ആരംഭിച്ചാൽ വീട് വാങ്ങാനൊരുങ്ങുമ്പോൾ അതിനാവശ്യമായ തുക കയ്യിൽ വരും. അല്ലെങ്കിൽ വായ്പ തുക കുറയ്ക്കുന്നതിന് നിക്ഷേപം സഹായിക്കും.
വായ്പ അനുവദിക്കുന്നതിന് മുന്‍പ് വസ്തുവിന്റെ വിലയുടെ 20 ശതമാനം തുക ഉടമസ്ഥന് കയ്യല് നിന്ന് എടുത്ത് അടയ്ക്കേണ്ടി വരാറുണ്ട്. ഇതോടൊപ്പം വായ്പ തുക കുറച്ച് വീട് വാങ്ങുന്നതിനെയാണ് പൊതുവെ സാമ്പത്തിക വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കുന്നതും. ഇതുവഴി പരമാവധി സമ്പാദിക്കാന്‍ സാധിക്കുന്നു എന്നതാണ് ഗുണം. അങ്ങനെയെങ്കില്‍ ഏത് തീരിയില്‍ അത്രയും വലിയ തുക സമാഹരിക്കും എന്നൊരു ചോദ്യമുണ്ട്.
മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുന്നത് സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ളൊരു മാര്‍ഗമാണ്. വീട് വാങ്ങുന്നത് അടക്കമുള്ള സാമ്പത്തിക ലക്ഷ്യങ്ങളെ ഇതിലൂടെ നേടിയെടുക്കാം. വായ്പയ്ക്ക് ഇഎംഐയായി അടയ്ക്കേണ്ട തുക നേരത്തെ എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ വായ്പയുടെ അധിക ചെലവ് കുറയ്ക്കാം.
50 ലക്ഷം രൂപ ആവശ്യമായി വരുന്ന വ്യക്തിക്ക് ഈ തുക സ്വരൂപിക്കാന്‍, 12 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ എത്ര കാലം എത്ര രൂപയുടെ എസ്ഐപി ചെയ്യേണ്ടതുണ്ടെന്ന് പരിശോധിക്കാം.
10,000 രൂപയുടെ എസ്ഐപി
10,000 രൂപയുടെ എസ്ഐപി വഴി 50 ലക്ഷം രൂപ നേടാനായി 15 വര്‍ഷമാണ് നിക്ഷേപം നടത്തേണ്ടത്. പ്രതിമാസ എസ്ഐപി 20,000 രൂപയാക്കി ഉയര്‍ത്തിയാല്‍ 10 വര്‍ഷവും 6 മാസവും കൊണ്ട് ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കും.
എന്നാല്‍ വര്‍ഷത്തില്‍ 10 ശതമാനം എസ്ഐപി തുകയില്‍ വര്‍ധനവ് വരുത്തിയാല്‍ 10,000 രൂപയില്‍ എസ്ഐപി ആരംഭിച്ചൊരാള്‍ക്ക് 12 വര്‍ഷം കൊണ്ട് ലക്ഷ്യം നേടാം. 20,000 രൂപയില്‍ എസ്ഐപി ആരംഭിച്ച് 10 ശതമാനം വര്‍ധിപ്പിച്ചാല്‍ 8 വര്‍ഷവും 8 മാസവുമായി ചുരുങ്ങും.
25,000 രൂപയുടെ എസ്ഐപി
പ്രതിമാസം 25,000 രൂപ എസ്ഐപി വഴി 12 ശതമാനം ആദായം ലഭിക്കുന്നൊരു ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് 9 വര്‍ഷവും 2 മാസവുമാണ് 50 ലക്ഷം രൂപ നേടാനായി നിക്ഷേപിക്കേണ്ടത്. 10 ശതമാനം എസ്ഐപി തുകയില്‍ വര്‍ധനവ് വരുത്തിയാല്‍ 7 വര്‍ഷം 8 മാസം കൊണ്ട് ഈ ലക്ഷ്യം പൂര്‍ത്തിയാകും.
40,000 രൂപയുടെ എസ്ഐപി
30,000 രൂപ പ്രതിമാസം അടയ്ക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് 8 വര്‍ഷവും 2 മാസവുമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ എസ്ഐപി തുക 10 ശതമാനം വാര്‍ഷിക സെറ്റ്അപ്പ് ചെയ്താല്‍ 6 വര്‍ഷവും 11 മാസവും കൊണ്ട് 50 ലക്ഷം നേടാനാകും. മാസം 40,000 രൂപ മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി ചെയ്യാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് 6 വര്‍ഷവും 9 മാസവും കൊണ്ട് 50 ലക്ഷം നേടാം.
40,000 രൂപയില്‍ എസ്ഐപി തുടങ്ങിയൊരാള്‍ പ്രതിമാസ എസ്ഐപിയില്‍ 10 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ 5 വര്‍ഷവും 10 മാസവും കൊണ്ട് 50 ലക്ഷം സ്വന്തമാക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications