ഇപിഎഫ് കൈമാറ്റം ഇനി ഓണ്‍ലൈനായി ചെയ്യാം

ശമ്പള വേതനക്കാരനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം ഇപിഎഫിലേക്ക് കിഴിയ്ക്കുന്നുണ്ടാകു. ജോലി മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുക മറ്റൊരു അക്കൗണ്ടിലേക്ക് കൈ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പള വേതനക്കാരനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം ഇപിഎഫിലേക്ക് കിഴിയ്ക്കുന്നുണ്ടാകു. ജോലി മാറുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുക മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യേണ്ടതായി വരും. പുതിയ അക്കൗണ്ടിലായിരിക്കും മാറിയ കമ്പനി ഇപിഎഫ് വിഹിതം നിക്ഷേപിക്കുന്നത്. ഇനി ചിലപ്പോള്‍ പിഎഫ് അക്കൗണ്ടിലെ തുക പിന്‍വലിക്കുവാനായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്? എങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യം നിങ്ങള്‍ക്ക് വേണ്ടിയാണ്. പലപ്പോഴും ജോലി മാറുമ്പോള്‍ നാം മറന്നു പോകുന്ന ഒരു കാര്യമാണ് പിഎഫ് അക്കൗണ്ട് മാറ്റുന്ന കാര്യം.

Also Read : എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന; നിങ്ങള്‍ അറിയേണ്ടതെല്ലാംAlso Read : എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന; നിങ്ങള്‍ അറിയേണ്ടതെല്ലാം

ഇപിഎഫ്ഒ

ഇപിഎഫ്ഒ

ചിലപ്പോള്‍ നമ്മുടെ പഴയ കമ്പനി ഇപിഎഫ്ഒ സംവിധാനത്തില്‍ നമ്മുടെ പുറത്തേക്കുള്ള തീയ്യതി നല്‍കുവാന്‍ മറക്കാറുണ്ട്. അക്കാരണം കൊണ്ടാണ് മിക്കപ്പോഴും ജീവനക്കാര്‍ പിഎഫ് ബാലന്‍സ് തുക മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറുന്നതിന് പ്രയാസം നേരിടുന്നത്. എന്നാല്‍ ഇപ്പോള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഈ അക്കൗണ്ട് കൈമാറല്‍ പ്രക്രിയ ഉപയോക്താക്കള്‍ക്കായി ഏറെ എളുപ്പമാക്കി മാറ്റിയിരിക്കുകയാണ്.

Also Read : ഒരു വര്‍ഷത്തില്‍ തന്നെ നേടാം മികച്ച ആദായം; ഈ നിക്ഷേപ പദ്ധതികളെക്കുറിച്ചറിയൂAlso Read : ഒരു വര്‍ഷത്തില്‍ തന്നെ നേടാം മികച്ച ആദായം; ഈ നിക്ഷേപ പദ്ധതികളെക്കുറിച്ചറിയൂ

തുക കൈമാറ്റം ചെയ്യുവാന്‍

തുക കൈമാറ്റം ചെയ്യുവാന്‍

നേരത്തേ തൊഴില്‍ ദാതാവിന് മാത്രമാണ് വിവരങ്ങള്‍ ഇപിഎഫ്ഒ സിസ്റ്റത്തില്‍ പുതുക്കാന്‍ സാധിച്ചിരുന്നത്. അതായത് ജീവനക്കാരന്റെ പ്രവേശന തീയ്യതി, പുറത്തേക്കുള്ള തീയ്യതി തുടങ്ങിയ വിവരങ്ങളൊക്കെ ഇപിഎഫ്ഒ സംവിധാനത്തിലേക്ക് നേരത്തേ അപ്ഡേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നത് തൊഴില്‍ ദാതാവിന് മാത്രമായിരുന്നു. അക്കാരണത്താല്‍ കൃത്യമായി തൊഴില്‍ ദാതാവ് ഇക്കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ല എങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിന്നും ജീവനക്കാരന് തുക കൈമാറ്റം ചെയ്യുവാനോ പിന്‍വലിക്കുവാനോ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു.

ഓണ്‍ലൈനായി

ഓണ്‍ലൈനായി

എന്നാല്‍ ഇപ്പോള്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് തന്നെ ജോലി അവസാനിപ്പിച്ച് പുറത്തിറങ്ങിയ തീയ്യതി ഇപിഎഫ്ഒ സംവിധാനത്തില്‍ ചേര്‍ക്കുവാനുള്ള സൗകര്യം ഇപിഎഫ്ഒ തയ്യാറാക്കിക്കഴിഞ്ഞു. അതായത് പുറത്തിറങ്ങുന്ന തീയ്യതി സിസ്റ്റത്തില്‍ ചേര്‍ക്കുവാന്‍ ഇനി തൊഴില്‍ ദാതാവിനേയോ കമ്പനിയേയോ കാത്തിരിക്കേണ്ട ആവശ്യം ജീവനക്കാരനില്ല. ഈ പുതിയ അപ്ഡേറ്റോടു കൂടി പിഎഫ് അക്കൗണ്ടില്‍ നിന്നും തുക കൈമാറ്റം ചെയ്യുന്നതും ഏറെ എളുപ്പമായിരിക്കുകയാണ്. നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് ജോലി അവസാനിപ്പിച്ചിറങ്ങിയ തീയ്യതി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ ഏറെ സങ്കീര്‍ണമായ കാര്യമൊന്നുമല്ല. വീട്ടിലിരുന്നു കൊണ്ട് ഓണ്‍ലൈനായി നമുക്ക് തന്നെ എളുപ്പത്തില്‍ അത് ചെയ്യുവാന്‍ സാധിക്കും. ഇതെങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം.

ഓണ്‍ലൈനായി എങ്ങനെ ചെയ്യാം

ഓണ്‍ലൈനായി എങ്ങനെ ചെയ്യാം

mem.epfindia.gov.in/memberinterface/ എന്ന യൂനിഫൈഡ് പോര്‍ട്ടലില്‍ പ്രവേശിക്കുക യുഎഎന്‍, പാസ്വേര്‍ഡ്, ക്യാപ്ച്ച കോഡ് എന്നിവ നല്‍കിക്കൊണ്ട് ലോഗ് ഇന്‍ ചെയ്യുക. നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്ന പുതി പേജില്‍ മാനേജ് എന്നതില്‍ ക്ലിക്ക് ചെയ്യുക. മാര്‍ക് എക്സിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക തൊഴില്‍ തെരഞ്ഞെടുക്കുവാനുള്ള മെനു കാണാം. നിങ്ങളുടെ യുഎഎനുമായി ബന്ധിപ്പിച്ചിട്ടുള്ള പഴയ പിഎഫ് അക്കൗണ്ട് തെരഞ്ഞെടുക്കാം. ആ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങളും തൊഴിലും നിങ്ങള്‍ക്ക് സ്‌ക്രീനില്‍ ദൃശ്യമാകും. ഇനി തീയ്യതിയും ജോലി അവസാനിപ്പിച്ചതിന്റെ കാരണവും നല്‍കാം. റിട്ടയര്‍മെന്റ്, ഷോട്ട് സര്‍വീസ് തുടങ്ങിയവയാണ് ജോലി അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങളായുണ്ടാവുക. ഒടിപിയ്ക്കായി റിക്വസ്റ്റ് ചെയ്യാം ഒടിപി നല്‍കിയതിന് ശേഷം ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യാം അപ്ഡേറ്റ് എന്നത് ക്ലിക്ക് ചെയ്ത് ok നല്‍കുക നിങ്ങളുടെ തീയ്യതി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയായിക്കഴിഞ്ഞു.

വിവരങ്ങള്‍ ശ്രദ്ധയോടെ നല്‍കാം

വിവരങ്ങള്‍ ശ്രദ്ധയോടെ നല്‍കാം

തീയ്യതി പുതുക്കുന്ന സമയത്ത് ഏറെ ശ്രദ്ധയോടെ വേണം വിവരങ്ങള്‍ വെബ്സൈറ്റിലേക്ക് നല്‍കുവാന്‍. എന്തെന്നാല്‍ ഒരിക്കല്‍ നല്‍കിയ തീയ്യതി പിന്നീട് തിരുത്തുവാന്‍ സാധിക്കുകയില്ല. ജോലി അവസാനിപ്പിച്ച് ഇറങ്ങിയതിന് ശേഷം പുറത്തിറങ്ങിയ തീയ്യതി ഇപിഎഫ്ഒയില്‍ അപ്ഡേറ്റ് ചെയ്യുന്നതിനായില്‍ നിങ്ങള്‍ രണ്ട് മാസം കാത്തിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ പിഎഫില്‍ തൊഴില്‍ ദാതാവിന്റെ അവസാന വിഹിതം നല്‍കി രണ്ട് മാസം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍

ഇതുകൂടാതെ 6 കോടിയിലേറെ വരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്ക് ഈ ദീപാവലി കൂടുതല്‍ മധുരതരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപിഎഫ്ഒയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020-21 കാലയളവിലെ പലിശ നിരക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ഇപിഎഫ്ഒ വൈകാതെ തന്നെ കൈമാറും.

പിഎഫ് പലിശ നിരക്ക്

പിഎഫ് പലിശ നിരക്ക്

ഏകദേശം 6 കോടിയിലേറെ ഉപയോക്താക്കള്‍ക്ക് ഈ നേട്ടം ലഭ്യമാകും. 2020-21 സാമ്പത്തിക വര്‍ഷത്തെ 8.5 ശതമാനം പിഎഫ് പലിശ നിരക്ക് കൈമാറുവാനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. തൊഴില്‍ വകുപ്പും ഈ തീരുമാനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി ഏറെ വൈകാതെ ഇപിഎഫ്ഒ 8.5 ശതമാനം പലിശ തുക ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നല്‍കും. ദീപാവലിയ്ക്ക് മുമ്പായി തന്നെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് തുക എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more about: pf
English summary

You can transfer your epf account easily through online process; step by step guide in Malayalam

You can transfer your epf account easily through online process; step by step guide in Malayalam
Story first published: Sunday, October 31, 2021, 11:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X