ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് പണത്തിനായി ആവശ്യം വരുന്ന പല ഘട്ടങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യം ഇനി മുന്നില്‍ വന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ സഹായത്തിനായി കൈ നീട്ടാതെ വേഗത്തില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും നമുക്ക് പണം പിന്‍വലിക്കാം. പിഎഫ് നിയമത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ കാരണമാണ് എളുപ്പത്തിലുള്ള ഈ പിന്‍വലിക്കല്‍ സാധിക്കുന്നത്.

 

Also Read : വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

പിഎഫ് പിന്‍വലിക്കല്‍

പിഎഫ് പിന്‍വലിക്കല്‍

കോവിഡ് കാലത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തീക പ്രയാസങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാരാണ് പിഎഫ് പിന്‍വലിക്കല്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിനായി 3 ദിവസം മുതല്‍ ഒരാഴ്ച വരെയുള്ള കാത്തിരിപ്പിന്റെ ആവശ്യമില്ല. ഇനി പിഎഫ് തുക നിങ്ങളുടെ അക്കൗണ്ടിലെത്തുവാന്‍ ഒരൊറ്റ മണിക്കൂര്‍ മതിയാകും.

Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പിന്‍വലിക്കുവാന്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പിന്‍വലിക്കുവാന്‍

സര്‍ക്കാര്‍ പിഫ് പിന്‍വലിക്കല്‍ നിയമത്തില്‍ മാറ്റം വരുത്തിയതോടെ നിങ്ങള്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ പണത്തിനായി ആവശ്യം വരുമ്പോള്‍ പിഎഫ് അക്കൗണ്ടിനെ ആശ്രയിക്കാവുന്നതാണ്. കാത്തിരിപ്പിന്റെ ആവശ്യമില്ലാതെ പണം വേഗത്തില്‍ തന്നെ നിങ്ങളുടെ കൈകളിലെത്തും. പിഎഫ് ബാലന്‍സ് തുകയില്‍ നിന്നും മുന്‍കൂറായി 1 ലക്ഷം രൂപ നിങ്ങള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പിന്‍ വലിക്കുവാന്‍ സാധിക്കും.

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ഭാഗിക പിന്‍വലിക്കലുകള്‍

ഭാഗിക പിന്‍വലിക്കലുകള്‍

നിങ്ങള്‍ക്കെന്തെങ്കിലും ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ ഭാഗിക പിന്‍വലിക്കലുകള്‍ നടത്താം. അടിയന്തിര ആവശ്യത്തിനായി പിന്‍വലിക്കല്‍ നടത്തുന്നത് എന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് നിങ്ങള്‍ ഇതിനായി ചെയ്യേണ്ടത്. നേരത്തേ ചികിത്സാ അടിയന്തിര ആവശ്യങ്ങള്‍ക്കായി ഇപിഎഫില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ ഇപിഎഫ്ഒ അനുവാദം നല്‍കിയിരുന്നു. നിങ്ങളുടെ ആശുപത്രി ബില്ലുകള്‍ സമര്‍പ്പിച്ചതിന് ശേഷം മാത്രമാണ് പണം പിന്‍വലിക്കുവാന്‍ സാധിക്കുക.

Also Read : എടിഎം ഇടപാടുകളില്‍ തടസ്സം സംഭവിച്ചാല്‍ ഈ ബാങ്ക് ദിവസം 100 രൂപാ വീതം നിങ്ങള്‍ക്ക് തരും

ബില്ലുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല

ബില്ലുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല

എന്നാല്‍ നേരത്തേ നിലവിലുണ്ടായിരുന്ന ഈ സേവനത്തില്‍ നിന്നും വ്യത്യസ്തമാണ് പുതിയ പിന്‍വലിക്കല്‍ നിയമം. ഇപ്പോള്‍ അടിയന്തിര പിന്‍വലിക്കലുകള്‍ നടത്തുന്നതിന് നിങ്ങള്‍ ബില്ലുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ ആകെ ചെയ്യേണ്ടത് പണം പിന്‍വലിക്കുന്നതിനായുള്ള അപേക്ഷ നല്‍കുക എന്നത് മാത്രമാണ്. പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കും.

Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

പണം പിന്‍വലിക്കുന്നത് എങ്ങനെ ?

പണം പിന്‍വലിക്കുന്നത് എങ്ങനെ ?

എങ്ങനെയാണ് പണം പിന്‍വലിക്കുന്നത് എന്ന് ഇനി നമുക്ക് നോക്കാം

 • ആദ്യം www.epfindia.gov.in വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.
 • ഹോം പേജില്‍ തന്നെ വലത് ഭാഗത്തായി കോവിഡ് 19 എന്ന ടാബ് കാണുവാന്‍ സാധിക്കും. അത് ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനായി മുന്‍കൂര്‍ പിന്‍വലിക്കല്‍ ക്ലെയിം ചെയ്യാം.
 • https://unifiedportalmem.epfindia.gov.in/memberinterface
 • ഓണ്‍ലൈന്‍ സേവനങ്ങളില്‍ നിന്നും Claim (Form-31,19,10C & 10D) ക്ലിക്ക് ചെയ്യുക
 • നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങള്‍ നല്‍കി അവ വെരിഫൈ ചെയ്യുക
 • പ്രൊസീഡ് ക്ലിക്ക് ചെയ്യുക
 • പിഎഫ് അഡ്വാന്‍സ് ക്ലിക്ക് ചെയ്യുക
 • പിന്‍ വലിക്കുന്നതിന്റെ കാരണം തെരഞ്ഞെടുക്കുക
 • ആവശ്യമായ തുക നല്‍കുക. ചെക്കിന്റെ സ്‌കാന്‍ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യുക
 • നിങ്ങളുടെ വിലാസം നല്‍കുക
 • ആധാര്‍ ഒടിപി ലഭിക്കുക എന്നത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നല്‍കുക
 • തുക പിന്‍വലിക്കുവാനുള്ള നിങ്ങളുടെ അപേക്ഷ ഫയല്‍ ചെയ്തു കഴിഞ്ഞു.

Read more about: pf
English summary

you can withdraw money from your PF account within 1 hour; know how to apply? | ഇനി ഒറ്റ മണിക്കൂറില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

you can withdraw money from your PF account within 1 hour; know how to apply?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X