ടിക്ക് ടോക് പോയാലെന്ത്? വീഡിയോ ചെയ്ത് കാശുണ്ടാക്കാൻ വഴികൾ വേറെയുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ഷോർട്ട്-വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിലൂടെ വൈറലായവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ ടിക്ക് ടോക്കിൽ നിന്ന് ലൈക്കും ഷെയറും കമന്റും കിട്ടുമ്പോൾ, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നിങ്ങൾക്ക് കൈനിറെ കാശും തരും. യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവർക്ക് ടിക് ടോക്കിലുള്ളവരെ അപേക്ഷിച്ച് കുറഞ്ഞത് മൂന്ന് മടങ്ങ് കൂടുതൽ പണം ബ്രാൻഡ് ടൈ-അപ്പുകളിലൂടെ സമ്പാദിക്കാനാകും.

സുരക്ഷാ ആശങ്ക
 

സുരക്ഷാ ആശങ്ക

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഏറ്റവും ജനപ്രിയമായ ടിക്ക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ തിങ്കളാഴ്ച നിരോധിച്ചു. ഈ നീക്കം ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്കിന്റെ നൂറുകണക്കിന് കണ്ടന്റ് ക്രിയേറ്റർമാരെയാണ് വിഷമത്തിലാക്കിയത്. ഇവരിൽ ചിലർ ബ്രാൻഡഡ് കണ്ടന്റ് പ്രമോഷനിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചിരുന്നു.

ടിക്ക് ടോക്കുകാ‍‍ർക്ക് ആശ്വാസം; ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനമില്ലെന്ന് സർക്കാർ

വരുമാനം

വരുമാനം

യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും ബ്രാൻഡ് പ്രമോഷനുകളിലൂടെ പതിനായിരം പേർക്ക് പ്രതിഫലം ലഭിക്കുമ്പോൾ ടിക് ടോക്കിലൂടെ ബ്രാൻഡ് പ്രമോഷൻ പ്രതിഫലം വാങ്ങുന്നത് വെറും നൂറോളം പേർ മാത്രമാണെന്ന് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ടിക്ക് ടോക്കുകാർക്ക് പരോക്ഷമായി ചില നേട്ടങ്ങൾ ലഭിച്ചിരുന്നു. ആരാധകരിൽ നിന്നുള്ള സമ്മാനങ്ങൾ, ഇവന്റുകളിൽ പങ്കെടുക്കാൻ ലഭിക്കുന്ന ക്ഷണം ഇവയൊക്കെ പ്ലാറ്റ്‌ഫോമിലിലൂടെ ലഭിച്ച ജനപ്രീതി വഴി നേടി പരോക്ഷമായ സമ്പാദ്യങ്ങളാണ്.

ടിക്ക് ടോക്ക് തരംഗം

ടിക്ക് ടോക്ക് തരംഗം

ഇന്ത്യയിൽ കഴിഞ്ഞ വർഷമാണ് ടിക്ക് ടോക്ക് തരംഗമായത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിൽ കഴിഞ്ഞ 4-5 വർഷങ്ങളായി സ്വാധീനം ചെലുത്തുന്ന നിരവധി പേർ ഉയർന്നുവന്നിട്ടുണ്ട്. സാങ്കേതികവിദ്യ, ഭക്ഷണം, ഫാഷൻ, സൗന്ദര്യം, യാത്ര, ജീവിതശൈലി എന്നീ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റ് ക്രിയേറ്റർമാർക്കാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഡിമാൻഡ്. അതേസമയം ടിക്ക് ടോക്കിന്റെ കാര്യത്തിൽ, ബ്രാൻഡ് പ്രമോഷൻ വീഡിയോകളിൽ ഭൂരിഭാഗവും വിനോദ, സംഗീത, സിനിമാ മേഖലകളാണ്.

വരുമാനത്തിലെ വ്യത്യാസം

വരുമാനത്തിലെ വ്യത്യാസം

സാധാരണഗതിയിൽ, വിനോദ വിഭാഗത്തിൽ കുറഞ്ഞത് 10 മില്യൺ ഫോളോവേഴ്‌സുള്ള ഒരു ടിക് ടോക്ക് സ്രഷ്ടാവിന്റെ വരുമാനം ഒരു ബ്രാൻഡഡ് പ്രോജക്റ്റിന് ഏകദേശം 3-4 ലക്ഷം രൂപയാണ്. ഇൻസ്റ്റാഗ്രാമിൽ, അതേ സ്ഥലത്ത് ഒരു ഉള്ളടക്ക സ്രഷ്ടാവിന് 4-5 ലക്ഷം രൂപ വരെ നേടാനാകും. യൂട്യൂബിൽ, ഓരോ പ്രോജക്റ്റിന്റെയും വരുമാനം 25 ലക്ഷം രൂപ വരെയാകാം.

ടിക് ടോക്കില്‍ കുട്ടികള്‍ സുരക്ഷിതരോ ? അന്വേഷണവുമായി യുകെ

കാറ്റഗറി-എ കണ്ടന്റ് ക്രിയേറ്റർ

കാറ്റഗറി-എ കണ്ടന്റ് ക്രിയേറ്റർ

യൂട്യൂബിൽ ഒരു കാറ്റഗറി-എ കണ്ടന്റ് ക്രിയേറ്റർ ഒരു മാസത്തിൽ ഒരു വീഡിയോയ്ക്ക് കുറഞ്ഞത് 5-7 മില്യൺ കാഴ്‌ചകൾ നേടേണ്ടതുണ്ടെന്ന് മാർക്കറ്റിംഗ് വിദഗ്ധർ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ, 6-7 മില്യൺ ഫോളോവേഴ്‌സ് ഉള്ള ആൾ എ വിഭാഗത്തിൽപ്പെടുന്നു. എന്നാൽ ഒരു ടിക്ക് ടോക്കുകാരൻ എ വിഭാഗത്തിൽ എത്താൻ കുറഞ്ഞത് 10 മില്യൺ ഫോളോവേഴ്‌സ് ആവശ്യമാണ്.

ടിക്ക് ടോക് ഇനി ഇല്ല; 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചു, നേട്ടം ആർക്ക്?

കൂടുതൽ പണം യൂട്യൂബിൽ

കൂടുതൽ പണം യൂട്യൂബിൽ

ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ യൂട്യൂബിലെ ഉള്ളടക്കത്തിന് കൂടുതൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ലഭിക്കുന്ന വരുമാനവും കൂടുതലാണ്. എന്നാൽ ഒരു യൂട്യൂബ് വീഡിയോ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപം മറ്റ് രണ്ട് പ്ലാറ്റ്ഫോമുകളേക്കാൾ വളരെ കൂടുതലാണ്.

English summary

YouTube and Instagram will give three times money as those who are on tik tok | ടിക്ക് ടോക് പോയാലെന്ത്? വീഡിയോ ചെയ്ത് കാശുണ്ടാക്കാൻ വഴികൾ വേറെയുണ്ട്

People who perform well on YouTube and Instagram can earn at least three times as much money as those who are on tik tok. Read in malayalam.
Story first published: Thursday, July 2, 2020, 18:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X