ഇന്ത്യയിലെ വൻകിട ബാങ്കുകൾ അവരുടെ സേവിംഗ്സ് അക്കൌണ്ട് പലിശനിരക്ക് കഴിഞ്ഞ വർഷം തന്നെ കുത്തനെ കുറച്ചിട്ടുണ്ട്. വലിയ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കിടയിൽ പോലും ഇത് വലിയ വിടവുകൾ സൃഷ്ടിച്ചു. ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ടുകളിൽ 2.7 ശതമാനവും ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിൽ 3 ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 7 ശതമാനവും ആർബിഎൽ ബാങ്ക് 6 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ഉയർന്ന പലിശ
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഒരു ലക്ഷം മുതൽ 10 കോടി വരെ ബാലൻസിന് 7% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ബാലൻസിൽ 6% പലിശ നിരക്ക് ആർബിഎൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇൻഡസ്ഇൻഡ് ബാങ്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ബാലൻസിന് 5% പലിശയും 10 ലക്ഷത്തിൽ കൂടുതലുള്ള ബാലൻസുകളിൽ 6% പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. ഉയർന്ന പലിശനിരക്ക് ലഭിക്കണമെങ്കിൽ അക്കൌണ്ടിൽ ഉയർന്ന ബാലൻസ് ആവശ്യമാണ് എന്നതാണ് ഇവിടെ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യം.
മിനിമിം ബാലൻസ്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൌണ്ടിൽ പ്രതിമാസം ശരാശരി 25,000 രൂപ മിനിമ ബാലൻസ് ആവശ്യമാണ്. ആർബിഎൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടിൽ 5,000 രൂപ വേണം.
സേവിംഗ്സ് അക്കൌണ്ട് പലിശ നിരക്ക്
സേവിംഗ്സ് അക്കൌണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ ചില അപകടസാധ്യതകൾ കൂടിയുണ്ട്. അതായത് ബാങ്ക് പെട്ടെന്ന് സേവിംഗ്സ് അക്കൌണ്ട് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ലോക്ക് ചെയ്യുന്ന ഒരു സ്ഥിര നിക്ഷേപത്തിൽ (എഫ്ഡി) നിന്ന് വ്യത്യസ്തമായി ഇഷ്ടാനുസരണം ബാങ്കുകൾ പലിശ കുറയ്ക്കും. ഉദാഹരണത്തിന്, കൊട്ടക് മഹീന്ദ്ര ബാങ്കിന് അടുത്തകാലം വരെ 6% സേവിംഗ്സ് അക്കൌണ്ട് പലിശനിരക്ക് ഉണ്ടായിരുന്നു. ഏപ്രിലിൽ ഇത് 5 ശതമാനമായും മെയ് മാസത്തിൽ ഇത് 4 ശതമാനമായും കുറച്ചു. ഇപ്പോൾ 1 ലക്ഷം വരെയുള്ള ബാലൻസിന് ബാങ്ക് 3.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
കാസ അനുപാതവും പലിശ നിരക്കും
കറന്റ്, സേവിംഗ്സ് അക്കൌണ്ട് ബാലൻസുകൾ ഒരു നിശ്ചിത ലെവലിൽ എത്തുന്നതുവരെ ബാങ്കുകൾ സാധാരണയായി ഉയർന്ന പലിശ നിരക്ക് നിലനിർത്തുന്നു. അക്കൌണ്ട് ബാലൻസുകളുടെ അനുപാതം ഒരു ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന് നൽകുന്നു. ഉദാഹരണത്തിന്, ഐഡിഎഫ്‌സി ഫസ്റ്റ്, ആർബിഎൽ എന്നിവയ്ക്ക് CASA (current account and savings account) അനുപാതം യഥാക്രമം 33.70%, 30.1% എന്നിങ്ങനെയായിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അനുപാതം 40.1% ആണ്. ഇൻഡസിൻഡ് ബാങ്കിന്റെ കാസ അനുപാതം 40% ആണ്. ഇത് സേവിംഗ്സ് അക്കൌണ്ടുകളിൽ ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യേണ്ട ആവശ്യകതയില്ല എന്ന് സൂചിപ്പിക്കുന്നു.
നിഷ്ക്രിയ ആസ്തി അനുപാതം
മറ്റൊരു പ്രതിസന്ധി യെസ് ബാങ്കിൽ സംഭവിച്ചതുപോലെ ബാങ്ക് പരാജയപ്പെടുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുകയോ ചെയ്യാം എന്നതാണ്. ഈ റിസ്ക് വിലയിരുത്തുന്നതിന്, ബാങ്കിന്റെ നിഷ്ക്രിയ ആസ്തി (എൻപിഎ) അനുപാതം നിരീക്ഷിക്കണം. ഐഡിഎഫ്‌സി ഫസ്റ്റ്, ആർബിഎൽ, ഇൻഡസ് ഇൻഡ് എന്നിവയുടെ മൊത്തം എൻപിഎ അനുപാതം യഥാക്രമം 1.99%, 3,45%, 2.53% എന്നിങ്ങനെയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എൻപിഎ അനുപാതം 1.36% ആണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications