കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തേക്കാൾ വില കുതിച്ചുയരുകയാണ് വെള്ളിയ്ക്ക്. യുഎസ് കോമെക്സ് വിപണിയിൽ സിൽവർ ഫ്യൂച്ചറുകൾ ഔൺസിന് 22 ഡോളർ മറികടന്നു. ഇത് 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. സ്വർണ്ണ വിലയും റെക്കോർഡ് ഉയരത്തിൽ എത്തി. ഔൺസിന് 1850 ഡോളറാണ് വില. ഇന്ത്യയിലും വിലകൾ സമാനമായ രീതിയിൽ മുന്നേറുകയാണ്. എംസിഎക്സ് സിൽവർ ഫ്യൂച്ചർ വില 1 കിലോഗ്രാമിനം 60,000 രൂപ കവിഞ്ഞു. ആദ്യമായി സ്വർണ വിലയും 10 ഗ്രാമിനം 50,000 രൂപ കടന്നു.
വെള്ളി വില
സിൽവർ, ഗോൾഡ് വില അനുപാതത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വരും വർഷങ്ങളിൽ വെള്ളി ഒരു പ്രധാന നിക്ഷേപമായി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെള്ളി നിലവിൽ റെക്കോർഡ് ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്. ഇത് കൂടുതൽ ആവശ്യക്കാരെ ആകർഷിക്കും.
വ്യാവസായിക ലോഹം
നിലവിലെ അനിശ്ചിതത്വങ്ങൾ കാരണമാണ് സ്വർണ വില ഉയർന്നതെങ്കിൽ വ്യാവസായിക ലോഹം എന്ന നിലയിലാണ് വെള്ളി വില ഉയർന്നിരിക്കുന്നത്. ചെമ്പിന്റെ വിലയിലും മികച്ച വീണ്ടെടുക്കൽ കണ്ടു. അടുത്തിടെ വിലകൾ 2 വർഷത്തെ ഉയർന്ന നിലയിൽ എത്തി.ലോകമെമ്പാടുമുള്ള കൊവിഡ്-19 മഹാമാരി ബാധിച്ച 275 ഖനന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ബാധിച്ചത് സ്വർണ്ണ, വെള്ളി ഖനികളെയാണ്.
സ്വർണം, വെള്ളി നാണയങ്ങൾ
സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ താത്പര്യം എല്ലാവർക്കും അറിയാം. നിലവിൽ സ്വർണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളും വാങ്ങുന്നതും നല്ലൊരു നിക്ഷേപ മാർഗമാണെന്നും വിദഗ്ധർ പറയുന്നു. സ്വർണ്ണവും വെള്ളിയും ഓരോ ഇന്ത്യൻ വീടുകളിലും സാധാരണക്കാർ മുതൽ സമ്പന്നർ വരെ വാങ്ങുന്നതും സൂക്ഷിക്കുന്നതുമായ ലോഹങ്ങളാണ്. പകർച്ചവ്യാധികൾക്കിടയിൽ പലിശ നിരക്കുകളും മറ്റും കുറഞ്ഞ നിക്ഷേപങ്ങളേക്കാൾ ലാഭകരമാണ് സ്വർണം, വെള്ളി നിക്ഷേപങ്ങൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
