ഏറെക്കാലം അനക്കമില്ലാതിരുന്ന 2 കേരളാ സ്‌മോള്‍ കാപ് ഓഹരികള്‍ ബ്രേക്കൗട്ട് കുതിപ്പിലേക്ക്; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 40-ലധികം കമ്പനികള്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് ആസ്ഥാനമുള്ളതും എന്നാല്‍ മലയാളക്കരയുമായി അഭേദ്യ ബന്ധമുള്ളതുമായ മറ്റൊരു കൂട്ടം ലിസ്റ്റഡ് കമ്പനികളും ആഭ്യന്തര ഓഹരി വിപണിയുടെ ഭാഗമാണ്.

 

ഭൂരിഭാഗം കേരളാ ഓഹരികളും ബഹളങ്ങളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നുമൊക്കെ അകലം പാലിക്കാറാണ് പതിവ്. അതേസമയം അടുത്തിടെയായി മുന്നേറ്റത്തിന്റെ പാതയില്‍ കുതിച്ചുപായുന്ന 2 കേരളാ ഓഹരികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

ജ്യോതി ലാബ്‌സ്

ജ്യോതി ലാബ്‌സ്

ഉജാല, പ്രില്‍, മാക്സോ, മിസ്റ്റര്‍ വൈറ്റ്, ഹെന്‍കോ, മാര്‍ഗോ, എക്സോ, ക്രിസ്പ് ആന്‍ഡ് ഷൈന്‍ തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡ് ഉത്പനങ്ങളുടെ നിര്‍മാതാക്കളായ ജ്യോതി ലാബ്‌സിന്റെ തുടക്കം 1983-ല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ്. മലയാളിയായ എംപി രാമചന്ദ്രന്‍ ആണ് തുണികളുടെ വെണ്മ നിലനിര്‍ത്തുന്ന 'ഉജാല' എന്ന ഉത്പന്നം വിപണിയിലെത്തിച്ച് കമ്പനിക്ക് തുടക്കമിട്ടത്.

പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ ജ്യോതി ലാബ്‌സ് ഇന്ന് രാജ്യത്ത് അറിയപ്പെടുന്ന എഫ്എംസിജി കമ്പനിയായി സ്ഥാനമുറപ്പിച്ചു. 2,000 കോടിയിലധികം വാര്‍ഷിക വിറ്റുവരവുണ്ട്. നിലവില്‍ മുംബൈയിലാണ് ആസ്ഥാനം.

ലക്ഷ്യവില 250

ലക്ഷ്യവില 250

കഴിഞ്ഞ ദിവസം 200 രൂപയിലായിരുന്നു ജ്യോതി ലാബ്‌സ് ഓഹരിയുടെ ക്ലോസിങ്. 2019 ജനുവരി 10-നു ശേഷമുള്ള ഓഹരിയുടെ ഉയര്‍ന്ന ക്ലോസിങ് നിലവാരമാണിത്. സമീപകാലത്ത് മുന്നേറ്റത്തിന്റെ പാതയിലൂടെ നീങ്ങുന്ന ഈ സ്‌മോള്‍ കാപ് ഓഹരി, വൈകാതെ 250 രൂപയിലേക്ക് ഉയരുമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. ഈ ട്രേഡ് എടുക്കുന്നവര്‍ 185 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

Also Read: അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഈ 6 ഓഹരികളും ഇനി കുതിക്കും; ഗോള്‍ഡണ്‍ ക്രോസ് തെളിഞ്ഞു; വാങ്ങുന്നോ?Also Read: അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ഈ 6 ഓഹരികളും ഇനി കുതിക്കും; ഗോള്‍ഡണ്‍ ക്രോസ് തെളിഞ്ഞു; വാങ്ങുന്നോ?

ബ്രേക്കൗട്ട് ട്രേഡിങ്

ജ്യോതി ലാബ്‌സിന്റെ (BSE: 532926, NSE : JYOTHYLAB) ഓഹരിയില്‍ ബുള്ളിഷ് ലക്ഷണമായ 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പാറ്റേണ്‍ വ്യക്തമാണ്. 2022 ഓഗസ്റ്റിലെ 'റൗണ്ടിങ് ബോട്ടം' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് നിലവാരം പരീക്ഷപ്പെട്ട ശേഷമാണ് വീണ്ടും മുന്നേറുന്നത്. ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ആര്‍എസ്‌ഐ സൂചകം 50 നിലവാരം കാത്തുസൂക്ഷിക്കുന്നതും ദിവസ ചാര്‍ട്ടില്‍ 50, 200-ദിവസ ഇഎംഎ നിലവാരം തകരാതെ നോക്കുന്നതും ബുള്ളിഷ് ലക്ഷണങ്ങളാണ്.

Also Read: ഇടവേളയ്ക്ക് ശേഷം ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്Also Read: ഇടവേളയ്ക്ക് ശേഷം ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്

കൊച്ചിന്‍ ഷിപ്യാര്‍ഡ്

കൊച്ചിന്‍ ഷിപ്യാര്‍ഡ്

കപ്പല്‍ നിര്‍മാണത്തിലും അറ്റക്കുറ്റപ്പണിയിലും രാജ്യത്തെ ഏറ്റവും വലിയ വിഭവശേഷിയുള്ളതും 50 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയവുമുള്ള പൊതുമേഖലാ സ്ഥാപനമാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. 1976-ലാണ് തുടക്കം. കപ്പല്‍ നിര്‍മാണത്തിനായി 1,10,000 ഡിഡബ്യൂടിയും അറ്റക്കുറ്റപ്പണിക്ക് 1,25,000 ഡിഡബ്ല്യൂടി നിലവാരത്തിലുമുള്ള വിഭവശേഷിയുണ്ട്. ഇന്ത്യയുടെ പ്രഥമ തദ്ദേശീയ വിമാന വാഹിനി വിക്രാന്ത് പിറവിയെടുത്തതും മിനിരത്ന പദവിയുള്ള കൊച്ചിന്‍ ഷിപ്യാര്‍ഡിലാണ്.

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. ഇതോടെ വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ വിരലിലെണ്ണാവുന്ന കപ്പല്‍ശാലകളിലൊന്നായും കൊച്ചിന്‍ ഷിപ്യാര്‍ഡ് മാറിക്കഴിഞ്ഞു.

ലക്ഷ്യവില 680

ലക്ഷ്യവില 680

കഴിഞ്ഞ ദിവസം 527 രൂപ നിലവാരത്തിലാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ് (BSE: 540678, NSE : COCHINSHIP) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 680 രൂപ വരെ ലക്ഷ്യമാക്കി ഈ സ്‌മോള്‍ കാപ് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ ഹ്രസ്വകാലയളവിലേക്ക് 30 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 435 രൂപയില്‍ (ക്ലോസിങ് വില അടിസ്ഥാനത്തില്‍) ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

2 Kerala Based Small Cap Stocks In Breakout Rally Can Buy For Short Term With Minimal Risk | ഏറെക്കാലം അനക്കമില്ലാതിരുന്ന 2 കേരളാ സ്‌മോള്‍ കാപ് ഓഹരികള്‍ ബ്രേക്കൗട്ട് കുതിപ്പിലേക്ക്; വാങ്ങുന്നോ?

2 Kerala Based Small Cap Stocks In Breakout Rally Can Buy For Short Term With Minimal Risk. Read In Malayalam.
Story first published: Tuesday, October 11, 2022, 10:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X