നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എന്തിനാണെന്നു അറിയാമോ? ഏതൊരു പണമിടപാട് നടത്തുമ്പോഴും എസ്എംഎസ് പോലെ നമുക്ക് ഒടിപി കോഡ് അഥവാ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കാറുണ്ട്. ഇവ ലഭിക്കുന്നത് നിങ്ങളുടെ പണമിടപാട് കൃത്യമായും വ്യക്തമായും നടക്കുന്നതിനു വേണ്ടിയാണ് . മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന 7 ഗുണങ്ങള്‍ താഴെ കൊടുക്കുന്നു.
എല്ലാ പണമിടപാടുകളും നിങ്ങളെ അറിയിക്കുന്നു
ഏത് പണമിടപാട് നടന്നാലും അതായത് ഷോപ്പിങ് സമയത്ത് ഡെബിറ്റ് കാര്‍ഡ് യൂസ് ചെയ്താലും എടിഎമ്മില്‍ നിന്ന് പണം എടുത്താലും നിങ്ങളുടെ മൊബൈലില്‍ മെസേജുകള്‍ വരുന്നു.
ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി
എല്ലാ അംഗീകൃത സൈറ്റുകളിലും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുക്കുയാണെങ്കില്‍ അതില്‍ എന്തു മാറ്റം വേണമെങ്കിലും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് ആധാര്‍ കാര്‍ഡിലെ അഡ്രസ് മാറ്റണമെങ്കില്‍ ഒടിപി വഴി നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും.
ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍
എന്തെങ്കിലും കാരണത്താല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍ അതില്‍ നിന്ന് നെറ്റ് ബാങ്കിംങിന്റെ പാസ് വേര്‍ഡ് നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ് ആയതിനാല്‍ നിങ്ങള്‍ മോബൈല്‍ നമ്പര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ എന്തു മാറ്റംവരുത്തിയാലും മെസേജ് അലേര്‍ട്ട് ഉണ്ടാവും. അപ്പോള്‍ ഉടന്‍ തന്നെ നിങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയും
എസ്എംഎസ് അലേര്‍ട്ട്
ബാങ്ക് നിങ്ങളുടെ എല്ലാ വിവരങ്ങളുടം അപ് ഡേറ്റു ചെയ്യും കൂടാതെ ബാലന്‍സും ഒരോ പേമെന്റും കൃത്യമായി അറിയിക്കും
ലോണ്‍ അടക്കാന്‍ മറക്കണ്ട
നിങ്ങള്‍ ബാങ്ക് ലോണ്‍ അടക്കേണ്ട ആളാണോ എങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ മെസേജ് അലേര്‍ട്ട് കൃത്യമായി വരും. നിങ്ങളുടെ നിലവിലെ ബാലന്‍സും അറിയാന്‍ കഴിയും
മറ്റ് പണമിടപാടുകള്‍
എച്ച്ഡിഎഫ്സി പോലുള്ള് ചില ബാങ്കുകള്‍ ടോള്‍ഫ്രീ നമ്പറിലേക്ക് മിസ്കോള് ചെയ്താല്‍ നിങ്ങളുടെ നിലവിലെ ബാലന്‍സ് സെക്കന്റുകള്‍ക്കകം അറിയാന്‍ കഴിയും
മൊബൈല്‍ നമ്പര്‍ മാറ്റുമ്പോള്‍
ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കില്‍ നിങ്ങള്‍ അത് തീര്‍ച്ചയായും ബാങ്കിനെ അറിയിച്ചിരിക്കണം ഇല്ലെങ്കില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഴയ നമ്പറിലേക്കാവും അയക്കുക അപ്പോള്‍ നിങ്ങള്‍ക്ക് ബാങ്കുമായുള്ള പ്രധാനപ്പെട്ട അറിയിപ്പുകള് നഷ്ടമായേക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
