ബിസിനസ്സില്‍ ബ്രാന്റ് നാമത്തിനും ബ്രാന്റ് ലോഗോക്കും പ്രാധാന്യം?

ബിസിനസ്സ് തന്ത്രങ്ങളില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. അത്തരത്തിലുള്ള ചെറുതന്ത്രങ്ങളാണ് ആകര്‍ഷകമായ കമ്പനി നാമവും ലോഗോയും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ്സ് തന്ത്രങ്ങളില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. അത്തരത്തിലുള്ള ചെറുതന്ത്രങ്ങളാണ് ആകര്‍ഷകമായ കമ്പനി നാമവും ലോഗോയും.

പുതിയ കമ്പനി തുടങ്ങുന്ന ഭൂരിഭാഗംപേരും കമ്പനിക്ക് പേര് തിരഞ്ഞെടുക്കുന്നതിലാണു കൂടുതല്‍ ശ്രദ്ധിക്കുക. കമ്പനി ലോഗോക്ക് പലപ്പോഴും പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ഒരു പുതിയ ബിസിനസ്സ് വളര്‍ത്തുന്നതില്‍ ബ്രാന്റ് നാമം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബ്രാന്റ് ലോഗോയും.

വേറിട്ടു നില്‍ക്കുന്ന ബ്രാന്റ് നാമം

ഒരു പുതിയ കമ്പനി ആരംഭിക്കുമ്പോള്‍ എന്തു പേര് കൊടുക്കണമെന്ന് പലര്‍ക്കും സംശയമാണ്. കാരണം ബ്രാന്റ് നെയിമിന് ബിസ്‌നസ്സ് രംഗത്ത് വളരെ പ്രാധാന്യമുണ്ട്. കമ്പനിയുടെ നാമം വ്യത്യസ്തവും ആകര്‍ഷകവുമാണെങ്കില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. വേറിട്ട ബ്രാന്റ് നാമം വഴി നിങ്ങളുടെ കമ്പനിക്ക് കൂടുതല്‍ ഉപഭോക്താക്കളെ നേടാന്‍ സാധിക്കും.

എങ്ങനെയുള്ള പേര് കൊടുക്കാം?

ഉപഭോക്താവിനെ മനസ്സില്‍ കണ്ടു വേണം ബ്രാന്‍് നാമം നല്‍കാന്‍. നിങ്ങള്‍ നല്‍കുന്ന പേര് ഉപഭോക്താവിന് ഇഷ്ടമാവുമോയെന്ന് ചിന്തിക്കുക. വളരെ ലളിതവും ആളുകള്‍ക്ക് മനസ്സിലേക്ക് ഓടിയെത്തുന്നതുമായ നാമം നല്‍കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ കമ്പനിക്ക് പേര് നല്‍കാന്‍ വേറാരേയും സമീപിക്കേണ്ട കാര്യമില്ല. വേറിട്ടുവില്‍ക്കുന്ന നാമം ബിസ്‌നസ്സ് വളരാന്‍ സഹായിക്കും. ഒരു കമ്പനി തുടങ്ങുമ്പോള്‍ പല രീതിയിലാണ് പേര് തിരഞ്ഞെടുക്കുന്നത്. ചിലര്‍ ഉല്‍പ്പന്നത്തേയോ സേവനത്തേയോ സൂചിപ്പിക്കുന്ന പദങ്ങളാവും നല്‍കുക. മറ്റുചിലര്‍ കുടുംബപ്പേരും സ്ഥാപകന്റെ പേരുമൊക്കെ കൊടുക്കാറുണ്ട്. ഇതൊന്നുമല്ലാതെ വേറിട്ട പദങ്ങള്‍ നോക്കി ബ്രാന്റ് നാമം നല്‍കുന്നവരുമുണ്ട്.

എങ്ങനെ ആകര്‍ഷകമാക്കി ബിസിനസ്സ് വളര്‍ത്താം?

എങ്ങനെ ആകര്‍ഷകമായ ലോഗോ നിര്‍മ്മിക്കാം?

ബ്രാന്റ് നാമവുമായി ബന്ധപ്പെടുത്തി ലോഗോ തയ്യാറാക്കുന്നതാണ് എപ്പോഴും നല്ലത്. ഒരു നല്ല ട്രേഡ്മാര്‍ക്ക് നിങ്ങളുടെ കമ്പനിയുടെ സേവനങ്ങളുടേയും ഉല്‍പ്പന്നങ്ങുടേയും ആയുസ്സ് വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്ന കമ്പനിയുടെ ലോഗോ നിര്‍മ്മിക്കുമ്പോള്‍ നിങ്ങള്‍ ഉണ്ടാക്കുന്ന അതേ ലോഗോയോ, അതുമായി സാമ്യം വരുന്ന ചിഹ്നങ്ങളോ മറ്റേതെങ്കിലും കമ്പനികള്‍ക്ക് ഉണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ വന്നാല്‍ അത് ഉപഭോക്താക്കളില്‍ സംശയമുണ്ടാക്കും. ഉപഭോക്താക്കളില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന രീതിയിലുള്ള ആകര്‍ഷകവും ലളിതവുമായ ബ്രാന്റ് ലോഗോകള്‍ ബിസിനസ്സ് വളര്‍ത്തുന്നതില്‍ സഹായിച്ചേക്കും. കമ്പനി ലോഗോ നിര്‍മ്മിക്കാന്‍ ഒരു നല്ല ഗ്രാഫിക് ഡിസൈനറെ ഏല്‍പ്പിക്കുകയാണ് ഉചിതം. ഇതിന് അധികം ബജറ്റ് വേണ്ടിവരുമെന്നുള്ള പേടി വേണ്ട. നിങ്ങളുടെ കൈയ്യിലൊതുങ്ങുന്ന ബജറ്റ് മാത്രമേ ഇതിനായി വേണ്ടിവരൂ.

English summary

business growth brand naming and logo

It is very important to give a different brand name and a catching brand logo for a start up company for their business growth.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X