യൂണിയന്‍ ബജറ്റില്‍ ഈ സുപ്രധാന പ്രഖ്യാപനങ്ങള്‍ വരുമോ?

പൊതു-റെയില്‍വെ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ആദ്യ ബജറ്റുകൂടിയാവും ഇത്തവണത്തേത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ, മുന്‍ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി ഒന്നിന് തന്നെ 2017ലെ കേന്ദ്ര ബജറ്റ് അവതരണം നടക്കും. പൊതു-റെയില്‍വെ ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ആദ്യ ബജറ്റുകൂടിയാവും ഇത്തവണത്തേത്. നോട്ട് നിരോധനത്തിന് ശേഷം കലുഷിതമായ സാമ്പത്തിക അന്തരീക്ഷത്തില്‍ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകള്‍ നിരവധിയാണ്.

എല്ലാലര്‍ക്കും ഭവനം പദ്ധതി

എല്ലാലര്‍ക്കും ഭവനം പദ്ധതി

എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതി ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിനോടകം തന്നെ മിക്ക ബാങ്കുകളും ഭവന വായ്പാ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഭവന വായ്പയുടെ പലിശ തുകയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനുള്ള സാധ്യതയും വരുന്ന ബജറ്റിലുണ്ട്. രണ്ട് ലക്ഷത്തിലധികമുള്ള പലിശ ബാധ്യതക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക.

 

 

കറന്‍സി രഹിത ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം

കറന്‍സി രഹിത ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം

നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധികള്‍ ഇനിയും അടങ്ങിയിട്ടില്ലാത്തതിനാല്‍ കറന്‍സി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ ഉറപ്പാണ്. വിവിധ സ്ഥലങ്ങളിലെ കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് സമ്മാനപദ്ധതികള്‍ പ്രതീക്ഷിക്കാം. ഡെബിറ്റ് കാര്‍ഡുകള്‍ എടുക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കൂട്ടാനായി മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്കുകള്‍ എടുത്തുകളഞ്ഞേക്കാനും സാധ്യതയുണ്ട്. മൊബൈല്‍ വാലറ്റുകള്‍, മറ്റ് ആപ്ലിക്കേഷനുകള്‍, പേയ്‌മെന്റ് ബാങ്ക് തുടങ്ങിയവയിലൂടെയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാനും പദ്ധതികളുണ്ടാവുമെന്നാണ് പ്രതീക്ഷക്കുന്നത്.

 

 

റിയല്‍ എസ്റ്റേറ്റ്

റിയല്‍ എസ്റ്റേറ്റ്

സാമ്പത്തിക വളര്‍ച്ച പൊതുവെ മോശമായ മാസങ്ങളാണ് കഴിഞ്ഞുപോയത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ടിലെ കര്‍ശന വ്യവസ്ഥകള്‍ മേഖലയെ അല്‍പം ക്ഷീണത്തിലാക്കിയിട്ടുണ്ട്. ആദായ നികുതി ഇളവ്, നിര്‍മ്മാണ സാമഗ്രികളുടെ വില ഏകീകരണം തുടങ്ങിയവ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്ത് പകരും.

 

 

കര്‍ഷകര്‍ക്ക് ആശ്വാസം

കര്‍ഷകര്‍ക്ക് ആശ്വാസം

നോട്ട് നിരോധനം കാര്‍ഷിക മേഖലക്കുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ഇതിനെ ലഘൂകരിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഉറപ്പാണ്. ഗ്രാമീണ മേഖലകളില്‍ ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ഇതോടൊപ്പം ഉണ്ടാകാനാണ് സാധ്യത.

 

For More Finance Updates,

log on to: Malayalamgoodreturns.in

English summary

4 expectations from Union budget 2017-18

4 expectations from Union budget 2017-18
Story first published: Tuesday, January 24, 2017, 12:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X