കാര്‍ഷിക മേഖലക്കായി ബജറ്റില്‍ മികച്ച പദ്ധതികളുണ്ടാകുമെന്ന് സൂചന

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലും കാര്‍ഷിക മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുന്ന പഞ്ചവല്‍സര പദ്ധതി കാര്‍ഷിക മേഖലയില്‍ ലക്ഷ്യമിടുന്നത് നാലു ശതമാനം വളര്‍ച്ചയാണ്. തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ച നേരിട്ടിരുന്നു. ഈ സാമ്പത്തിക വര്‍ഷം ലഭിച്ച മഴയും ഉല്‍പാദനം വര്‍ദ്ധിക്കുന്നതിനു കാരണമായി. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല 4.2% വളര്‍ച്ച നേടിയിരുന്നു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ വളര്‍ച്ചാ നിരക്ക് കാര്യമായി കുറയുകയും ചെയ്തു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച

കാര്‍ഷിക മേഖലയുടെ വളര്‍ച്ച

കാര്‍ഷിക മേഖല വളര്‍ച്ചയുടെ പാതയിലാണെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് നീതി ആയോഗ് കാര്‍ഷിക മേഖലയ്ക്കായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലും കാര്‍ഷിക മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

 

 

നോട്ട് നിരോധനം മേഖലയെ കാര്യമായി ബാധിച്ചില്ല

നോട്ട് നിരോധനം മേഖലയെ കാര്യമായി ബാധിച്ചില്ല

എത്ര ഏക്കറില്‍ കൃഷി ചെയ്തു, വിളകളുടെ രീതി, ഉല്‍പാദനം, വിപണി എന്നിവയുടെ കണക്ക് പരിശോധിച്ചാല്‍ നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും കാര്‍ഷിക മേഖലയെ ബാധിച്ചിട്ടുണ്ടോയെന്ന് മനസ്സിലാവും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, കൂടുതല്‍ സ്ഥലത്ത് ഇക്കുറി വിളകള്‍ കൃഷി ചെയ്തിട്ടുണ്ട്, നോട്ടു നിരോധമനത്തിന് ശേഷവും ഈ വളര്‍ച്ചാനിരക്ക് തുടരുകയാണ്. കാര്‍ഷിക വിളകളുടെ വിലയിലും കാര്യമായ വ്യതിയാനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. വളത്തിന്റെ ഉപയോഗവും കൂടിയിട്ടുണ്ട്. 2016 ഡിസംബറില്‍ വന്ന് കണക്കുപ്രകാരം റാബി വിളകളുടെ ഉല്‍പാദനത്തില്‍ 6.02 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

 

 

മത്സ്യ ബന്ധനവും കന്നുകാലി കൃഷിയും

മത്സ്യ ബന്ധനവും കന്നുകാലി കൃഷിയും

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കന്നുകാലി വളര്‍ത്തല്‍ മേഖല 5.6 ശതമാനവും മല്‍സ്യബന്ധന മേഖല 4.8 ശതമാനവും വളര്‍ച്ച കൈവരിക്കും. മൂന്നു മേഖലകളുടെ വളര്‍ച്ചയുടെ ശരാശരിയായി കാര്‍ഷക മേഖല മൊത്തത്തില്‍ 6.04 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കുകള്‍. നോട്ടു റദ്ദാക്കല്‍ കര്‍ഷകരുടെ വരുമാനത്തില്‍ നേരിയ കുറവു വരുത്തിയെങ്കിലും, കര്‍ഷകരുടെ വരുമാന നിരക്ക് ഉയരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന യൂണിയന്‍ ബജറ്റില്‍ കാര്‍ഷിക മേഖലക്കും കര്‍ഷകര്‍ക്കും ആശ്വാസമേകുന്ന പല മികച്ച പദ്ധതികളും ഉള്‍ക്കൊള്ളിക്കുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

For more budget updates and news, log on to: Malayalamgoodreturns.in

 

English summary

High expectations for agriculture sector in the Union budget

High expectations for agriculture sector in the Union budget
Story first published: Tuesday, January 24, 2017, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X