നിങ്ങളുടെ ബിസിനസ് ലൊക്കേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രാഞ്ചൈസ് ബിസിനസിലെ വളരെ നിര്‍ണ്ണായകമായൊരു ഘടകമാണ് അതിന്റെ ലൊക്കേഷന്‍. അതിനാല്‍ ഏതുതരം ബിസിനസില്‍ നിക്ഷേപം നടത്തണമെന്നും അതിന് എത്ര സ്ഥലം ആവശ്യമാണെന്നും സംരംഭകര്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ലൊക്കേഷന്‍ ഏറ്റവും മികച്ചതാണെങ്കില്‍ വിപണനം പകുതി പൂര്‍ത്തിയായി എന്നാണര്‍ത്ഥം. മികച്ച ലൊക്കേഷന്‍ കണ്ടെത്താന്‍ ചില സുപ്രധാന ഘടകങ്ങള്‍ ശ്രദ്ധിക്കുക.

 

കമ്പനിയുടെ പ്രവര്‍ത്തന ശൈലി

കമ്പനിയുടെ പ്രവര്‍ത്തന ശൈലി

നിങ്ങളുടെ ബിസിനസിന്റെ പ്രവര്‍ത്തനം ഔപചാരികമാണോ സാധാരണമാണോ അതോ ഉത്കൃഷ്ടമാണോ? നിങ്ങളുടെ ആ പ്രത്യേക ശൈലിക്കും പ്രതിച്ഛായക്കും അനുസരിച്ച് സ്ഥിരതയുള്ളതായിരിക്കണം തെരഞ്ഞെടുക്കുന്ന ലൊക്കേഷനും. ഉദാഹരണമായി റീട്ടെയ്ലിംഗ് ആണെങ്കില്‍ പരമ്പരാഗത ഷോപ്പോ, മാളിലെ ഒരു കിയോസ്‌കോ വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കാവുന്ന വാഹനമോ ഏതാണ് വേണ്ടതെന്ന് ഒരു സംരംഭകന് നിശ്ചയിക്കാവുന്നതാണ്.

ഉപഭോക്താക്കളെ തിരിച്ചറിയുക

ഉപഭോക്താക്കളെ തിരിച്ചറിയുക

ജനസംഖ്യ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളാണ് മറ്റൊരു ഘടകം. ആരാണ് നിങ്ങളുടെ ഉപഭോക്താക്കളെന്നും അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷനുമായുള്ള സാമീപ്യവും പരിഗണിക്കണം. ലക്ഷ്യമിടുന്ന വിപണിയിലെ ജനങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വ്യക്തമായൊരു തീരുമാനം എടുക്കാന്‍ അത് നിങ്ങളെ സഹായിക്കും. റെസ്റ്റൊറന്റ്, പലചരക്ക് വ്യാപാരം എന്നിവയൊക്കെ ആളുകള്‍ പെട്ടെന്ന് വന്നുപോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളിലായിരിക്കണം. എന്നാല്‍ ഒരു കംപ്യൂട്ടര്‍ സെന്ററോ ഇലക്ട്രോണിക്സ് റിപ്പയറിംഗ് ഷോപ്പോ രണ്ടാമത്തെ നിലയിലാണെങ്കില്‍പ്പോലും ആളുകള്‍ അവിടേക്ക് കയറിവരാന്‍ മടിക്കില്ല. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ നിങ്ങളുടെ ബിസിനസിനെ എത്രമാത്രം പിന്തുണക്കുമെന്നതും വിശദമായി പരിശോധിക്കണം.

സന്ദര്‍ശകരുടെ എണ്ണം

സന്ദര്‍ശകരുടെ എണ്ണം

റീട്ടെയ്ല്‍ ബിസിനസുകളില്‍ സന്ദര്‍ശകരുടെ എണ്ണം വളരെ പ്രധാനമാണ്. ഷോപ്പിംഗ് നടത്തുന്നവര്‍ നിങ്ങളെ മറികടന്ന് പോകുന്ന തരത്തിലുള്ള മൂലകള്‍ തീര്‍ച്ചയായും ഒഴിവാക്കണം. കാരണം എത്ര മികച്ച റീട്ടെയ്ല്‍ കേന്ദ്രങ്ങളിലും ഇത്തരം ഡെഡ് സ്‌പോട്ട് ഉണ്ടായിരിക്കും. മറിച്ച് നിങ്ങളുടെ ബിസിനസിന് സ്വകാര്യത ആവശ്യമുണ്ടെങ്കില്‍ വളരെയേറെ തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

എത്തിച്ചേരാനുള്ള സൗകര്യം

എത്തിച്ചേരാനുള്ള സൗകര്യം

ഉപഭോക്താക്കള്‍, ജീവനക്കാര്‍, സപ്ലെയര്‍മാര്‍ തുടങ്ങിയവര്‍ക്കൊക്കെ സൗകര്യപ്രദമായി വരാനുള്ള ഒരു ലൊക്കേഷനാണോ ബിസിനസിനായി തെരഞ്ഞെടുക്കുന്നത്? നിങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് സുഗമമായി വരുന്നതിനും തിരികെപ്പോകുന്നതിനും സാധിക്കുമോ എന്ന് നോക്കണം. ശാരീരിക വൈഷമ്യമുള്ളവര്‍ക്കും അവിടേക്ക് ബുദ്ധിമുട്ടില്ലാതെ കടന്നുവരാനാകുമോ? സപ്ലെയേഴ്സിന് മെറ്റീരിയല്‍സ് ഫലപ്രദമായി അവിടേക്ക് എത്തിക്കാനാകുമോ? എന്നുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ബിസിനസ് വിലാസം

ബിസിനസ് വിലാസം

ഒരു പ്രാദേശിക വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പ്രതിച്ഛായ തന്നെയാണ് നിങ്ങളുടെ ലൊക്കേഷന്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഉറപ്പാക്കണം. ഇതിന് ആ സ്ഥലത്തിന്റെ ചരിത്രം മനസിലാക്കുകയാണ് വേണ്ടത്. ഉദാഹരണമായി മുമ്പ് ഒരു റെസ്റ്റൊറന്റ് പരാജയപ്പെട്ട സ്ഥലത്താണ് നിങ്ങള്‍ പുതിയൊരു റെസ്റ്റൊറന്റ് തുടങ്ങുന്നതെന്ന് കരുതുക. അപ്പോള്‍ ആ ലൊക്കേഷന്റെ പോരായ്മ മനസിലാക്കാത്തതിന് പുറമേ നിങ്ങളുടെ സംരംഭത്തിനും പഴയ ഗതി ഉണ്ടാകുമെന്ന് ആളുകള്‍ കരുതുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിസിനസിന്റെയാണോ അതോ ലൊക്കേഷന്റെയാണോ പ്രശ്നമെന്ന വസ്തുത സംരംഭകന്‍ ഉറപ്പാക്കേണ്ടതാണ്.

കെട്ടിടത്തിന്റെ അടിസ്ഥാനസൗകര്യം

കെട്ടിടത്തിന്റെ അടിസ്ഥാനസൗകര്യം

ഇന്നത്തെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ മിക്ക പഴയ കെട്ടിടങ്ങളിലും ഉണ്ടാകണമെന്നില്ല. അതിനാല്‍ ഇപ്പോഴത്തേക്കും ഭാവിയിലേക്കും ആവശ്യമായ വൈദ്യുതി, എയര്‍ കണ്ടീഷനിംഗ്, ടെലികമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ തുടുങ്ങിയവ ഉണ്ടോയെന്നത് ഉറപ്പാക്കണം.

ജിഎസ്ടി: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തെ അഭിമുഖീകരിക്കാനൊരുങ്ങി രാജ്യം

English summary

Location is very important in Retail business

Location is very important in Retail business
Story first published: Monday, February 13, 2017, 11:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X