പിഎഫ് തുക ഇനി മുതൽ ഓൺലൈനായി പിൻവലിക്കാം
നിങ്ങളുടെ പിഎഫ് തുക ഇനി വീട്ടിലിരുന്ന് തന്നെ പിൻവലിക്കാം. അതിനായി ഓൺലൈൻ സംവിധാനമാണ് എംപ്ലോയീസി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പിഎഫ് ഫൈനൽ സെറ്റിൽമെന്റ്, പെൻഷൻ പിൻവലിക്കൽ, മറ്റ് ആനുകൂല്യങ്ങൾ പിൻവലിക്കൽ എന്നിവ ഇനി വളരെ വേഗം നടത്താം. പിഎഫിൽ ധൈര്യമായി നിക്ഷേപിച്ചോളൂ... റിട്ടേൺ തുക കൂട്ടാൻ സാധ്യത
ഓൺലൈൻ അപേക്ഷയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഇപിഎഫിന് അപേക്ഷിക്കുന്ന വ്യക്തിയുടെ യുഎഎന്നും (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) മൊബൈൽ നമ്പറും പ്രവർത്തന സജ്ജമായിരിക്കണം.
- അംഗത്തിന്റെ ആധാർ വിശദാംശങ്ങൾ ഇപിഎഫ്ഒ ഡാറ്റാ ബേസുമായി ബന്ധിപ്പിച്ചിരിക്കണം. ക്ലെയിം സമർപ്പിക്കുമ്പോൾ യുഐഡിഎഐയിൽ നിന്നും ഇകെവൈസി. പരിശോധിക്കുന്നതിനായി നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും.
- അംഗത്തിന്റെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും ഐഎഫ്എസ്സി കോഡും ഇപിഎഫ്ഒ ഡാറ്റാബേസിൽ നൽകണം.
- അഞ്ച് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ളവരുടെ പിഎഫ് ഫൈനൽ സെറ്റിൽമെന്റിന് പാൻ കാർഡും ആവശ്യമാണ്. ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്ത് ചെയ്യും??? ടെൻഷൻ വേണ്ട, ജോലിക്കൊപ്പം ഇനി പിഎഫും മാറും
ഇ- സേവ പോർട്ടൽ
മുകളിൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇപിഎഫ്ഒയുടെ ഇ- സേവ പോർട്ടൽ സന്ദർശിച്ച് ആവശ്യമായ വിശദാംശങ്ങൾ തേടുക. പിഎഫ് നിക്ഷേപമാണ് ബാങ്ക് ഡിപ്പോസിറ്റിനേക്കാള്‍ നല്ലത്. എന്തുകൊണ്ട്? ആറു കാരണങ്ങള്‍
ഓൺലൈൻ അപേക്ഷ
സ്റ്റെപ് 1
ആദ്യമായി നിങ്ങളുടെ യുഎഎന്നും പാസ്‍വേർഡും ഉപയോഗിച്ച് മെമ്പർ ഇന്റർഫേസിൽ ലോഗിൻ ചെയ്യുക. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എങ്ങനെ, എപ്പോള്‍ പിന്‍ലിക്കാം?
സ്റ്റെപ് 2
- മാനേജ് ടാബിൽ നിന്ന് കെവൈസി തിരഞ്ഞെടുക്കുക.
- തുടർന്ന് ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. ഇ പി എഫ് പ്രകാരം പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം
സ്റ്റെപ് 3
എല്ലാ വിശദാംശങ്ങളും ലഭ്യമാണെന്നും ശരിയാണെന്നും ഉറപ്പുവരുത്തിയാൽ ഓൺലൈൻ സർവ്വീസ് ടാബിൽ നിന്ന് ക്ലെയിം ഓപ്ഷൻ തിരഞ്ഞെടുക്കുക. പിഎഫ് അക്കൗണ്ട് നിര്‍ബന്ധമായും വേണം?ഇതാ അതിന്റെ കാരണങ്ങള്‍?
സ്റ്റെപ് 4
- ക്ലെയിം സ്ക്രീനിൽ നിങ്ങളുടെ അംഗത്വ വിശദാംശങ്ങളും കെവൈസി വിവരങ്ങളും സർവ്വീസ് രേഖകളും രേഖപ്പെടുത്തിയിട്ടുണ്ടാകും.
- ഇത് വ്യക്തമായി മനസ്സിലാക്കിയ ശേഷം പ്രൊസീഡ് ഫോർ ഓൺലൈൻ ക്ലെയിം ടാബിൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ നിങ്ങളുടെ ക്ലെയിം ഫോം സബ്മിറ്റ് ചെയ്യപ്പെടും പിഎഫ് അക്കൗണ്ട് സജീവമല്ലെങ്കിലും ഇനി പലിശ കിട്ടും
സ്റ്റെപ് 5
- ക്ലെയിം ഫോമിലെ ഐ വാൻട് ടു അപ്ലൈ ഫോർ ടാബിൽ നിന്ന് പിഎഫ് പിൻവലിക്കൽ, പിഎഫ് അഡ്വാൻസ്, പെൻഷൻ പിൻവലിക്കൽ എന്നിവയിൽ നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ സർവ്വീസ് മാനദണ്ഡമനുസരിച്ച് പിഎഫ് പിൻവലിക്കൽ അല്ലെങ്കിൽ പെൻഷൻ പിൻവലിക്കൽ പോലെയുള്ള സേവനങ്ങൾക്ക് നിങ്ങൾക്ക് യോഗ്യതയില്ലെങ്കിൽ ആ ഓപ്ഷൻ ഡ്രോപ്പ്-ഡൗൺ മെനുവിൽ കാണില്ല.
- നിങ്ങൾ ഉചിതമായ ക്ലെയിം തിരഞ്ഞെടുക്കുമ്പോൾ പുതിയ ഒരു ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് ആധാർ ഒടിപി നൽകിയാൽ നടപടി പൂർത്തിയാകും. വിരമിക്കുമ്പോള്‍ നിക്ഷേപിക്കാന്‍
ക്ലെയിം സ്റ്റാറ്റസ്
നിങ്ങൾ ക്ലെയിം സമർപ്പിച്ചതിനുശേഷം ഓൺലൈൻ സർവ്വീസ് മെനുവിൽ നിന്ന് ക്ലെയിം സ്റ്റാറ്റസ് ടാബ് തിരഞ്ഞെടുത്തുത്താൽ നിങ്ങളുടെ ക്ലെയിം നില പരിശോധിക്കാൻ കഴിയും. ശമ്പളത്തില്‍ നിന്നും നികുതി ഒഴിവാക്കാന്‍ 7 വഴികള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
