ഫേസ്ബുക്ക് മെസഞ്ച‍ർ വഴി പണമയയ്ക്കാൻ എന്തെളുപ്പം!!! എങ്ങനെയെന്ന് നോക്കൂ

Posted By:
Subscribe to GoodReturns Malayalam

ഫേസ്ബുക്ക് മെസഞ്ച‍ർ വഴി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പണം അയയ്ക്കുകയോ നേടുകയോ ചെയ്യാം. നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്ത് വലയത്തിലുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ പണമയയ്ക്കാൻ സാധിക്കൂ. എങ്ങനെ പണം കൈമാറാമെന്ന് നോക്കാം.

ഡെബിറ്റ് കാർഡ്

പണം അയയ്ക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്യണം. ഫേസ്ബുക്ക് മെസഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ.

ഡെബിറ്റ് കാർഡ് വിവരങ്ങൾ എങ്ങനെ എഫ്ബി മെസഞ്ചറിൽ ചേർക്കാം?

ഡെബിറ്റ് കാർഡിൽ നിന്ന് ഡെബിറ്റ് കാർഡിലേയ്ക്കാണ് ഫേസ്ബുക്ക് മെസഞ്ച‍ർ വഴിയുള്ള ഇടപാടുകൾ. ഇതിനായി ഡെബിറ്റ് കാർഡ് വിവരങ്ങൾ മെസഞ്ചറിൽ നൽകണം. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം

 

 • ഫേസ്ബുക്കിലെ പ്രൊഫൈൽ ഓപ്ഷൻ തിരഞ്ഞെടുക്കുക
 • തുടർന്ന് പേയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • അതിൽ നിന്ന് Add new debit card തിരഞ്ഞെടുക്കുക.

 

പിൻ നമ്പ‍ർ

 • സെറ്റിം​ഗ്സിൽ ക്ലിക്ക് ചെയ്യുക
 • തുടർന്ന് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
 • അതിനുശേഷം സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
 • പിൻ ഓപ്ഷൻ തിരഞ്ഞെടുത്ത് വേണ്ട മാറ്റങ്ങൾ വരുത്തുക

പണം അയയ്ക്കുന്നതെങ്ങനെ?

 • ആദ്യം പണം അയയ്ക്കേണ്ട ആളിനോട് ചാറ്റ് ചെയ്യുക
 • ആ വ്യക്തിക്ക് ഒരു സന്ദേശം അയയ്ക്കണം
 • അതിന് ശേഷം ഡോളർ ചിഹ്നം നൽകിയ ശേഷം തുക ടൈപ്പ് ചെയ്യുക
 • തുടർന്ന് പേ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം
 • അതിന് ശേഷം ക്രെഡിറ്റ് കാ‍ർഡ് വിവരങ്ങൾ നൽകുക

പണം സ്വീകരിക്കുന്നതെങ്ങനെ?

 • ചാറ്റ് ബോക്സ് തുറക്കുക
 • Add Cardൽ ക്ലിക്ക് ചെയ്യുക
 • ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുക. പണം നിങ്ങളുടെ അക്കൗണ്ടിലെത്തും.

 

പണം ക്രെഡിറ്റ് ആകുന്നത് എപ്പോൾ?

നിങ്ങൾ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പണം നിങ്ങളുടെ അക്കൗണ്ടിലെത്താൽ കുറച്ച് ദിവസങ്ങൾ എടുത്തേക്കാം. ഡെബിറ്റ് കാർഡ് വഴി മാത്രമേ നിങ്ങൾക്ക് ഫേസ്ബുക്കിലൂടെ പണമിടപാട് നടത്താൻ സാധിക്കൂ. ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ല. അമേരിക്കയിലാണ് ഈ സൗകര്യം ആദ്യം നടപ്പിലാക്കിയത്. മറ്റ് രാജ്യങ്ങളിലേയ്ക്ക് ഉടൻ വ്യാപിക്കാനാണ് ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം.

malayalam.goodreturns.in

English summary

How To Send Money/ Receive Via Facebook Messenger?

Facebook through its messenger service will soon enable users to send or receive money to friends or family from the Facebook list. To send money to friends from the list, one has to add the debit card to do the transaction. Make sure you have latest version of FB messenger.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns