അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങൾക്കും കാശുകാരാകാം; എങ്ങനെയെന്ന് അറിയണ്ടേ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഓഹരികളിൽ നിക്ഷേപം നടത്താറുണ്ടോ? എങ്കിൽ അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് മികച്ച ലാഭം നേടി തരുന്ന ചില ഓഹരികൾ പരിചയപ്പെടാം. ഹ്രസ്വ കാലാവധിയിൽ 22 ശതമാനം വരെ റിട്ടേൺ നൽകുന്ന സ്റ്റോക്കുകളാണിവ.

 

Wockhardt Ltd

Wockhardt Ltd

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ സ്റ്റോക്കുകളുടെ വളർച്ച വളരെ വേഗത്തിലാണ്. 7.6 ശതമാനം വരെ റിട്ടേൺ പ്രതീക്ഷിക്കുന്ന ഓഹരിയാണിത്.

Crompton Greaves Consumer Ltd

Crompton Greaves Consumer Ltd

ഈ ആഴ്ചയിലെ വിവരങ്ങൾ കണക്കിലെടുത്താൽ മികച്ച ലാഭം പ്രതീക്ഷിക്കുന്ന മറ്റൊരു ഓഹരിയാണ് ക്രോംപ്റ്റൺ ഗ്രീവ്സ് കൺസ്യൂമർ ലിമിറ്റഡിന്റേത്. 12 ശതമാനമാണ് ഈ ഓഹരിയിലൂടെ പ്രതീക്ഷിക്കുന്ന ലാഭം.

Vedanta Ltd

Vedanta Ltd

ജനുവരി അവസാനം മുതൽ മെറ്റൽ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ടാറ്റാ സ്റ്റീലും ഹിൻഡാൽകോയുമാണ് കനത്ത ഇടിവ് നേരിട്ടത്. എന്നാൽ വേദാന്തയെ വിപണിയിലെ ഇടിവ് കാര്യമായി ബാധിച്ചില്ല. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് ആറ് ശതമാനമെങ്കിലും റിട്ടേൺ വേദാന്ത ലിമിറ്റഡ് നൽകുമെന്നാണ് പ്രതീക്ഷ.

Crompton Greaves Consumer Electricals Ltd

Crompton Greaves Consumer Electricals Ltd

ക്രോംപ്ടൺ ഗ്രീവ്സ് ഈ ആഴ്ച്ച മികച്ച പ്രകടനം കാഴ്ച്ച വച്ച ഓഹരിയാണ്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 10 ശതമാനമാണ് ഈ ഓഹരിയുടെ റിട്ടേൺ പ്രതീക്ഷ.

Orient Cement Ltd

Orient Cement Ltd

ഓറിയൻറ് സിമൻറിന്റെ വിലയിലും ഈ ആഴ്ച്ച നേരിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. 52 മാസത്തെ ഉയർന്ന വില കഴിഞ്ഞ മാസത്തിൽ രേഖപ്പെടുത്തി. ആറ് ശതമാനമാണ് ഈ സ്റ്റോക്കിൽ നിന്ന് പ്രതീക്ഷക്കുന്ന റിട്ടേൺ.

Just Dial Ltd

Just Dial Ltd

കഴിഞ്ഞയാഴ്ചയിലെ വ്യാപാരത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ജസ്റ്റ് ഡയൽ നടത്തിയിരിക്കുന്നത്. പോസിറ്റീവ് ട്രെൻഡ് സൂചിപ്പിക്കുന്ന തരത്തിൽ ദിനംപ്രതി ജസ്റ്റ് ഡയലിന്റെ മൂല്യം ഉയർന്നു കൊണ്ടിരിക്കുകയാണ്. അഞ്ച് ശതമാനമാണ് റിട്ടേൺ പ്രതീക്ഷ.

CEAT

CEAT

കഴിഞ്ഞ മൂന്നു മാസത്തിനിടെ സിഇഎടിയുടെ ഓഹരി വില 1,413 നും 1,666 രൂപയ്ക്കുമിടയിലാണ്. 22 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുന്ന ഓഹരിയാണിത്.

Visaka Industries Ltd

Visaka Industries Ltd

വിശാഖ ഇൻഡസ്ട്രീസിന്റെ ഓഹരി വിലയും കഴിഞ്ഞ കുറച്ചു മാസങ്ങളായി മുകളിലേക്കാണ് ഉയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഓഹരി വില റെക്കോർഡ് ഉയരത്തിൽ വരെയെത്തി. അതുകൊണ്ട് തന്നെ 13 ശതമാനമാണ് ഈ ഓഹരിയുടെ റിട്ടേൺ പ്രതീക്ഷ.

Royal Orchid Hotels Ltd

Royal Orchid Hotels Ltd

റോയൽ ഓർക്കിഡ് ഹോട്ടൽസിന്റെ ഓഹരി വില ഈയിടെ കുതിച്ചുയർന്നു. ഇതേ ഉയർച്ച ഓഹരിയിൽ നിലനിൽക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. 21 ശതമാനമാണ് ഇവരുടെ റിട്ടേൺ പ്രതീക്ഷ.

Majesco Ltd

Majesco Ltd

കഴിഞ്ഞ ആറ് ആഴ്ചകളായി മജെസ്കോ ലിമിറ്റഡിന്റെ ഓഹരി വില ഉയർച്ചയിലാണ്. 30 ദിവസത്തിനുള്ള 15 ശതമാനം റിട്ടേണാണ് ഈ ഓഹരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

malayalam.goodreturns.in

English summary

Money Making Ideas Could Make You Richer By Up To 22% In Next 30 Days

Here is a list of top 10 stocks from various experts that could return up to 22% in the short-term.
Story first published: Tuesday, May 8, 2018, 10:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X