മരം നട്ടാൽ പലിശ കൂടുതൽ കിട്ടും!!! ഏത് ബാങ്കിലാണെന്ന് അറിയണ്ടേ??

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ഗ്രീൻ ഫ്യൂച്ചർ ഡിപ്പോസിറ്റ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ഗ്രീൻ ഫ്യൂച്ചർ ഡിപ്പോസിറ്റ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ബാങ്കിൽ നിക്ഷേപം നടത്തുന്ന ആളുടെ പേരിൽ ഒരു മരം കൂടി നടുന്ന പദ്ധതിയ്ക്കാണ് ബാങ്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒപ്പം നിക്ഷേപകന് ബാങ്കിൽ നിന്ന് പ്രത്യേക സർട്ടിഫിക്കറ്റും ലഭിക്കും.

ബാങ്കിന്റെ ലക്ഷ്യം

ബാങ്കിന്റെ ലക്ഷ്യം

അടുത്ത മൂന്ന് മാസത്തിനുള്ളിൽ 'ഗ്രീൻ ഫ്യൂച്ചർ: ഡെപ്പോസിറ്റ്' എന്ന പദ്ധതി വഴി 1000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും മാത്രമേ ഈ പദ്ധതിയിൽ നിക്ഷേപം നടത്താൻ പറ്റൂ.

പലിശ നിരക്ക്

പലിശ നിരക്ക്

എട്ട് ശതമാനം വരെ പലിശയാണ് നിക്ഷേപത്തിന് ബാങ്ക് ഓഫർ ചെയ്യുന്നത്. ജനറൽ വിഭാഗത്തിന് 7.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8 ശതമാനവുമാണ് പലിശ നിരക്ക്. നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷൻ അനുസരിച്ച് മൂന്ന് മാസം കൂടുമ്പോഴോ കാലാവധി മൊത്തമായി അവസാനിക്കുമ്പോഴോ പലിശ ലഭിക്കും.

കാലാവധി

കാലാവധി

18 മാസവും എട്ട് ദിവസവും മുതൽ 18 മാസവും 18 ദിവസവും വരെയാണ് നിക്ഷേപ കാലാവധി. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിച്ചാലും പിഴ ഈടാക്കുന്നതല്ല.

സീറോ ബാലൻസ് അക്കൗണ്ട്

സീറോ ബാലൻസ് അക്കൗണ്ട്

ഗ്രീൻ ഫ്യൂച്ചർ: ഡെപ്പോസിറ്റ് പദ്ധതിയിലേയ്ക്ക് 50,000 രൂപ നിക്ഷേപിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ യെസ് ബാങ്ക് നിങ്ങൾക്ക് സീറോ ബാലൻസ് സേവിം​ഗ്സ് അക്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

malayalam.goodreturns.in

English summary

Yes Bank's Green Future Deposit Can Fetch Up to 8% Interest For 18 Months

Yes Bank, India's fourth largest private sector bank last week announced the launch of the first-ever green deposit product which offers up to 8 per cent interest rate for a tenure of 18 months and 8 days to 18 months and 18 days.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X