7% ത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന സേവിംഗ്സ് സ്കീമുകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7% ത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന ഒൻപത് സമ്പാദ്യ പദ്ധതികൾ സർക്കാർ
വാഗ്ദാനം ചെയ്യുന്നു.

7% ത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന  സേവിംഗ്സ് സ്കീമുകൾ

പഞ്ചവത്സര ആവർത്തന നിക്ഷേപം, ടേം ഡെപ്പോസിറ്റ് (TD), പ്രതിമാസ വരുമാന പദ്ധതി, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം , പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് , സുകന്യ സമൃദ്ധി എന്നീ സ്കീമുകൾ ഇവയിൽ പെട്ടതാണ്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

പ്രതിവർഷം 4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്.അക്കൗണ്ട് പണം നിക്ഷേപിച്ച് മാത്രമേ തുറക്കാവൂ.അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് വെറും 50 രൂപയാണ്.നോമിനേഷൻ സൗകര്യം അക്കൗണ്ട് തുറക്കുമ്പോൾ തന്നെ ലഭിക്കും. കൂടാതെ ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് മാറ്റുവാനും സാധി

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട്

6.9 ശതമാനമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. പ്രായപൂ‍ർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. പ്രായപൂ‍ർത്തിയായ രണ്ട് പേ‍ർക്ക് ജോയിന്റ് അക്കൗണ്ടും തുറക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ടിന്റെ പലിശ വർഷം തോറുമാണ് ലഭിക്കുക.എന്നാൽ ത്രൈമാസത്തിലും പലിശ കണക്കാക്കും.ഒരു വ‍ർഷത്തേയ്ക്ക് 6.6 ശതമാനം, രണ്ട് വ‍ർഷത്തേയ്ക്ക് 6.7 ശതമാനം,മൂന്ന് വർഷത്തേയ്ക്ക് 6.9 ശതമാനം, അഞ്ച് വ‍ർഷത്തേയക്ക് 7.4 ശതമാനം എന്നിങ്ങനെയാണ് ലഭിക്കുന്ന പലിശ.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

7.3​ ശതമാനമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക്.സിംഗിൾ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിൻറ് അക്കൗണ്ടിൽ 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപിക്കാവുന്ന തുക.ജോയിന്റ് അക്കൗണ്ടിൽ രണ്ടോ മൂന്നോ ആളുകൾക്ക് ഒരുമിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.

സീനിയർ സിറ്റിസൻ സേവിം​ഗ്സ് സ്കീം

സീനിയർ സിറ്റിസൻ സേവിം​ഗ്സ് സ്കീം

8.3​ ശതമാനമാണ് ഈ പദ്ധതിയിലൂടെ പലിശയായി ലഭിക്കുക. 15 ലക്ഷം രൂപയിൽ കവിയാതെ സീനിയർ സിറ്റിസൻ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്.60 വയസ് അല്ലെങ്കിൽ അതിലധികമോ പ്രായമുള്ളവർക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാനാകൂ.മച്ച്യൂരിറ്റി കാലയളവ് 5 വർഷമാണ്.ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

7.6 ശതമാനമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക്. ഒരു വ്യക്തിക്ക് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം.കൂടാതെ ജോയിന്റ് അക്കൌണ്ട് തുറക്കാനാവില്ല.കാലാവധി പൂർത്തിയാക്കേണ്ട കാലയളവ് 15 വർഷമാണ്.

നാഷണൽ സേവിം​ഗ്സ് സ്കീം

നാഷണൽ സേവിം​ഗ്സ് സ്കീം

അഞ്ച് വ‍ർഷം കാലാവധിയുള്ള നാഷണൽ സേവിം​ഗ്സ് സ്കീമിന്റെ പലിശ നിരക്ക് 7.6 ശതമാനമാണ്. അക്കൗണ്ട് തുറക്കാൻ വേണ്ട കുറഞ്ഞ തുക 100 രൂപയും. നാഷണൽ സേവിം​ഗ്സ് സ്കീം നികുതി ഇളവുകൾക്ക് ബാധകമാണ്.

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര

7.3 ശതമാനമാണ് പ്രതിവർഷം ലഭിക്കുന്ന പലിശ നിരക്ക്. 118 മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാകും. കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയാണ്. പരമാവധി പരിധി ഇല്ല. നോമിനേഷൻ സൗകര്യം ലഭ്യമാണ്.

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ നിരക്ക് 8.1 ശതമാനമാണ്. ഒരു സാമ്പത്തിക വ‍ർഷം കുറഞ്ഞത് 1000 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കാം. രക്ഷക‍ർത്താക്കൾ പെൺ മക്കളുടെ പേരിലാണ് അക്കൗണ്ട് തുറക്കേണ്ടത്

English summary

Small Savings Schemes That Offer good interest rates

The government revises the interest rates on small savings schemes every quarter,
Story first published: Saturday, January 5, 2019, 15:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X