ഇന്ത്യന്‍ റെയില്‍വെയെ കുറിച്ചുള്ള ഈ 25 കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ റെയില്‍വെയില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാത്തവര്‍ വളരെ വിരളമാണ്. ട്രെയിനില്‍ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തെ കുറിച്ച് നമുക്കുള്ള അറിവ് വളരെ പരിമിതമാണ്. ഇന്ത്യന്‍ റെയില്‍വേയെ കുറിച്ചുള്ള ചില ആകര്‍ഷകമായ വസ്തുതകള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

ജോലിക്കാരായ സ്ത്രീകൾക്ക് നിരവധി ആനുകൂല്യങ്ങളോടെ ഐസിഐസിഐ ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട്ജോലിക്കാരായ സ്ത്രീകൾക്ക് നിരവധി ആനുകൂല്യങ്ങളോടെ ഐസിഐസിഐ ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട്

ഇന്‍ഡ്യന്‍ റെയില്‍വേയുടെ കന്നിയാത്ര

ഇന്‍ഡ്യന്‍ റെയില്‍വേയുടെ കന്നിയാത്ര

1- 1853 ഏപ്രില്‍ 16ന് മുംബൈ മുതല്‍ താനെ വരെയായിരുന്നു ഇന്‍ഡ്യന്‍ റെയില്‍വേയുടെ കന്നിയാത്ര (അത് പിന്നീട് ഒരു പൊതു അവധി ദിനമായി പ്രഖ്യാപിച്ചു) ഇത് എല്ലാര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ 1851 ഡിസംബര്‍ 22ന് റൂര്‍ക്കിക്കും പിറാന്‍ കാലിയാറിനും ഇടയിലൂടെയാണ് ഇന്ത്യന്‍ റെയില്‍വെയുടെ ആദ്യ യാത്രയെന്ന് റൂര്‍ക്കിയിലെ ഐഐടിയില്‍ നിന്നുള്ള പുസ്തകം അവകാശപ്പെടുന്നു.

ഏറ്റവും വലിയ റെയില്‍ ശൃംഖല

ഏറ്റവും വലിയ റെയില്‍ ശൃംഖല

2- ലോകത്തിലെ രണ്ടാമത്തെതും ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വെ. ഇത് പ്രതിദിനം 23 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നു (ഇത് ആസ്‌ട്രേലിയയിലെ ആകെ ജനസംഖ്യയ്ക്ക് സമാനമാണ്!)

3 1.4 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഇന്ത്യന്‍ റെയില്‍വെ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ്.

 

ഫെയറി ക്യൂന്‍

ഫെയറി ക്യൂന്‍

4 ന്യൂഡല്‍ഹിക്കും രാജസ്ഥാനുമിടയില്‍ യാത്ര നടത്തുന്ന ഫെയറി ക്യൂന്‍ ട്രെയിന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനുകളില്‍ ഒന്നാണ്. ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യ റെയില്‍വേയ്ക്ക് വേണ്ടി ബ്രിട്ടീഷ് കമ്പനിയായ കിന്‍സ്റ്റണ്‍, തോംസണ്‍ & ഹ്യുവിറ്റ്‌സണ്‍ 1855 ല്‍ പണികഴിപ്പിച്ചതാണ് ഇത്.

5. 1998-ല്‍ ഫെയറി ക്വീനിന് ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എഞ്ചിനുള്ള ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചു. ബെര്‍ലിനിലെ ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ബ്യൂറോയില്‍ നിന്നുള്ള ഹെറിറ്റേജ് അവാര്‍ഡും ഫെയറി ക്വീനിന് ലഭിച്ചിട്ടുണ്ട്.

 

ഗിന്നസ് റെക്കോര്‍ഡ്

ഗിന്നസ് റെക്കോര്‍ഡ്

6. ലോകത്തിലെ ഏറ്റവും വലിയ റൂട്ട് റിലേ ഇന്റര്‍ലോക്കിംഗ് സംവിധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷന് ലഭിച്ചിട്ടുണ്ട്.

7. തിരുവനന്തപുരം - എച്ച്. നിസാമുദ്ദീന്‍ രാജധാനി ട്രെയിനാണ് ഇന്ത്യന്‍ റെയില്‍വെയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വീസ്. വഡോദരയ്ക്കും കോട്ടയ്ക്കും ഇടയില്‍ 528 കിലോമീറ്റര്‍ ആറര മണിക്കൂര്‍ സ്‌റ്റോപ്പുകള്‍ ഇല്ലാതെ ഓടുന്നു

 

അതിവേഗ ട്രെയിന്‍

അതിവേഗ ട്രെയിന്‍

8. ജമ്മുകശ്മീറിലെ റീസി ജില്ലയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന ചെനാബ് റെയില്‍വേ ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലങ്ങളിലൊന്നായി മാറുമെന്ന് കണക്കാക്കുന്നു. കുത്തബ് മിനാറിനേക്കാക്കാള്‍ അഞ്ച് മടങ്ങ് ഉയരത്തിലുള്ള ഈ പാലത്തിന് ഈഫല്‍ ഗോപുരത്തേക്കാള്‍ ഉയരമുണ്ട്.

9. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ അതിവേഗ ട്രെയിന്‍ ആണ് ന്യൂഡല്‍ഹി-ഭോപാല്‍ ശതാബ്ദി. ഫരീദാബാദ് -ആഗ്ര മേഖലയില്‍ മണിക്കൂറില്‍ 150 കിമി വേഗതയില്‍ ഈ ട്രെയിന്‍ സഞ്ചരിക്കുന്നു.

10. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചര്‍ ട്രെയിനാണ്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്.

 

ട്രെയിനുകളില്‍ ടോയ്‌ലറ്റുകള്‍

ട്രെയിനുകളില്‍ ടോയ്‌ലറ്റുകള്‍

11. ഇന്ത്യന്‍ റെയില്‍വേ രൂപവത്കരിച്ച 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രെയിനുകളില്‍ ടോയ്‌ലറ്റുകള്‍ വരുന്നത്. 1909ല്‍ ഓഖില്‍ ചന്ദ്ര സെന്‍ എന്ന യാത്രക്കാരന്‍ റെയില്‍വേ ഓഫീസിലേക്ക് ടോയ്‌ലറ്റുകളുടെ അഭാവത്തെ കുറിച്ച് ഒരു കത്തെഴുതിയതിനെ തുടര്‍ന്നാണ് ട്രെയിനുകളില്‍ ടോയ്‌ലറ്റുകള്‍ വരുന്നത്.

12. 2012 ജൂലൈ 31 ന് 33 റീജ്യണല്‍ ഗ്രിഡുകള്‍ തകര്‍ന്നത് മൂലം രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഊര്‍ജ പ്രതിസന്ധി ബാധിച്ചു. 620 ദശലക്ഷം ജനങ്ങളാണ് വൈദ്യുതി ഇല്ലാതെ മണിക്കൂറുകള്‍ തള്ളി നീക്കിയത്. റെയില്‍വെ ട്രാഫിക് ലൈറ്റുകള്‍ നിലച്ചത് രാജ്യത്താകമാനമുള്ള ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു.

 

എമര്‍ജന്‍സി എക്‌സിറ്റ്

എമര്‍ജന്‍സി എക്‌സിറ്റ്

13. 1981 ജൂണ്‍ ഒന്‍പതിനു പാസഞ്ചര്‍ ട്രെയിന്‍ കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ബീഹാറിലെ ബാഗ്മതി നദിയിലേക്ക് മറിഞ്ഞ് 800ലധികമാളുകള്‍ കൊല്ലപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ദുരന്തം.

14. പാസഞ്ചര്‍ ട്രെയിനില്‍ 4 എമര്‍ജന്‍സി എക്‌സിറ്റ് ജാലകങ്ങളാണ് ഉള്ളത്.

15. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ ഏറ്റവും വിശ്വാസയോഗ്യമല്ലാത്ത ദീര്‍ഘദൂര ട്രെയിന്‍ ഗുവഹാത്തി തിരുവനന്തപുരം എക്‌സ്പ്രസാണ്. ശരാശരി 10 മുതല്‍ 12 മണിക്കൂറാണ് ഈ ട്രെയിന്‍ വൈകുന്നത്.

 

ഏറ്റവും വലിയ പേരുള്ള റെയില്‍വേ സ്റ്റേഷന്‍

ഏറ്റവും വലിയ പേരുള്ള റെയില്‍വേ സ്റ്റേഷന്‍

16 ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗ്യചിഹ്നമായി കണക്കാക്കുന്നത് ബോലു എന്ന കാവല്‍ ആനയാണ്.

17. ഇന്ത്യയിലെ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഏറ്റവും ചെറിയ പേര് ഒഡീഷയിലെ 'ഇബി' ആണ്. ഏറ്റവും വലിയ പേരുള്ള റെയില്‍വേ സ്റ്റേഷന്‍ ആന്ധ്ര പ്രദേശിലെ വെങ്കടനരസിംഹരാജുവരിപേട്ടയാണ്.

 

യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്

യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്

18. IRCTC (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) വെബ്‌സൈറ്റിന് മിനിറ്റില്‍ 12 ലക്ഷം ഹിറ്റുകള്‍ വരെ ലഭിക്കുന്നു!


19. 4 ഇന്ത്യന്‍ റെയില്‍വെയുടെ 4 സൈറ്റുകള്‍ യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡാര്‍ജിലിംഗ്, ഹിമാലയന്‍ റെയില്‍വേ (1999)
മുംബൈ സി.എസ്.ടി ബില്‍ഡിംഗ് (2004)
നീല്‍ഗിരി മൗണ്ടന്‍ റെയില്‍വേസ് (2005)
കല്‍ക്ക-ഷിംല റെയില്‍വേസ് (2008)

 

ടോയ് ട്രെയിന്‍

ടോയ് ട്രെയിന്‍

20. 1881 ല്‍ ബ്രിട്ടീഷ് കൊളോണിയല്‍ മാസ്റ്റേഴ്‌സ് നിര്‍മ്മിച്ച ഡാര്‍ജിലിംഗ് 'ടോയ് ട്രെയിന്‍', തദ്ദേശീയമായ ആവി എഞ്ചിനില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.

21. നവാപുര്‍ റെയില്‍വേ സ്റ്റേഷന്‍ രണ്ട് സംസ്ഥാനങ്ങളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ പകുതി മഹാരാഷ്ട്രയിലും മറ്റേ പകുതി ഗുജറാത്തിലും ആണ്.

 

സംഝോത എക്‌സ്പ്രസ്

സംഝോത എക്‌സ്പ്രസ്

22. ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഓടുന്ന സംഝോത എക്‌സ്പ്രസ് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1976 ജൂലൈ 22നാണ് ആരംഭിച്ചത്. 2001 ഡിസംബര്‍ 13 ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2002 ജനുവരി 1 ന് അത് നിര്‍ത്തലാക്കപ്പെട്ടു. 2004 ജനുവരി 15 ന് സേവനം പുനരാരംഭിച്ചു. എന്നാല്‍ 2007 ഡിസംബര്‍ 27 ന് ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈ ട്രെയിന്‍ വീണ്ടും സസ്‌പെന്റ് ചെയ്തു.
23. ഇന്ത്യന്‍ റയില്‍വേയുടെ എയ്ഡ്‌സ് / എച്ച്‌ഐവി ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി 2007 ലെ ലോക എയ്ഡ്‌സ് ദിനത്തില്‍ ആരംഭിച്ച ട്രെയിന്‍ ആണ് റെഡ് റിബണ്‍ എക്‌സ്പ്രസ്.

റെയില്‍വെ ബജറ്റ്

റെയില്‍വെ ബജറ്റ്

24. 1994 മാര്‍ച്ച് 24ന് ലാലുപ്രസാദ് അവതരിപ്പിച്ച റെയില്‍വെ ബജറ്റാണ് ലൈവ് ടെലികാസ്റ്റ് നടത്തിയ രാജ്യത്തെ ആദ്യത്തെ റെയില്‍വെ ബജറ്റ്. 2004 മുതല്‍ 2009 മെയ് വരെ റെയില്‍വേ മന്ത്രിയായിരുന്ന ലാലുപ്രസാദ് 6 തവണ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

25. 1947 ആഗസ്ത് 27 മുതല്‍ നവംബര്‍ വരെ ഒരു ദശലക്ഷത്തിലധികം അമുസ്ലീംങ്ങളെയും 1.3 ദശലക്ഷം മുസ്ലീങ്ങളെയുമാണ് റെയില്‍ മാര്‍ഗം ഒഴിപ്പിച്ചത്. ഈ അഭയാര്‍ഥി ട്രെയിന്‍ ഇന്ത്യന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്നും പാകിസ്ഥാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്നും അറിയപ്പെട്ടിരുന്നു

 

English summary

25 things about Indian Railways

25 things about Indian Railways
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X