ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 നിയമങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പന്ന രാജ്യങ്ങളിലെ ഏറ്റവും വലിയ കുടിയേറ്റക്കാരാണ് ഇന്ത്യക്കാര്‍. വിദേശത്ത് നിന്നും ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് ലോക ബാങ്ക് ഈയിടെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഏപ്രില്‍ വരെ ഇത് 69 ബില്യണ്‍ ഡോളറാണ്. പല ഇന്ത്യക്കാരും ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും നിക്ഷേപം നടത്തുന്നത് സ്വന്തം രാജ്യത്താണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ചാനലുകള്‍ കാണാന്‍ ഏതാണു ലാഭം? ഡിടിഎച്ചോ അതോ ഹോട്ട്‌സ്റ്റാര്‍ പോലുള്ള ഒടിടി ആപ്പുകളോ?ചാനലുകള്‍ കാണാന്‍ ഏതാണു ലാഭം? ഡിടിഎച്ചോ അതോ ഹോട്ട്‌സ്റ്റാര്‍ പോലുള്ള ഒടിടി ആപ്പുകളോ?

സ്വന്തം രാജ്യത്ത് നിക്ഷേപം സുഗമമാക്കുന്ന നിയമങ്ങളാണ് ഇന്ത്യയിലുള്ളത്. ഉദാഹരണത്തിന്, എന്‍ആര്‍ഐ (നോണ്‍ റസിഡന്റ് ഇന്‍ഡ്യന്‍സ്), ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ), പിഐഒകള്‍ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) എന്നിവരുടെ നോണ്‍ റീപാര്‍ഷ്യബിള്‍ നിക്ഷേപം 2015 മുതല്‍ ആഭ്യന്തര നിക്ഷേപമായി കണക്കാക്കുകയും വിദേശ പ്രത്യക്ഷ നിക്ഷേപ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന എന്‍ആര്‍ഇ അക്കൗണ്ട് സംവിധാനം പൂര്‍ണമായും നികുതിരഹിതമാണ്.

 

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന പ്രവാസിയാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്കറിയാത്ത ചില സാമ്പത്തിക മാനദണ്ഡങ്ങളും നികുതികളും ഉണ്ട്. പലപ്പോഴും ഈ ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ നിക്ഷേപ പദ്ധതികളെ വലിയ രീതിയില്‍ ബാധിക്കും. ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്ന എന്‍ആര്‍ഐകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

1. റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്

1. റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്

ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരു വ്യക്തിയുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അനുസരിച്ചാണ്. ആദായ നികുതി നിയമപ്രകാരം ഒരു സാമ്പത്തിക വര്‍ഷം കുറഞ്ഞത് 182 ദിവസം നിങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ മാത്രമേ നികുതി ഇളവുകള്‍ ലഭ്യമാകുകയുള്ളൂ. അതായത് 6 മാസം മാത്രം വിദേശത്ത് ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഒരു ഇന്ത്യന്‍ കപ്പലിന്റെ അംഗമാണെങ്കിലോ മാത്രമേ ഈ ഇളവ് നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

2. വരുമാന നികുതി പരിധി

2. വരുമാന നികുതി പരിധി

ഇന്ത്യന്‍ ആദായ നികുതി നിയമപ്രകാരം റെസിഡന്റ് അല്ലാത്തതിനാല്‍ നിങ്ങളുടെ വിദേശ വരുമാനത്തിന് ഇന്ത്യയില്‍ നികുതി ചുമത്തില്ല. പക്ഷേ ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന ഏത് വരുമാനവും നികുതി ചുമത്തും. ഉദാഹരണത്തിന് ഇന്ത്യയിലെ വീടിന് നിങ്ങള്‍ക്ക് ലഭിക്കുന്ന വാടക, സ്വത്ത് വില്‍ക്കുമ്പോഴുള്ള പണം, ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ എന്നിവയ്ക്ക് നികുതി അടക്കണം. എന്നാല്‍ എന്‍ആര്‍ഇയിലും FCNR അക്കൗണ്ടുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ഉണ്ട്.

3. നിലവിലുള്ള നിക്ഷേപങ്ങള്‍

3. നിലവിലുള്ള നിക്ഷേപങ്ങള്‍

നിങ്ങള്‍ വിദേശത്തേക്ക് നീങ്ങുന്നതിന് മുമ്പായി ഇന്ത്യയില്‍ നിക്ഷേപങ്ങളുണ്ടെങ്കില്‍, ഇവയില്‍ ചിലത് എന്‍ എസ് സി പോലുള്ളവ അടച്ചു പൂട്ടിയതായി അറിഞ്ഞിരിക്കണം. പിപിഎഫ് പദ്ധതിയുടെ കാലാവധി 15 വര്‍ഷമാക്കിയതിനാല്‍ എന്‍ആര്‍ഐകള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം. എന്നാല്‍ നോണ്‍ റസിഡന്‍സിന് ചെറിയ സേവിംഗ്‌സ് സ്‌കീമുകള്‍ തുറക്കാന്‍ അനുമതിയില്ല. നിങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടെങ്കില്‍, ഇത് ഒരു NRO അക്കൗണ്ടായി മാറ്റി ലോകത്തെവിടെ നിന്നും നിയന്ത്രിക്കാനാകും. ഓഹരി വിപണിയിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിങ്ങള്‍ക്ക് നിക്ഷേപമുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കിനെയും ബ്രോക്കറെയും റസിഡന്‍ഷ്യല്‍ സ്റ്റാറ്റസിലെ മാറ്റവും ആവശ്യമുള്ള രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യണം. അങ്ങനെയെങ്കില്‍ താമസസ്ഥലം അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ബാധകമാകുന്ന നിയമങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയിക്കാനാകും. ഇത് പ്രധാനമാണ് കാരണം യുഎസിലേക്കോ കാനഡയിലേക്കോ ആണ് താമസം മാറുന്നതെങ്കില്‍ ചില ഫണ്ടുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് വിദേശ നാണയം അയ്ക്കാന്‍ ഒരു എന്‍ആര്‍ഇ അക്കൗണ്ട് തുറക്കണം. NRO / NRE അക്കൗണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുക.

4. ടിഡിഎസ് (സ്രോതസുകളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി) ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്ത്, സ്വര്‍ണ്ണം ഇവയെല്ലാം ടിഡിഎസ് പരിധിയില്‍ വരുന്നു.

4. ടിഡിഎസ് (സ്രോതസുകളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി) ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്ത്, സ്വര്‍ണ്ണം ഇവയെല്ലാം ടിഡിഎസ് പരിധിയില്‍ വരുന്നു.

NRO അക്കൗണ്ടില്‍ പലിശ: 30 ശതമാനം

എന്‍ആര്‍ഇ, എഫ്‌സിഎന്‍ആര്‍ അക്കൗണ്ടുകള്‍ക്ക് പലിശ ഇല്ല

ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള ഡിവിഡന്റുകള്‍ക്ക് ടിഡിഎസ് ഇല്ല

ചെറിയ കാലയളവിലുളള ഓഹരികള്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള മൂലധന വരുമാനത്തിന് 15 ശതമാനം ടിഡിഎസ്

റോയല്‍റ്റിയില്‍ നിന്നുള്ള വരുമാനത്തിന് 10 ശതമാനം ടിഡിഎസ്

ടെക്‌നിക്കല്‍ ഫീസിനത്തില്‍ ലഭിക്കുന്ന വരുമാനം 10 ശതമാനം ടിഡിഎസ്

മറ്റു വരുമാന വിഭാഗങ്ങള്‍ക്ക് 30 ശതമാനം ടിഡിഎസ്

3ശതമാനം വിദ്യാഭ്യാസ സെസ്സിനും ടി.ഡി.എസ് ബാധകമാണ്. നിങ്ങള്‍ക്ക് 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ 10 ശതമാനം സര്‍ച്ചാര്‍ജായി ചുമത്തുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ റസിഡന്റുമായി ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ രണ്ടാം ഹോള്‍ഡര്‍ ആകുന്നതിലൂടെ നിങ്ങള്‍ക്ക് ടിഡിഎസ് ലഘൂകരിക്കാന്‍ കഴിയും, അതായത് ടിഡിഎസ് ബാധ്യത ആദ്യ ഉടമയ്ക്കായിരിക്കും.

 

5. ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍

5. ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ എന്‍ആര്‍ഐ ഇന്‍കം ടാക്‌സ് വരുമാനം ഫയല്‍ ചെയ്യണം.

നിക്ഷേപ അവസരങ്ങള്‍

നിക്ഷേപ അവസരങ്ങള്‍

ഇന്ത്യ ഒരു വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായതിനാല്‍ ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപം നടത്തുന്നത് നിങ്ങളുടെ പണത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നത് സുരക്ഷിതമായ ചില ഓപ്ഷനുകളാണ്. റിട്ടയര്‍മെന്റില്‍ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്ന് നിങ്ങള്‍ ആലോചിച്ചാല്‍, ശമ്പളം ഉണ്ടാക്കുന്നതിനുള്ള പദ്ധതികളില്‍ ഒന്നാണ് എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി).

English summary

5 Laws that need to know who want to invest in India

5 Laws that need to know who want to invest in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X