എന്താണ് ജി 20 ഉച്ചകോടി, ലോക നേതാക്കൾ എന്തിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക യോഗമാണ് ജി 20. ഈ 20 രാജ്യങ്ങൾ ചേരുന്നതായിരിക്കും ലോക ജിഡിപിയുടെ 85 ശതമാനവും ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും. ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റി ഇല്ല. പകരം ഓരോ വർഷവും ഡിസംബറിൽ ഈ 20 രാജ്യങ്ങളിൽ നിന്ന് ഉച്ചകോടി സംഘടിപ്പിക്കേണ്ട രാജ്യവും അവിടെ നിന്നുള്ള ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.

അടുത്ത ഉച്ചകോടി സംഘടിപ്പിക്കേണ്ടതും അതുപോലെ തന്നെ വരുന്ന വർഷത്തേക്കുള്ള ചെറിയ മീറ്റിംഗുകൾ നടത്തേണ്ടതും ആ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. അംഗങ്ങളല്ലാത്ത രാജ്യങ്ങളെ അതിഥികളായി ക്ഷണിക്കാനും കഴിയും. സ്പെയിൻ എല്ലായ്പ്പോഴും ക്ഷണിക്കപ്പെടുന്ന ഒരു അതിഥി രാജ്യമാണ്. കിഴക്കൻ ഏഷ്യയിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ പല രാജ്യങ്ങളെയും ബാധിച്ചതിനെ തുടർന്ന് 1999ലാണ് ആദ്യത്തെ ജി 20 യോഗം ചേരുന്നത്. ബെർലിനിൽ വച്ചാണ് ആദ്യത്തെ ഉച്ചകോടി സംഘടിപ്പിച്ചത്.

എന്താണ് ജി 20 ഉച്ചകോടി, ലോക നേതാക്കൾ എന്തിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്?

ആദ്യ കാലത്ത് ജി 20 യിൽ പങ്കെടുത്തിരുന്നത് ഓരോ രാജ്യത്തെയും ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരുമായിരുന്നു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷമാണ് ഈ രീതി മാറിയത്. ബാങ്കുകൾ തകരുകയും തൊഴിലില്ലായ്മയും രൂക്ഷമാകുകയും ചെയ്തതോടെ വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാർക്കും പ്രധാനമന്ത്രിമാർക്കും അടിയന്തരമായി ഉച്ചകോടിയിൽ പങ്കെടുക്കേണ്ടി വന്നു. പിന്നീട് ഈ രീതിയ്ക്ക് മാറ്റം വരുത്താതെ ഇപ്പോഴും തുടരുന്നു.

നിലവിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് ജി 20 ഉച്ചകോടിയിൽ ലോക നേതാക്കൾ ചർച്ച ചെയ്യുക. വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ഇറാനുമായുള്ള ബന്ധത്തിലെ പ്രതിസന്ധി എന്നിവയായിരിക്കും ഈ വർഷത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്കും പ്രാധാന്യമേറുന്നു. രാജി വച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രി തെരേസ മേയും ഉച്ചകോടിയിൽ പങ്കെടുക്കും.

malayalam.goodreturns.in

English summary

What Is The G20 Summit: Important Details

The G20 is an annual meeting of leaders from countries with the largest and fastest growing economies in the world.
Story first published: Friday, June 28, 2019, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X