കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍ ഐടി മേഖലയെ ബാധിക്കുന്നതെങ്ങനെ? കൂടുതലറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തിടെ പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍ ഐടി മേഖലയിലെ എല്ലാ കമ്പനികളിലും സമാനമായ സ്വാധീനം ചെലുത്തുകയില്ല. വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഉള്‍പ്പടെ പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, മൈന്‍ഡ് ട്രീ, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ്, ബിര്‍ലാസോഫ്റ്റ്, സോണാറ്റ സോഫ്റ്റ്‌വെയര്‍, സെന്‍സാര്‍ ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുന്നതിലൂടെ പ്രയോജനം നേടാന്‍ സാധ്യതയുണ്ടെങ്കിലും മറ്റ് മിക്കതും ഹ്രസ്വകാല നേട്ടം കാണില്ലെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

 കോര്‍പ്പറേറ്റ് നികുതി

കഴിഞ്ഞ വെള്ളിയാഴ്ച സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 25.17 ശതമാനമായി കുറച്ചിരുന്നു. ഇതോടെ മിക്ക ഐടി കമ്പനികളും അടയ്ക്കുന്ന നികുതി 27% മുതല്‍ 31% വരെ വ്യത്യാസപ്പെടുന്നു. പുതിയ നിരക്കിലേക്ക് മാറുന്നതിലൂടെ അവര്‍ക്ക് ഓരോ ഷെയറിനുമുള്ള വരുമാനം (Earnings per share- ഇപിഎസ്) 2.5-3.5% വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ഈ കമ്പനികളുടെ അറ്റാദായത്തില്‍ (net profit) 0.8-1 ശതമാനം വര്‍ധനവുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

മേഖല

'മൊത്തത്തിലുള്ള മേഖലയെ സംബന്ധിച്ചിടത്തോളം, 2021 സാമ്പത്തിക വര്‍ഷം മുതല്‍ 200-250 ബിപിഎസ് വരെ ഫലപ്രദമായ നികുതി നിരക്ക് കുറയ്ക്കുന്നത് കാരണമായാല്‍ (പ്രത്യേക സാമ്പത്തിക മേഖലകളിലെ ബിസിനസും സെസ് പ്രവര്‍ത്തന സമയ ക്രമവും അനുസരിച്ച്), ഐടി മേഖലക്ക് 2.5 മുതല്‍ 3.5% വരെ ഇപിഎസ് മെച്ചപ്പെടും.' മുംബൈ ആസ്ഥാനമായുള്ള ബ്രോക്കറേജ് ഫിമിലെ ഒരു മുതിര്‍ന്ന അനലിസ്റ്റിനെ ഉദ്ധരിച്ച് ഒരു പ്രമുഖ ബിസിനസ്സ് ദിനപത്രം പറഞ്ഞു. ഇത് വലിയ ഐടി കമ്പനികളേക്കാള്‍ കൂടുതല്‍ ചെറുതും വലുതുമല്ലാത്ത ഐടി കമ്പനികള്‍ക്ക് പ്രയോജനമായിരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

ടാറ്റാ

ടാറ്റാ എല്‍ക്‌സി പ്രത്യേക സാമ്പത്തിക മേഖലയുടെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നില്ലെങ്കിലും മറ്റ് പല ഐടി കമ്പനികളും ഉദാഹരണത്തിന് ബിര്‍ലാസോഫ്റ്റിന്റെ നികുതി നിരക്ക് 31% മുതല്‍ 32% വരെ വ്യത്യാസപ്പെടുന്നു. സോണാറ്റ സോഫ്റ്റ്‌വെയര്‍ 29% നികുതി അടയ്ക്കുന്നു.

ദിവസങ്ങളോളം ബാങ്കിൽ കയറി ഇറങ്ങേണ്ട, വെറും 59 മിനിറ്റിനുള്ളിൽ വായ്പ റെ‍ഡി, അപേക്ഷിക്കേണ്ടത് എങ്ങനെ?ദിവസങ്ങളോളം ബാങ്കിൽ കയറി ഇറങ്ങേണ്ട, വെറും 59 മിനിറ്റിനുള്ളിൽ വായ്പ റെ‍ഡി, അപേക്ഷിക്കേണ്ടത് എങ്ങനെ?

ഐടി

'ഐടി മേഖലയ്ക്കുള്ളില്‍, ഇന്‍ഫോസിസ്, പെര്‍സിസ്റ്റന്റ്, സോണാറ്റ, സെന്‍സാര്‍ തുടങ്ങിയ കമ്പനികള്‍ ഈ നികുതി പരിഷ്‌കരണത്തില്‍ നിന്ന് കൂടുതല്‍ പ്രയോജനം നേടുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നു, (കൂടാതെ) ഇപിഎസിന്റെ 2 - 5% പരിധിയിലായിരിക്കും ആനുകൂല്യങ്ങള്‍. ക്രമേണ, ഐടി സേവന മേഖല പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് കൂടുതല്‍ വരുമാനം നേടുന്ന ഒരു സാഹചര്യമുണ്ടാകും, ഇത് നികുതി നിരക്ക് വര്‍ധിപ്പിക്കും' എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ഐടി മേഖല അനലിസ്റ്റായ അപൂര്‍വ പ്രസാദ് ഒരു പ്രസിദ്ധീകരണത്തില്‍ പറയുന്നു.

ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? ടിക്കറ്റുകൾക്ക് പകരം ഇനി ക്യൂആർ കോഡ്ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? ടിക്കറ്റുകൾക്ക് പകരം ഇനി ക്യൂആർ കോഡ്

നികുതി

അതേസമയം, പുതിയ നികുതി നിരക്കിലേക്ക് മാറുന്നത് സജീവമായി പരിഗണിക്കുമെന്ന് സോണാറ്റ സോഫ്റ്റ്‌വെയര്‍ അറിയിച്ചു. പ്രാഥമിക വിശകലനത്തില്‍, ഹ്രസ്വകാലത്തേക്ക് ഈ പുതിയ നികുതി വ്യവസ്ഥ സോണാറ്റ സോഫ്റ്റ്‌വെയറിന് പ്രയോജനകരമാണ്. ഞങ്ങള്‍ക്ക് ഇന്ത്യന്‍ ബിസിനസില്‍ ഉയര്‍ന്ന അനുപാതമുണ്ടെന്ന വസ്തുത കണക്കിലെടുത്ത് ആനുകൂല്യം കൃത്യമായി കണക്കാക്കുന്നതിന് മുമ്പ് ഞങ്ങള്‍ കൂടുതല്‍ വിശകലനം നടത്തേണ്ടതുണ്ട്. ഒരു ബിസിനസ് ദിനപത്രത്തില്‍ സോണാറ്റ സോഫ്‌റ്റ്വെയര്‍ സിഇഒ ശ്രീകര്‍ റെഡ്ഡി പറഞ്ഞു.

ആമസോൺ ഓഫർ പെരുമഴ: സ്മാർട്ട്ഫോണിന്റെ വിലക്കുറവ് കേട്ടാൽ നിങ്ങൾ ഞെട്ടുംആമസോൺ ഓഫർ പെരുമഴ: സ്മാർട്ട്ഫോണിന്റെ വിലക്കുറവ് കേട്ടാൽ നിങ്ങൾ ഞെട്ടും

നിക്ഷേപം

കാര്യമായ ഭൗതിക നേട്ടങ്ങളില്ലാതെ എഞ്ചിനീയറിംഗ് സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കായി ഗവേഷണ-വികസന നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് അറിയിച്ചു. 'ഈ നീക്കം ഇന്ത്യന്‍ സംരംഭങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുകയും അതിന്റെ ഫലമായി സമ്പാദ്യം നിക്ഷേപമായി മാറ്റുകയും ചെയ്യുന്നത് ഗവേഷണ-വികസന, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പോലുള്ള നിര്‍ണായക മേഖലകള്‍ക്ക് ആക്കം കൂട്ടും.' എല്‍ ആന്‍ഡ് ടി ടെക് സിഇഒ കേശാബ് പാണ്ട പറഞ്ഞു.

Read more about: tax നികുതി
English summary

കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍ ഐടി മേഖലയെ ബാധിക്കുന്നതെങ്ങനെ? കൂടുതലറിയാം | how corporate tax cut effect it companies

how corporate tax cut effect it companies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X