2020 ജനുവരിയിൽ ഇന്ത്യയിലെ എല്ലാ ജ്വല്ലറികളും ഹാൾമാർക്ക് സ്വർണ്ണാഭരണങ്ങൾ വിൽക്കണമെന്ന് സർക്കാർ നിർബന്ധമാക്കി. എന്നിരുന്നാലും, ജ്വല്ലറികൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) രജിസ്റ്റർ ചെയ്യാനും പഴയ സ്വർണം വിൽക്കാനും സർക്കാർ ഒരു വർഷം സമയം നൽകിയിട്ടുണ്ട്.

2021 ജനുവരി മുതൽ
ശരിയായ ഹാൾമാർക്കിംഗും സർട്ടിഫിക്കേഷനും ഇല്ലാതെ 2021 ജനുവരി 15 മുതൽ ജ്വല്ലറികൾക്ക് സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ കഴിയില്ല. ജനുവരിയിൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് എല്ലാ ജ്വല്ലറികളെയും ബിഐഎസിൽ രജിസ്റ്റർ ചെയ്യാനും ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വിൽക്കാനും നിർബന്ധിതരാക്കി.

എന്താണ് ഹോൾമാർക്കിംഗ്?
വിലയേറിയ ലോഹങ്ങളിൽ വിലയേറിയ ലോഹത്തിന്റെ ആനുപാതികമായ ഉള്ളടക്കവും കൃത്യമായ മൂല്യ നിർണ്ണയത്തിന്റെ ഔദ്യോഗിക മുദ്രയുമാണ് ഹാൾമാർക്കിംഗ്. വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധിയുടെയും സൂക്ഷ്മതയുടെയും ഉറപ്പായി പല രാജ്യങ്ങളിലും ഉപയോഗിക്കുന്ന ഔദ്യോഗിക അടയാളങ്ങളാണ് ഹാൾമാർക്കുകൾ.
ജ്വല്ലറിക്കാർക്ക് ഒരു വർഷം സമയം നൽകും, സ്വർണ്ണാഭരണങ്ങൾക്ക് ഹോൾമാർക്കിംഗ് നിർബന്ധം

പരിശുദ്ധി
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധിയുടെ തോത് 14, 18, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി നിർണ്ണയിക്കുക എന്നതാണ് ഹാൾമാർക്കിംഗ്. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നീ സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്ത് മാത്രമേ വിൽക്കാൻ കഴിയൂ.
ഉടൻ സ്വർണം വാങ്ങുന്നവർ തീർച്ചയായും അറിയേണ്ട പുതിയ ഹോൾമാർക്കിംഗ് നിയമങ്ങൾ

ഹാൾമാർക്കിംഗിന്റെ പ്രാധാന്യം
തട്ടിപ്പിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക, നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിക്കാൻ നിർമ്മാതാക്കളെ നിർബന്ധിതരാക്കുക എന്നിവയാണ് സർക്കാരിന്റെ ഹാൾമാർക്കിംഗ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഗുണനിലവാരമില്ലാത്ത സ്വർണ്ണമോ വെള്ളിയോ വാങ്ങി ഉപഭോക്താക്കൾ പറ്റിക്കപ്പെടാതിരിക്കുകയാണ് ഹാൾമാക്കിംഗിന് ഏറ്റവും വലിയ ലക്ഷ്യം.

സർക്കാരിന്റെ ലക്ഷ്യം
ലോകത്തിലെ തന്നെ ഒരു പ്രമുഖ സ്വർണ്ണ വിപണി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കയറ്റുമതി മത്സരശേഷി വികസിപ്പിക്കുക എന്നിതിനും സർക്കാർ ഊന്നൽ നൽകുന്നു. സ്വർണ്ണ, വെള്ളി ആഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിംഗിന്റെ ലക്ഷ്യമിതൊക്കെയാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താക്കൾക്ക് പരിശുദ്ധി പരിശോധിക്കാനാകുമോ?
ഇന്ത്യയിലെ 234 ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന 915 ബിഐഎസ് അംഗീകൃത അസ്സേയിംഗ് & ഹാൾമാർക്കിംഗ് (എ & എച്ച്) കേന്ദ്രങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കാൻ കഴിയും. രാജ്യത്തെ എല്ലാ പ്രധാന ജ്വല്ലറി നിർമാണ കേന്ദ്രങ്ങളിലും ഇതിനകം തന്നെ മതിയായ എ & എച്ച് കേന്ദ്രങ്ങളുണ്ട്. ഈ എ & എച്ച് കേന്ദ്രങ്ങളിൽ 200 രൂപ നൽകി ഉപയോക്താക്കൾക്ക് അവരുടെ ആഭരണങ്ങൾ പരിശോധിക്കാം.

ഹോൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിൽക്കാൻ കഴിയുമോ?
നിർബന്ധിത ഹാൾമാർക്കിംഗ് ഉപയോക്താക്കൾക്ക് മാത്രം ബാധകമായിട്ടുള്ളതാണ്. അതേസമയം ഉപഭോക്താവിന് അവരുടെ ആഭരണങ്ങൾ ഹാൾമാർക്ക് കൂടാതെ ജ്വല്ലറിയിൽ വിൽക്കാൻ കഴിയും. ജ്വല്ലറി ഈ ആഭരണങ്ങൾ ഉരുക്കി വീണ്ടും ഹാൾമാർക്കുള്ള ആഭരണമാക്കി മാറ്റണം.
ആളുകൾക്ക് സ്വർണത്തോടുള്ള പ്രിയം ഇപ്പോഴും കുറയാത്തത് എന്തുകൊണ്ട്? സ്വർണത്തിന്റെ ഭാവി എന്ത്?