കൊവിഡ് കാലത്തെ സ്വകാര്യ വായ്പകള്‍ക്ക് ബദലായി അഞ്ച് മാര്‍ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരി, കനത്ത ആരോഗ്യ പ്രതിസന്ധിയ്ക്ക് പുറമെ, വിനാശകരമായ സാമ്പത്തിക നാശത്തിനും കാരണമായി. ഈ സാഹചര്യങ്ങളില്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ പോലുള്ള ചിലവ് ചുരുക്കല്‍ നടപടികള്‍ക്ക് ആഹ്വാനം ചെയ്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പെട്ടെന്നുള്ള മാന്ദ്യം ഇന്ത്യയിലെയും വിദേശത്തെയും മിക്കവാറും എല്ലാ കമ്പനികളെയും ബാധിച്ചിട്ടുണ്ട്. ദ്രവ്യതയില്ലാത്ത ചെറിയ ബിസിനസുകള്‍, കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ ഷോപ്പുകള്‍ അടച്ചു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള വരുമാന തടസ്സങ്ങള്‍ നേരിട്ടവരാണ് നിങ്ങളെങ്കില്‍, ആദ്യം നിങ്ങളുടെ സമ്പാദ്യം, എമര്‍ജന്‍സി ഫണ്ട്, ഹ്രസ്വകാല നിക്ഷേപങ്ങള്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്താം. പിന്നീട് നിങ്ങളുടെ ഭാവി തിരിച്ചടവ് ശേഷിയെ ആശ്രയിച്ച് നിങ്ങള്‍ക്ക് വായ്പ ഓപ്ഷനുകള്‍ നോക്കാന്‍ കഴിയുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് ചെലവ് കുറഞ്ഞ ചില വായ്പ ഓപ്ഷനുകള്‍ ഇതാ:

 

സ്ഥിര നിക്ഷേപത്തിനിതെരായ (എഫ്ഡി) വായ്പ

സ്ഥിര നിക്ഷേപത്തിനിതെരായ (എഫ്ഡി) വായ്പ

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് സ്ഥിര നിക്ഷേപ പലിശനിരക്ക് അതിവേഗം കുറയുന്നു. നിങ്ങള്‍ക്ക് ഇതിനകം തന്നെ ഒരു സ്ഥിര നിക്ഷേപമുണ്ടെങ്കില്‍, അതിപ്പോള്‍ പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. പകരം അതിനെതിരെ വായ്പയെടുക്കുക. എഫ്ഡി സൗകര്യത്തിനെതിരായ വായ്പ മിക്കവാറും എല്ലാ ബാങ്കുകളും കുറഞ്ഞ നിരക്കില്‍ അനുവദിക്കുന്നു. കാരണം ഇതൊരു സുരക്ഷിത വായ്പയാണ് (കൊളാറ്ററല്‍ പിന്തുണയോടെ). ചില ബാങ്കുകള്‍ എഫ്ഡിക്ക് എതിരായി ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും നല്‍കുന്നു. നി്ങ്ങള്‍ ഒരു ബിസിനസ് നടത്തുകയാണെങ്കില്‍, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇത് ഉപയോഗപ്രദമാവും.

സ്വര്‍ണ വായ്പകള്‍

സ്വര്‍ണ വായ്പകള്‍

22,000-25,000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ വീടുകളില്‍ നിഷ്‌ക്രിയമായി ഇരിക്കുന്നുവെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നത്. ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍ അല്ലെങ്കില്‍ ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വായ്പ തേടുന്നതിന് നിങ്ങളുടെ വീട്ടിലെ ആഭരണങ്ങളുടെയോ സ്വര്‍ണത്തിന്റെയോ സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണ്.

 

ഇപിഎഫില്‍ നിന്നുള്ള മുന്‍കൂര്‍ പിന്‍വലിക്കല്‍

ഇപിഎഫില്‍ നിന്നുള്ള മുന്‍കൂര്‍ പിന്‍വലിക്കല്‍

നിങ്ങളുടെ ശമ്പള വരുമാനത്തിന്റെ ഒരു നിര്‍ബന്ധ ഭാഗമാണ് ഇപിഎഫ്. വിരമിക്കല്‍ വര്‍ഷങ്ങളിലേക്ക് പണം ലാഭിക്കുന്നതിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ ഓവര്‍ടൈം നിര്‍മ്മിച്ചതാണിത്. കൊവിഡ് 19 റിലീഫിന്റെ ഭാഗമായി, നിങ്ങള്‍ ശമ്പളമില്ലാത്ത അവധിയിലായിരുന്നതോ അല്ലെങ്കില്‍ ശമ്പളം വെട്ടിക്കുറക്കപ്പെട്ട ജീവനക്കാരനോ ആണെങ്കില്‍, നിങ്ങളുടെ ഇപിഎഫ് ബാലന്‍സിന്റെ 75 ശതമാനം പരമാവധി മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം (അടിസ്ഥാന + ഡിഎ) വരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍, ഇപിഎഫ് വരിക്കാരെ അനുവദിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അനുവദനീയമായ മുഴുവന്‍ തുകയും നിങ്ങള്‍ക്ക് പിന്‍വലിക്കാവുന്നതാണിപ്പോള്‍.

 

എന്‍പിഎസില്‍ നിന്നുള്ള ഭാഗിക പിന്‍വലിക്കല്‍

എന്‍പിഎസില്‍ നിന്നുള്ള ഭാഗിക പിന്‍വലിക്കല്‍

കൊവിഡ് 19 അനുബന്ധ ചികിത്സ ചെലവുകള്‍ക്കായി, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ), എന്‍പിഎസില്‍ നിന്ന് ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുന്നു. എന്‍പിഎസ് പിന്‍വലിക്കലിന്റെ പൊതുനിയമങ്ങള്‍ പ്രകാരം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഗുരുതരമായ രോഗം തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി പ്രധാന തുകയുടെ 25 ശതമാനം വരെ ഭാഗികമായി പിന്‍വലിക്കാന്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. കൊവിഡ് 19 -നെ ഗുരുതരമായ രോഗങ്ങളുടെ വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നു.

 

പിപിഎഫ് നിന്നുള്ള ഭാഗിക പിന്‍വലിക്കല്‍/ പിപിഎഫിനെതിരായ വായ്പ

പിപിഎഫ് നിന്നുള്ള ഭാഗിക പിന്‍വലിക്കല്‍/ പിപിഎഫിനെതിരായ വായ്പ

നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് കുറഞ്ഞത് 2 വര്‍ഷം പൂര്‍ത്തിയാക്കിയെങ്കില്‍, പിപിഎഫ് ബാലന്‍സിനെതിരെ 25 ശതമാനം വായ്പ നിങ്ങള്‍ക്കെടുക്കാവുന്നതാണ്. ഈ വായ്പയുടെ പലിശ ഒരു ശതമാനമാണ്, എന്നാല്‍ നിങ്ങള്‍ ഈ വായ്പ തുക 3 വര്‍ഷത്തിനുള്ളില്‍ പലിശ സഹിതം തിരിച്ചടക്കേണ്ടി വരും. നിങ്ങള്‍ വായ്പ തിരിച്ചടക്കുന്നതുവരെ, കടം വാങ്ങിയ തുക പലിശ നേടുന്നത് നിര്‍ത്തുന്നുവെന്നതും ശ്രദ്ധിക്കുക.

 

English summary

best 5 alternatives to personal loans amid covid | കൊവിഡ് കാലത്തെ സ്വകാര്യ വായ്പകള്‍ക്ക് ബദലായി അഞ്ച് മാര്‍ഗങ്ങള്‍

best 5 alternatives to personal loans amid covid
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X