10 മാസത്തിനു ശേഷം ഈ ധമാനി ഓഹരി 'ബ്രേക്കൗട്ടില്‍'; ഇപ്പോള്‍ പിടിച്ചാല്‍ ചെറിയ റിസ്‌കില്‍ മികച്ച ലാഭം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണിയിലെ 'നിശ്ശബ്ദനായ രാജാവ്' എന്ന വിശേഷണത്തിന് ഉടമയാണ് രാധാകിഷന്‍ ധമാനി. ഇന്ത്യന്‍ ഓഹരി വിപണിയിലെ ബിഗ് ബുള്‍ എന്നറിയപ്പെട്ടിരുന്ന ഹര്‍ഷദ് മേത്തയ്‌ക്കൊപ്പം കൊമ്പുകോര്‍ത്ത ചരിത്രവും അദ്ദേഹത്തിനുണ്ട്. 90-കളില്‍ തികച്ചും അവിചാരിതമായാണ് ഓഹരി വിപണിയിലേക്ക് എത്തിയതെങ്കിലും തന്റേതായ സിംഹാസനം അരക്കിട്ടുറപ്പിക്കാന്‍ ധമാനിക്ക് സാധിച്ചു.

 

ധമാനി

അതേസമയം ധമാനിയുടെ കൈവശമുള്ള ലാര്‍ജ് കാപ് ഓഹരിയായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സില്‍ (BSE: 540376, NSE : DMART) ഒരിടവേളയ്ക്കു ശേഷം കുതിപ്പ് പ്രകടമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനവും മൂന്ന് മാസത്തിനിടെ 20 ശതമാനത്തോളവും മുന്നേറ്റം ഇതിന്റെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ നേരിട്ട നഷ്ടം 8 ശതമാനത്തിലേക്ക് ചുരുക്കാന്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ഓഹരിക്ക് സാധിച്ചു.

ഈ ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്

അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്

സംഘടിത വിഭാഗത്തിലുള്ള രാജ്യത്തെ പ്രമുഖ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡ് (എഎസ്എല്‍). 2000-ലാണ് തുടക്കം. പ്രമുഖ നിക്ഷേപകനായ രാധാ കിഷന്‍ ധമാനിയാണ് കമ്പനി സ്ഥാപിച്ചത്. ഡി-മാര്‍ട്ട് എന്ന ബ്രാന്‍ഡിന് കീഴിലാണ് കമ്പനിയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈ ആസ്ഥാനമാക്കിയ കമ്പനിക്ക് 11 സംസ്ഥാനങ്ങളിലായി 284 സ്റ്റോറുകള്‍ ശൃംഖലയുടെ ഭാഗമായുണ്ട്. ഇ-കൊമേഴ്സ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എവിഎസ്എല്‍ എന്ന പേരില്‍ ഉപകമ്പനിയും നടത്തുന്നു.

Also Read: തകര്‍പ്പന്‍ പാദഫലം; എന്നിട്ടും ചില ഓഹരികള്‍ ഇടിയുന്നു; ഈ 5 ഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപെടാംAlso Read: തകര്‍പ്പന്‍ പാദഫലം; എന്നിട്ടും ചില ഓഹരികള്‍ ഇടിയുന്നു; ഈ 5 ഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷപെടാം

റീട്ടെയില്‍ ട്രേഡ്

അലൈന്‍ റീട്ടെയില്‍ ട്രേഡ്, അവന്യൂ ഫുഡ് പ്ലാസ എന്നിവയിലൂടെ ആഭ്യന്തര വിപണിയിലെ ഫുഡ്/ ഗ്രോസറി വിഭാഗത്തില്‍ മികച്ച വിപണി വിഹിതം സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ അലൈന്‍ റീട്ടെയിലിലൂടെ കര്‍ഷകരില്‍ നിന്നും നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ സ്വീകരിക്കുകയും അവരുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ തന്നെ വില്‍പ്പന നടത്തുകയും ചെയ്യുന്നു.

അതേസമയം ആദ്യത്തെ 9 വര്‍ഷത്തില്‍ 9 സ്റ്റോറുകള്‍ മാത്രമാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ആരംഭിച്ചത്. പിന്നീട് നിശ്ചിത ഇടവേളയില്‍ ക്രമാനുഗതമായാണ് സ്റ്റോറുകളുടെ എണ്ണം 200-ന് മുകളിലേക്ക് എത്തിച്ചത്. 2017-ലാണ് ഓഹരിയുടെ ഐപിഒ പൂര്‍ത്തിയാക്കി ലിസ്റ്റ് ചെയ്തത്.

അനുകൂല ഘടകം

അനുകൂല ഘടകം

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ മാസക്കാലയളവിലെ ചാര്‍ട്ടില്‍ ഫോളിങ് ട്രെന്‍ഡ്‌ലൈന്‍ റെസിസ്റ്റന്‍സ് മേഖല ഭേദിച്ചുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ചരിത്രപരമായി നോക്കിയാലും വമ്പന്‍ കുതിപ്പിനു ശേഷം ഓഹരിയില്‍ 6-9 മാസം നീളുന്ന സ്ഥിരതയാര്‍ജിക്കല്‍ ഘട്ടമുണ്ട്. ഇതിനു പിന്നാലെ വീണ്ടപം മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്താറാണ് പതിവ്. സമാനമായി ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 'ഹോറിസോണ്ടല്‍ റെസിസ്റ്റന്‍സ്' മറികടന്നതായും കാണാനാവും.

ഇതിനോടൊപ്പം അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ഓഹരി 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. ഇതൊക്കെ കുതിപ്പിനുള്ള സൂചനയാണ് നല്‍കുന്നത്.

ലക്ഷ്യവില 5,050

ലക്ഷ്യവില 5,050

ചൊവ്വാഴ്ച രാവിലെ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ഓഹരികള്‍ 4,200 രൂപ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഓഹരിയുടെ വില 4,180-നും 4,267-നും ഇടയില്‍ നില്‍ക്കുമ്പോള്‍ വാങ്ങാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഈ ലാര്‍ജ് കാപ് ഓഹരി 5,050 രൂപയിലേക്ക് മുന്നേറാമെന്നാണ് നിഗമനം. ഇതിലൂടെ 20 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. അതേസമയം ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 3,900 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

Also Read: ജൂലൈയില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയതും വിറ്റതുമായ പുതുതലമുറ ടെക് ഓഹരികള്‍Also Read: ജൂലൈയില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയതും വിറ്റതുമായ പുതുതലമുറ ടെക് ഓഹരികള്‍

ഓഹരി വിശദാംശം

ഓഹരി വിശദാംശം

അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ ആകെ ഓഹരികളില്‍ 74.99 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.59 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.90 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 9.52 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

അതേസമയം അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ നിലവിലെ വിപണി മൂല്യം 2.76 ലക്ഷം കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 210.54 രൂപ നിരക്കിലും പിഇ അനുപാതം 135 മടങ്ങിലുമാണുള്ളത്. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 5,900 രൂപയും താഴ്ന്ന വില 3,186 രൂപയുമാണ്.

Also Read: ഈ 6 അദാനി ഓഹരികളിലെ ലക്ഷം രൂപ വീതമുള്ള നിക്ഷേപം 2 വര്‍ഷത്തില്‍ 66.5 ലക്ഷമായി; അദാനി മാജിക്!Also Read: ഈ 6 അദാനി ഓഹരികളിലെ ലക്ഷം രൂപ വീതമുള്ള നിക്ഷേപം 2 വര്‍ഷത്തില്‍ 66.5 ലക്ഷമായി; അദാനി മാജിക്!

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 15.7 ശതമാനവും പ്രവര്‍ത്തന ലാഭം 15.2 ശതമാനവും അറ്റാദായം 18.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ജൂണ്‍ പാദത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ വരുമാനം 94 ശതമാനം ഉയര്‍ന്ന് 10,038 കോടിയിലേക്കെത്തി. ഇതേകാലയളവിലെ അറ്റാദായം 575 ശതമാനം വര്‍ധിച്ച് 643 കോടിയുമായി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: retail stock share stock market
English summary

Breakout Stock: RK Damani Portfolio Share Avenue Spermarts In Breakout 20 Percent Returns in 2 Months

Breakout Stocks: RK Damani Portfolio Share Avenue Spermarts In Breakout 20 Percent Returns in 2 Months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X