ഉപകമ്പനി വിറ്റത് തിരിച്ചടിയാകും; ഈ സ്‌മോള്‍ കാപ് ഓഹരിക്ക് സെല്‍ റേറ്റിങ്; ഇനി 35% ഇടിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖ്യ വ്യവസായ മേഖലയ്ക്ക് പുറത്ത് വന്‍തോതില്‍ സാന്നിധ്യമുള്ളതും ഉയര്‍ന്ന കടബാധ്യതയുമുള്ള ഒരു വ്യവസായ സ്ഥാപനം, ഉപകമ്പനിയോ ആസ്തികളോ വിറ്റൊഴിവാക്കുന്നത്, പ്രശ്‌നങ്ങളെ നേരിടുന്നതിന്റെ ശരിയായ ദിശയിലുള്ള നടപടിയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ മേല്‍സൂചിപ്പിച്ച പശ്ചാത്തലമുള്ള ഒരു സ്‌മോള്‍ കാപ് ഓഹരി, ഉപകമ്പനി വില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വ്യാപാരത്തില്‍ വമ്പന്‍ തിരിച്ചടിയാണ് നേരിടുന്നത്. ആ ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ഇന്ത്യാ സിമന്റ്സ്

ഇന്ത്യാ സിമന്റ്സ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളാണ് ഇന്ത്യാ സിമന്റ്സ് ലിമിറ്റഡ്. ചെന്നൈയാണ് ആസ്ഥാനം. 1946-ല്‍ ആരംഭിച്ച കമ്പനി റെഡി ടു മിക്സ് കോണ്‍ക്രീറ്റ് മുതല്‍ വിവിധയിനം സിമന്റുകള്‍ വിപണിയിലെത്തിക്കുന്നു. ശങ്കര്‍ സൂപ്പര്‍ പവര്‍, കൊറോമാണ്ഡല്‍ കിങ്, രാശി ഗോള്‍ഡ് എന്നിവ കമ്പനിയുടെ ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. കമ്പനിക്ക് കീഴില്‍ അന്താരാ നിര്‍മാണ ശാലകളുണ്ട്.

രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) മുന്‍ ചെയര്‍മാന്‍ ശ്രീനിവാസനാണ് മാനേജിങ് ഡയറക്ടര്‍. 2008-2014 വരെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമസ്ഥരായിരുന്നു. കോടതി വിധിയെ തുടര്‍ന്ന് ഇന്ത്യാ സിമന്റ്‌സില്‍ നിന്നും വേര്‍പെടുത്തി മറ്റൊരു കമ്പനി രൂപീകരിച്ച് ഉടമസ്ഥത മാറ്റി.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഇന്ത്യാ സിമന്റ്സിന്റെ നിലവിലെ വിപണി മൂല്യം 8,000 കോടിയാണ്. കമ്പനിയുടെ ആകെ ഓഹരികളില്‍ 28.42 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 16.81 ശതമാനം ഓഹരികളും ഏറെ നാളുകളായി ഈട് (Pledge) നല്‍കിയിരിക്കുകയാണ്. അതേസമയം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 50.47 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 13.42 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 7.69 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.

Also Read: 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?Also Read: 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

ഇന്ത്യാ സിമന്റ്സ് ഓഹരി

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യാ സിമന്റ്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.4 ശതമാനമേയുള്ളൂ. പ്രതിയോഹരി ബുക്ക് വാല്യൂ 180 രൂപ നിരക്കിലാണ്. അതേസമയം സിമന്റ് ഓഹരികളുടെ ശരാശരി പിഇ അനുപാതം 31 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഇന്ത്യ സിമന്റ്സിന്റേത് 67 മടങ്ങിലാണെന്നത് ന്യൂനതയാണ്.

അതുപോലെ ഇന്ത്യ സിമന്റ്സിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 1.35 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 3.20 ശതമാനവുമാണ്. രണ്ടുഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലല്ല നില്‍ക്കുന്നത്.

പ്രതികൂല ഘടകം

പ്രതികൂല ഘടകം

ഇന്ത്യാ സിമന്റ്‌സിന് കീഴില്‍ മദ്ധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന സ്പ്രിങ്‌വേ മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംപിഎല്‍) എന്ന ഉപകമ്പനിയെ ജെഎസ്ഡബ്ല്യൂ സിമന്റിന് വിറ്റൊഴിയുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. 477 കോടി രൂപയ്ക്കായിരുന്നു വില്‍പന. സിമന്റ് നിര്‍മാണത്തിനുള്ള അത്യാവശ്യ ഘടകമായ ചുണ്ണാമ്പു കല്ല് യഥേഷ്ടം ലഭിക്കുന്ന ഖനി വിറ്റൊഴിവാക്കിയതിലൂടെ എതിരാളിയായ ജെഎസ്ഡബ്ല്യൂ സിമന്റിന്, മധ്യ ഇന്ത്യയിലെ വിപണിയിലേക്ക് ശക്തമായി രംഗപ്രവേശം ചെയ്യുന്നതിനുള്ള അവസരമായെന്ന് ചൂണ്ടിക്കാട്ടുന്നു.

അതുപോലെ സിമന്റ് വ്യവസായം അനിശ്ചിതാവസ്ഥ നേരിടുമ്പോള്‍ അസംസ്‌കൃത വസ്തു ലഭ്യമാക്കിയിരുന്ന കമ്പനി ഒഴിവാക്കിയതും അനൗചിത്യമായെന്നും വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍, ഇന്ത്യാ സിമന്റ്‌സ് ഓഹരിക്ക് 'സെല്‍ റേറ്റിങ്' നല്‍കി.

ലക്ഷ്യവില 180

ലക്ഷ്യവില 180

കഴിഞ്ഞ ദിവസം 275 രൂപയിലായിരുന്നു ഇന്ത്യാ സിമന്റ്സ് (BSE: 530005, NSE : INDIACEM) ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 180 രൂപയിലേക്ക് ഓഹരിയുടെ വില ഇടിയാമെന്നാണ് മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ ക്ലോസിങ് വിലയേക്കാള്‍ 35 ശതമാനം താഴെയാണ്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഇന്ത്യ സിമന്റ്സ് ഓഹരികളുടെ ഉയര്‍ന്ന വില 299 രൂപയും കുറഞ്ഞ വില 145 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ 50 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: പുരോഗതിയില്ല; ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയെ തരംതാഴ്ത്തി; ഓഹരി വിറ്റൊഴിയണോ?Also Read: പുരോഗതിയില്ല; ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയെ തരംതാഴ്ത്തി; ഓഹരി വിറ്റൊഴിയണോ?

സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 3 വര്‍ഷമായി ഇന്ത്യാ സിമന്റ്സിന്റെ വരുമാനത്തില്‍ 6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 8 ശതമാനം വീതവും ഇടിവ് നേരിടുന്നു. എങ്കിലും ഇക്കാലയളവിലെ അറ്റാദായം 55 ശതമാനം വീതം വര്‍ധന രേഖപ്പെടുത്തി. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇന്ത്യാ സിമന്റ്‌സ് നേടിയ വരുമാനം 1,514 കോടിയും ലാഭം 83 കോടിയുമാണ്. ഇത്തവണ രണ്ടു ഘടകത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച കാണിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Brokerages Give Sell Rating On Sub-company Sale Small Cap India Cements Share May Slide Up To 35 Percent Soon | ഉപകമ്പനി വിറ്റത് തിരിച്ചടിയാകും; ഈ സ്‌മോള്‍ കാപ് ഓഹരിക്ക് സെല്‍ റേറ്റിങ്; 35% ഇടിയാം

Brokerages Give Sell Rating On Sub-company Sale This Small Cap Cements Share May Slide Up To 35 Percent Soon. Read In Malayalam.
Story first published: Tuesday, October 11, 2022, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X