ഈ ഓഹരി വില്‍ക്കാനാളില്ല! ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍; മള്‍ട്ടിബാഗര്‍ ഐപിഒ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും സ്‌മോള്‍ കാപ് ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും വേണ്ടി തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും. ഇത്തരത്തില്‍ ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍ കുതിക്കുന്ന ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശേഷങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 

ഇപി ബയോകോംപസിറ്റ്

ഇപി ബയോകോംപസിറ്റ്

ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പോളിമേര്‍സ് (എഫ്ആര്‍പി) അധിഷ്ഠിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് ഇപി ബയോകോംപസിറ്റ് (BSE : 543595). എഫ്പിആര്‍ ഉപയോഗപ്പെടുത്തിയുള്ള വാതിലുകളുടെ അടപ്പ്, ബയോ ടോയ്‌ലറ്റ്, ബയോഡൈജസ്റ്റര്‍, അനുബന്ധ ഉത്പന്നങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. വ്യവസായ, നിര്‍മാണ മേഖലകളിലാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുള്ളത്.

Also Read: ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം! ക്രൂഡ് ഓയില്‍ വിലയിടിവില്‍ ലാഭം നേടുന്ന 8 ഓഹരികള്‍Also Read: ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളം! ക്രൂഡ് ഓയില്‍ വിലയിടിവില്‍ ലാഭം നേടുന്ന 8 ഓഹരികള്‍

ഓഹരി വിശദാംശം

ഓഹരി വിശദാംശം

നിലവില്‍ ഇപി ബയോകോംപസിറ്റിന്റെ വിപണി മൂല്യം 58.30 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 17 രൂപ നിരക്കിലും പിഇ അനുപാതം 72 മടങ്ങിലുമാണുള്ളത്. ഈ രണ്ടു ഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലല്ല. അതേസമയം ഇപി ബയോകോംപസിറ്റിന്റെ ഓഹരിയിന്മേലുള്ള ആദായം (ROE) 41.5 ശതമാനം മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 67.8 ശതമാനം നിരക്കിലുമാണുള്ളത്. അതേസമയം കമ്പനിയിലെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരിയുടെ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ഓഹരിക്കുതിപ്പ്

ഓഹരിക്കുതിപ്പ്

ബിഎസ്ഇയില്‍ സെപ്റ്റംബര്‍ 13-നായിരുന്നു ഇപി ബയോകോംപസിറ്റ് ഓഹരിയുടെ ലിസ്റ്റിങ് അരങ്ങേറിയത്. അന്നത്തെ ദിവസം 168.25 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. ഐപിഒയില്‍ ഓഹരി അനുവദിക്കാതിരുന്ന നിക്ഷേപകന്‍ ലിസ്റ്റിങ്ങ് ദിനത്തില്‍ ഈ ഓഹരി വാങ്ങിയിരുന്നേല്‍ ഇതിനകം നിക്ഷേപം ഇരട്ടിയായി വളരുമായിരുന്നു. കാരണം ലിസ്റ്റിങ്ങിന് ശേഷമുള്ള തുടര്‍ച്ചയായ 13 ദിവസവും ഇപി ബയോകോംപസിറ്റ് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.

Also Read: തുടര്‍ച്ചയായി ലാഭം കുറയുന്ന 7 കമ്പനികള്‍; 30% വരെ തിരുത്തല്‍ നേരിട്ട ഈ ഓഹരികള്‍ കൈവശമുണ്ടോ?Also Read: തുടര്‍ച്ചയായി ലാഭം കുറയുന്ന 7 കമ്പനികള്‍; 30% വരെ തിരുത്തല്‍ നേരിട്ട ഈ ഓഹരികള്‍ കൈവശമുണ്ടോ?

അപ്പര്‍ സര്‍ക്യൂട്ട്

വ്യാഴാഴ്ച 346.95 രൂപയിലുള്ള അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഇപി ബയോകോംപസിറ്റ് ഓഹരികള്‍ ക്ലോസ് ചെയ്തത്. അതായത്, ലിസ്റ്റിങ്ങിന് ദിനത്തിനു ശേഷം മാത്രം ഓഹരിയിലെ നേട്ടം 105 ശതമാനമാണെന്ന് സാരം. അതേസമയം സെപ്റ്റംബര്‍ ആദ്യ വാരത്തിലെ ഐപിഒയില്‍ ഓഹരിയൊന്നിന് 126 രൂപ നിരക്കിലായിരുന്നു നിക്ഷേപകര്‍ക്ക് ആദ്യമായി ഇഷ്യൂ ചെയ്തത്. അതായത്, ഐപിഒ മുഖേന ഓഹരികള്‍ ആദ്യം തന്നെ ലഭിച്ച ഒരു നിക്ഷേപകന് ഇതിനോടകം 175 ശതമാനം നേട്ടം ലഭിച്ചുവെന്ന് ചുരുക്കം.

അതേസമയം പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കു മുകളിലാണ് ഓഹരി നില്‍ക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stocks bse ipo share stock market
English summary

BSE Small Cap Stock EP Biocomposite Hits Upper Circuit On 13th Trading Day After Listing | ലിസ്റ്റിങ്ങിന് ശേഷം 13 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍

BSE Small Cap Stock EP Biocomposite Hits Upper Circuit On 13th Trading Day After Listing. Read In Malayalam
Story first published: Thursday, September 29, 2022, 21:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X