ചെറിയ റിസ്‌ക്കില്‍ 50% ലാഭം; ബുള്ളിഷ് പാതയില്‍ മുന്നേറുന്ന ഈ മിഡ് കാപ് ഓഹരി വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതോടെ പണപ്പെരുപ്പം താഴുമെന്ന പ്രത്യാശയും നീണ്ട ഇടവേളയ്ക്കുശേഷം വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വാങ്ങിക്കൂട്ടുന്നതുമൊക്കെ പ്രധാന സൂചികകളെ നാലു മാസത്തെ ഉയര്‍ന്ന നിലവാരങ്ങളിലേക്ക് എത്തിച്ചു. ഇതോടെ ഓഹരികള്‍ കേന്ദ്രീകരിച്ചും മുന്നേറ്റം പ്രകടമാണ്.

 

ഇത്തരത്തില്‍ കുതിപ്പിന്റെ പാതയിലേക്ക് മടങ്ങിയെത്തിയ ഒരു മിഡ് കാപ് ഓഹരി, 50 ശതമാനം നേട്ടം ലക്ഷ്യമിട്ട് വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

എപിഎല്‍ അപ്പോളൊ ട്യൂബ്സ്

എപിഎല്‍ അപ്പോളൊ ട്യൂബ്സ്

രാജ്യത്തെ മുന്‍നിര ബ്രാന്‍ഡഡ് സ്റ്റീല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളാണ് എപിഎല്‍ അപ്പോളൊ ട്യൂബ്സ്. വിവിധ വ്യാവസായിക മേഖലകളില്‍ ആവശ്യമായ 1500-ഓളം തരത്തിലുള്ള എംസ് ബ്ലാക്ക് പൈപ്സ്, ഗാല്‍വനൈസ്ഡ് ട്യൂബ്സ്, സ്ട്രക്ചറല്‍ ഇആര്‍ഡബ്ല്യൂ സ്റ്റീല്‍ ട്യൂബ്സ്, ഹോളോ സെക്ഷന്‍സ് എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്.

കമ്പനിക്ക് കീഴില്‍ 10 നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ വാര്‍ഷികമായി 26 ലക്ഷം ടണ്‍ സ്ട്രക്ചറല്‍ സ്റ്റീല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 20-ഓളം വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

Also Read: മുടങ്ങാതെ വന്‍ ഡിവിഡന്റ് നല്‍കുന്ന പെന്നി ഓഹരി 42-ലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ 36% ലാഭം നേടാം!Also Read: മുടങ്ങാതെ വന്‍ ഡിവിഡന്റ് നല്‍കുന്ന പെന്നി ഓഹരി 42-ലേക്ക്; ഇപ്പോള്‍ പിടിച്ചാല്‍ 36% ലാഭം നേടാം!

സാമ്പത്തികം

സാമ്പത്തികം

ജൂണ്‍ പാദത്തില്‍ എപിഎല്‍ അപ്പോളൊ ട്യൂബ്‌സ് നേടിയ വരുമാനം 3,439 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 107 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 27 ശതമാനം ഇടിവാണിത്. അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എപിഎല്‍ അപ്പോളൊ ട്യൂബ്‌സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണ്.

കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 22.3 ശതമാനവും പ്രവര്‍ത്തന ലാഭം 34 ശതമാനവും അറ്റാദായം 55.5 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

എപിഎല്‍ അപ്പോളൊ ട്യൂബ്‌സിന്റെ ആകെ ഓഹരികളില്‍ 34.52 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 24.64 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.17 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 29.67 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 26,892 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. 2019 വരെ മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു. പ്രതിയോഹരി ബുക്ക് വാല്യൂ 75.56 രൂപ നിരക്കിലും പിഇ അനുപാതം 52.03 മടങ്ങിലുമാണുള്ളത്.

Also Read: കെട്ടകാലം കഴിഞ്ഞോ! സൊമാറ്റോ ഓഹരി മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്നു; വില എവിടംവരെ പോകും?Also Read: കെട്ടകാലം കഴിഞ്ഞോ! സൊമാറ്റോ ഓഹരി മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്നു; വില എവിടംവരെ പോകും?

ഓഹരി

നിലവില്‍ എപിഎല്‍ അപ്പോളൊ ട്യൂബ്‌സ് (BSE: 533758, NSE : APLAPOLLO) ഓഹരി 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. സമാനമായി വിവിധ ടെക്‌നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും മൂവിങ് ആവറേജസ് ക്രോസ്ഓവറുകളും ഈ മിഡ് കാപ് ഓഹരിയില്‍ ബുള്ളിഷ് ലക്ഷണമാണ് നല്‍കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4 ശതമാനത്തോളം തിരുത്തല്‍ നേരിട്ടെങ്കിലും ഒരു മാസക്കാലയളവില്‍ 19 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. ഒരു വര്‍ഷ കാലയളവില്‍ 32 ശതമാനവും മൂന്ന് വര്‍ഷ കാലയളവില്‍ 728 ശതമാനം നേട്ടവും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

ലക്ഷ്യവില 2,000

ലക്ഷ്യവില 2,000

നിലവിലെ എപിഎല്‍ അപ്പോളൊ ട്യൂബ്‌സ് ഓഹരിയുടെ വിപണി വില 1,070 രൂപ നിലവാരത്തിലാണ്. ഇവിടെ നിന്നും ഇടക്കാലയളവില്‍ 1,700 മുതല്‍ 2,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 6 മാസത്തിനകം 50 ശതമാനം വരെ നേട്ടമാണ് ലക്ഷ്യമിടുന്നത്.

ഓഹരി വില തിരുത്തല്‍ നേരിടുകയാണെങ്കില്‍ 1,005- 965- 930- 904 നിലവാരത്തില്‍ നിന്നും വാങ്ങാം. അതേസമയം വില 799-ല്‍ താഴേക്ക് പോയാല്‍ ഓഹരി ഒഴിവാക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Bullish Midcap Stock: APL Apollo Tubes Can Give 50 Percent Returns In Short To Mid Term

Bullish Midcap Stock: APL Apollo Tubes Can Give 50 Percent Returns In Short To Mid Term
Story first published: Friday, August 19, 2022, 14:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X