കീശ നിറയും! മുടങ്ങാതെ ഡിവിഡന്റ് കൊടുക്കുന്ന 5 മൈക്രോ കാപ് ഓഹരികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം.

അതേസമയം 500 കോടി മുതല്‍ 3,000 കോടി വരെ വിപണി മൂല്യമുള്ളതിനെയാണ് മൈക്രോ കാപ് ഓഹരികളെന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന 5 മൈക്രോ കാപ് ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഐഎന്‍ഇഒഎസ് സ്‌റ്റൈറലൂഷന്‍

ഐഎന്‍ഇഒഎസ് സ്‌റ്റൈറലൂഷന്‍

സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഐഎന്‍ഇഒഎസ് സ്‌റ്റൈറലൂഷന്‍ ഇന്ത്യ ലിമിറ്റഡ്. എബിഎസ് നിലവാരത്തിലുള്ള സ്റ്റൈറെനിക്സ് പ്ലാസ്റ്റിക്സും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണിത്. അബ്‌സൊലാക്, അബ്‌സൊലാന്‍ എന്നിവ കമ്പനിയുടെ ശ്രദ്ധേയ ബ്രാന്‍ഡുകളാണ്. ഇന്ന് 864 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അതേസമയം ഐഎന്‍ഇഒഎസ് സ്‌റ്റൈറലൂഷന്‍ (BSE: 506222, NSE : INEOSSTYRO) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 12.2 ശതമാനമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം 105 രൂപ പ്രതിയോഹരി ലാഭവിഹിതം നല്‍കിയിട്ടുണ്ട്. 2022-ല്‍ ഓഹരിയൊന്നിന് 297 രൂപയും 2021-ല്‍ 10 രൂപയും 2020-ല്‍ 15 രൂപയും 2019-ല്‍ 2 രൂപയും 2018-ല്‍ 4 രൂപ വീതവുമാണ് ലാഭവിഹിതം നല്‍കിയത്.

ദിസ ഇന്ത്യ

ദിസ ഇന്ത്യ

വ്യാവസായിക യന്ത്രങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലെ പ്രമുഖ കമ്പനിയാണ് ദിസ ഇന്ത്യ ലിമിറ്റഡ്. ലോഹവാര്‍പ്പു ശാലയിലേക്ക് ആവശ്യമായ ആകാരം രൂപപ്പെടുത്തുന്നതിനും മണല്‍ മിശ്രണം ചെയ്യുന്നതിനും നിലമൊരുക്കുന്നതിനും വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും കമ്പനി തയ്യാറാക്കി വിപണിയിലെത്തിക്കുന്നു. ഇന്ന് 8,061 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അതേസമയം ദിസ ഇന്ത്യ (BSE : 500068) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.98 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 160 രൂപ വീതം ലാഭവിഹിതമായി നല്‍കി. 2021-ല്‍ 10 രൂപയും 2020-ല്‍ 2.5 രൂപയും 2019-ല്‍ 2.5 രൂപയും 2018-ല്‍ 2.5 രൂപ വീതവും ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കിയിട്ടുണ്ട്.

Also Read: 4,000% ഡിവിഡന്റ് നല്‍കിയ ഈ കമ്പനി ഒക്ടോബര്‍ 20-ന് വീണ്ടും നിക്ഷേപകരെ ഞെട്ടിച്ചേക്കും!Also Read: 4,000% ഡിവിഡന്റ് നല്‍കിയ ഈ കമ്പനി ഒക്ടോബര്‍ 20-ന് വീണ്ടും നിക്ഷേപകരെ ഞെട്ടിച്ചേക്കും!

ടൈഡ് വാട്ടര്‍ ഓയില്‍

ടൈഡ് വാട്ടര്‍ ഓയില്‍

ലൂബ്രിക്കന്റ് ഓയില്‍ വിപണിയിലെ പ്രമുഖ കമ്പനിയാണ് ടൈഡ് വാട്ടര്‍ ഓയില്‍ (ഇന്ത്യ) ലിമിറ്റഡ്. 1928-ലാണ് തുടക്കം. വ്യാവസായിക, വാഹന മേഖലയിലാണ് ഉത്പന്നത്തിന് ആവശ്യക്കാരുള്ളത്. കമ്പനിയുടെ 'വീഡല്‍' (Veedol) ബ്രാന്‍ഡ് ജനപ്രീതിയാര്‍ജിച്ചതാണ്. 65 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇന്ന് 1,049 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അതേസമയം ടൈഡ് വാട്ടര്‍ ഓയില്‍ (BSE: 590005, NSE : TIDEWATER) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.24 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 55 രൂപ വീതം ലാഭവിഹിതമായി നല്‍കി. 2021-ല്‍ 300 രൂപയും 2020-ല്‍ 250 രൂപയും 2019-ല്‍ 235 രൂപയും 2018-ല്‍ 175 രൂപ വീതവും ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കിയിട്ടുണ്ട്.

വിനൈല്‍ കെമിക്കല്‍സ്

വിനൈല്‍ കെമിക്കല്‍സ്

പിഡ്ലൈറ്റ് ഇന്‍ഡസ്ട്രീസ് പ്രമോട്ടറായ പരേഖ് ഗ്രൂപ്പ് കമ്പനിയുടെ കീഴില്‍ 1986-ല്‍ സ്ഥാപിതമായാണ് വിനൈല്‍ കെമിക്കല്‍സ്. പ്രധാനമായും ടെക്സ്‌റ്റൈല്‍, പെയിന്റ്, പശ നിര്‍മാണത്തിനുള്ള രാസ അസംസ്‌കൃത വസ്തുക്കളാണ് വിതരണം ചെയ്യുന്നത്. 2007-ല്‍ പിഡ്ലൈറ്റില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്ര കമ്പനിയായപ്പോഴും വിഎഎം നിര്‍മാണത്തിലും വ്യാപരത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇന്ന് 622 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അതേസമയം വിനൈല്‍ കെമിക്കല്‍സ് (BSE: 524129, NSE : VINYLINDIA) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.61 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 10 രൂപ ലാഭവിഹിതമായി നല്‍കിയിരുന്നു. 2021-ല്‍ 3.80 രൂപയും 2020-ല്‍ 2.40 രൂപയും 2019-ല്‍ 2.40 രൂപയും 2018-ല്‍ 2.40 രൂപ വീതവും ഓഹരിയൊന്നിന് ലാഭവിഹിതം കൈമാറിയിട്ടുണ്ട്.

ട്രൈറ്റണ്‍ വാല്‍വ്സ്

ട്രൈറ്റണ്‍ വാല്‍വ്സ്

വാഹനങ്ങളിലെ ട്യൂബ് വാല്‍വുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രൈറ്റണ്‍ വാല്‍വ്സ്. ഈ വിഭാഗത്തില്‍ 75 ശതമാനം വിപണി വിഹിതവും ബംഗളൂരു ആസ്ഥാനമായ ഈ കമ്പനി കെവശപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ പ്രധാന ടയര്‍ നിര്‍മാതക്കള്‍ക്കെല്ലാം കമ്പനിയുടെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും കമ്പനിയുടെ കടബാധ്യത നെഗറ്റീവ് ഘടകമാണ്. ഇന്ന് 1,856 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.

അതേസമയം ട്രൈറ്റണ്‍ വാല്‍വ്സ് (BSE : 505978) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.27 ശതമാനമാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി 5 രൂപ ലാഭവിഹിതമായി നല്‍കി. 2021-ല്‍ 20 രൂപയും 2020-ല്‍ 15 രൂപയും 2019-ല്‍ 12 രൂപയും 2018-ല്‍ 15 രൂപ വീതവും ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കിയിട്ടുണ്ട്.

ഇതും ശ്രദ്ധിക്കുക

ഇതും ശ്രദ്ധിക്കുക

ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യതകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്‍കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.

Also Read: 9 രൂപയില്‍ നിന്നും 3,730-ലേക്ക്; അന്നത്തെ 1 ലക്ഷം 16 കോടിയായി; ഈ ബ്ലൂചിപ്പിന് ഇപ്പോഴും ബൈ റേറ്റിങ്Also Read: 9 രൂപയില്‍ നിന്നും 3,730-ലേക്ക്; അന്നത്തെ 1 ലക്ഷം 16 കോടിയായി; ഈ ബ്ലൂചിപ്പിന് ഇപ്പോഴും ബൈ റേറ്റിങ്

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Consistently Payout Good Dividend Micro Cap Stocks Can Consider For Long Term Investment | കീശ നിറയും! മുടങ്ങാതെ ഡിവിഡന്റ് കൊടുക്കുന്ന 5 മൈക്രോ കാപ് ഓഹരികളിതാ

Consistently Payout Good Dividend Micro Cap Stocks Can Consider For Long Term Investment. Read In Malayalam.
Story first published: Monday, October 10, 2022, 19:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X