ഓപ്ഷന്‍ ട്രേഡിങ്ങില്‍ ലാഭം നേടാം; കമ്പനികള്‍ പാദഫലം പ്രഖ്യാപിക്കുമ്പോള്‍ ഈ 3 ഘടകങ്ങള്‍ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപ കാലയളവില്‍ വിവിധ ആഗോള/ ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനം കാരണം ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് മുന്നേറുന്നത്. ഇതിനിടെയാണ് സെപ്റ്റംബര്‍ പാദത്തിലെ കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രവര്‍ത്തനഫലം പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്. ഇതോടെ വിപണിയിലും വിശിഷ്യാ ഓഹരി കേന്ദ്രീകരിച്ചുള്ള ചാഞ്ചാട്ടവും രൂക്ഷമായി.

ഓഹരി ട്രേഡിങ്

എന്നാല്‍ ഓഹരി വ്യാപാരത്തിന്റെ (ട്രേഡിങ്) വീക്ഷണകോണിലൂടെ സമീപിച്ചാല്‍ വിപണിയിലെ ഇത്തരം ചാഞ്ചാട്ടങ്ങളില്‍ ലാഭം നേടാനുള്ള അവസരങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. ഞൊടിയിടയില്‍ വിപണിയിലുണ്ടാകുന്ന നീക്കങ്ങള്‍ ട്രേഡിങ്ങിന് ആകര്‍ഷകമാണെങ്കിലും മറഞ്ഞിരിക്കുന്ന റിസ്‌കുകളും കൂടുതലാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഓഹരി വ്യാപാരത്തിലെ നഷ്ടം പരിമിതപ്പെടുത്താനും ലാഭം വളര്‍ത്താനും സാധിക്കുന്ന മികച്ചൊരു മാര്‍ഗമാണ് ഓപ്ഷന്‍ ട്രേഡിങ്. ഇത് എങ്ങനെയെന്നത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

Also Read: ഈ സ്‌മോള്‍ കാപ് ഒഴിവാക്കി; പകരം 2 മള്‍ട്ടിബാഗര്‍ വാങ്ങി; കഛോലിയ ഓഹരികള്‍ മാറ്റിമറിച്ചത് ഇങ്ങനെAlso Read: ഈ സ്‌മോള്‍ കാപ് ഒഴിവാക്കി; പകരം 2 മള്‍ട്ടിബാഗര്‍ വാങ്ങി; കഛോലിയ ഓഹരികള്‍ മാറ്റിമറിച്ചത് ഇങ്ങനെ

ഓപ്ഷന്‍ ട്രേഡിങ്- ഉദാഹരണം

ഓപ്ഷന്‍ ട്രേഡിങ്- ഉദാഹരണം

എബിസി എന്ന കമ്പനിയുടെ ഓഹരി 100 രൂപയില്‍ നില്‍ക്കുമ്പോള്‍ ലക്ഷ്യവില 104 രൂപയായി നിശ്ചയിച്ചും ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 98 നിലവാരത്തില്‍ കണക്കാക്കിയും വാങ്ങിയെന്ന് കരുതുക. എന്നാല്‍ ഓഹരിയിലെ ചാഞ്ചാട്ടം കാരണം വില 97 രൂപയിലേക്ക് ആദ്യം താഴ്‌ന്നെങ്കിലും പിന്നീട് കരകയറി 106 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റോപ് ലോസ് താഴ്ത്തിയാല്‍ രക്ഷപെടാമായിരുന്നല്ലോ എന്ന് ചിന്തിക്കാം.

എന്നാല്‍ സ്റ്റോപ് ലോസ് നിലവാരം തകര്‍ക്കപ്പെട്ടാല്‍ ഓഹരി കൂടുതല്‍ താഴേക്ക് പതിക്കുന്നതിനും സ്റ്റോപ് ലോസ് നിലവാരത്തില്‍ എത്തിയതിനു ശേഷം ഓഹരിയുടെ വില വീണ്ടും മുകളിലേക്ക് പോകുന്നതിനും തുല്യ സാധ്യതകളാണ് കണ്ടിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങളിലാണ് 'ഓപ്ഷന്‍സ്' മികച്ചൊരു വ്യാപാര അവസരം മുന്നോട്ട് വെയ്ക്കുന്നത്.

ഓപ്ഷന്‍ എന്തുകൊണ്ട് മെച്ചം ?

എന്തുകൊണ്ട് മെച്ചം ?

ഓഹരിക്ക് പകരം അതിന്റെ നിശ്ചിത സ്ട്രൈക്കിലുള്ള ഓപ്ഷനാണ് വാങ്ങുന്നതെങ്കില്‍, സ്റ്റോപ് ലോസിനെ കുറിച്ച് അധികം തലപുകയ്ക്കാതെ ആ ട്രേഡില്‍ തുടരാന്‍ സാധിക്കും. വാങ്ങിയതിനു ശേഷം ഓഹരിയുടെ വില സ്റ്റോപ് ലോസ് നിലവാരത്തിലേക്ക് എത്തിയാല്‍, വേണമെങ്കില്‍ ഓപ്ഷനും വിറ്റൊഴിവാക്കി പുറത്തു കടക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ട പ്രധാന കാര്യം, ഒരു ഓപ്ഷന്‍ വാങ്ങിയാല്‍ നേരിടാവുന്ന പരമാവധി നഷ്ടം അതിന്റെ പ്രീമിയം മാത്രമാണ്.

സാധാരണ ഗതിയില്‍ ഓഹരി വാങ്ങുന്ന ചെലവിന്റെ 5-10 ശതമാനം മാത്രമേ ഓപ്ഷന്റെ പ്രമീയം ഇനത്തില്‍ ചെലവാകുന്നുള്ളൂ എന്നതും ശ്രദ്ദേയം.

എങ്ങനെ ലാഭം നേടാം ?

എങ്ങനെ ലാഭം നേടാം ?

സ്റ്റോപ് ലോസില്‍ തട്ടി വിജയിക്കാവുന്ന എല്ലാ ട്രേഡുകളും നഷ്ടത്തില്‍ അവസാനിപ്പിക്കാതെ, പരമാവധി നഷ്ടം എത്രവരെയെന്ന് നേരത്തെ മനസിലാക്കുന്നതിനാല്‍ ആ ഓഹരിയില്‍ പരമാവധി തുടരുന്നതിനുള്ള അവസരം 'ഓപ്ഷന്‍സി'ലൂടെ ലഭിക്കും. സാധാരണ ഗതിയില്‍ സമയം നീങ്ങുന്നത് അനുസരിച്ച് ഓപ്ഷന്‍സിന്റെ പ്രീമിയത്തിലും ദ്രവീകരണം സംഭവിക്കാം.

എന്നിരുന്നാലും ചാഞ്ചാട്ടം നേരിടുന്ന സാഹചര്യങ്ങളില്‍ പൊതുവെ പ്രീമിയവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സമയം കടന്നു പോകുന്നതു കാരണമുള്ള പ്രീമിയത്തിലെ ദ്രവീകരണവും താരതമ്യേന കുറവായിരിക്കും. അതിനാല്‍, പ്രതീക്ഷിച്ച ദിശയിലാണ് ഓഹരി നീങ്ങുന്നതെങ്കില്‍ ലാഭവും ഇരട്ടിയാകും.

ചാഞ്ചാട്ടവും പ്രീമിയവും

ചാഞ്ചാട്ടവും പ്രീമിയവും

ഓപ്ഷന്‍സ് പ്രീമിയവും ഓഹരിയിന്മേലുള്ള പ്രതീക്ഷിത ചാഞ്ചാട്ടവും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അതായത് പ്രതീക്ഷിത ചാഞ്ചാട്ടം ഉയര്‍ന്നാല്‍ ഓപ്ഷന്റെ പ്രീമിയവും വര്‍ധിക്കുമെന്ന് സാരം. അടിസ്ഥാനമാക്കപ്പെട്ട ഓഹരിയുടെ വിലയില്‍ കാര്യമായ വില വര്‍ധിക്കാതെ തന്നെ കമ്പനികളുടെ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന വേളയില്‍ പ്രതീക്ഷിത ചാഞ്ചാട്ടം (Expected Volatiltiy) കുത്തനെ ഉയരാറാണ് പതിവ്.

തുടര്‍ന്ന് പാദഫലം പ്രഖ്യാപിക്കുന്നതോടെ ഓഹരിയിലെ ചാഞ്ചാട്ടവും കുറയും. ഈയൊരു പശ്ചാത്തലത്തില്‍ കമ്പനികളുടെ പാദഫലം പ്രഖ്യാപിക്കുന്ന വേളയില്‍ ഓപ്ഷന്‍ ട്രേഡ് ചെയ്യുന്നതിനുള്ള 3 വഴികള്‍ എങ്ങനെയെന്നാണ് ചുവടെ വിശദീകരിക്കുന്നത്.

ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പെ

ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പെ

പാദഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് പൊതുവില്‍ ഓപ്ഷന്‍ പ്രീമിയം നിരക്കുകളില്‍ വര്‍ധന കാണാനാകും. ഇത്തരം ഇടവേളകളില്‍ ഓപ്ഷന്‍ വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിക്കുന്നതാണ് ഉചിതം. കാരണം ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്ഷന്‍ സെല്‍ ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുമാത്രവുമല്ല, പ്രതീക്ഷിത ചാഞ്ചാട്ട നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അടിസ്ഥാനമാക്കപ്പെട്ട ഓഹരിയിലെ സ്റ്റോപ് ലോസ് അടിച്ചാലും ചെറിയ നഷ്ടത്തിലോ അല്ലാതെയോ തന്നെ ആ ട്രേഡില്‍ നിന്നും പുറത്തിറങ്ങാനാകും.

Also Read: ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ ഭാര്യയും; ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചുAlso Read: ജുന്‍ജുന്‍വാലയുടെ നിക്ഷേപ വഴിയേ ഭാര്യയും; ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ വിഹിതം വര്‍ധിപ്പിച്ചു

ഫലം പ്രഖ്യാപിക്കുന്ന വേളയില്‍

ഫലം പ്രഖ്യാപിക്കുന്ന വേളയില്‍

പോസിറ്റീവ്/ നെഗറ്റീവ്/ മാറ്റമില്ല എന്നിങ്ങനെയുള്ള 3 സാധ്യതകളാണ് കമ്പനിയുടെ പാദഫലത്തിന് ഓഹരിയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുക. കാള്‍ ഓപ്ഷനായാലും പുട്ട് ഓപ്ഷനായാലും ഈ 3 സാഹചര്യങ്ങളില്‍ രണ്ടിലും നഷ്ടം കൊണ്ടുവരാം. കൂടാതെ ഫലപ്രഖ്യാപനത്തിന് ശേഷം പ്രതീക്ഷിത ചാഞ്ചാട്ട നിരക്കുകള്‍ താഴുന്നതോടെ പ്രീമിയത്തിലും ഇടിവ് സംഭവിക്കാം. ഇതും നഷ്ടത്തിലേക്ക് ആനയിക്കുന്ന ഘടകമാണ്. അതിനാല്‍ രണ്ടു കാര്യങ്ങള്‍ ചെയ്യാം

  • ഫലപ്രഖ്യാപന വേളയില്‍ ഒന്നുകില്‍ ഓപ്ഷന്‍ വാങ്ങരുത് അല്ലെങ്കില്‍ മുഴുവന്‍ പ്രീമിയവും നഷ്ടമാകുമെന്ന് കരുതി മുന്നോട്ട് പോകുക. അതായാത് ആ ട്രേഡില്‍ നിങ്ങള്‍ക്ക് അത്രയധികം ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഫലപ്രഖ്യാപന വേളയില്‍ ഓപ്ഷന്‍ വാങ്ങാന്‍ പദ്ധതിയിടാവൂ.
  • ഓപ്ഷന്‍ 'സെല്‍' ചെയ്യാം. കാരണം വളരെ വമ്പന്‍ കുതിച്ചുച്ചാട്ടം ഓഹരിയില്‍ ഒറ്റയടിക്ക് ഉണ്ടാകാനുള്ള സാധ്യത കുറവായതിനാല്‍.
ഫലം പ്രഖ്യാപിച്ചതിനു ശേഷം

ഫലം പ്രഖ്യാപിച്ചതിനു ശേഷം

ഫലം പ്രഖ്യാപിച്ചതിനു ശേഷം ഓഹരിയിലെ പ്രതീക്ഷിത ചാഞ്ചാട്ട നിരക്ക് ഇടിയുകയാണ് പതിവ്. ഇതോടെ ഓപ്ഷനുകളുടെ പ്രീമിയവും താഴും. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ വാങ്ങുന്നത് ഗുണകരമാകില്ല. ഇനിയൊരു പക്ഷേ കാള്‍/ പുട്ട് ഓപ്ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്കിലുള്ള കാള്‍/ താഴെയുള്ള പുട്ട് ഓപ്ഷന്‍സ് അതിനോടൊപ്പം സെല്‍ ചെയ്യുകയും വേണം. ഇതോടെ നേടാനാകുന്ന പരമാവധി ലാഭം നിജപ്പെടുമെങ്കിലും ചാഞ്ചാട്ട നിരക്കിലെ ഇടിവു കാരണം പ്രീമിയം താഴുന്നതിലൂടെ സംഭവിക്കാവുന്ന നഷ്ടം ലഘൂകരിക്കാനും സാധിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Corporate Result Season Becomes Good Opportunity For Options Trading Check 3 Strategies For Profit

Corporate Result Season Becomes Good Opportunity For Options Trading Check 3 Strategies For Profit. Read In Malayalam.
Story first published: Tuesday, October 18, 2022, 11:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X