വരുമാനം മെച്ചപ്പെടുന്നു; അടിഞ്ഞുകിടക്കുന്ന ഈ മിഡ് കാപ് ഓഹരി കുതിച്ചുകയറും; വാങ്ങുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ 6 മാസക്കാലയളവില്‍ ഐടി ഓഹരികളില്‍ ശക്തമായ തിരുത്തലാണ് നേരിട്ടത്. ടെക്‌നിക്കല്‍ സൂചകങ്ങളില്‍ 'ഓവര്‍സോള്‍ഡ്' (Oversold) മേഖലയിലേക്ക് ഓഹരികള്‍ എത്തിച്ചേര്‍ന്നതായി കാണാം. സമീപ ഭാവിയിലേക്ക് ഐടി ഓഹരികളിലെ നിക്ഷേപത്തിനുള്ള റിസ്‌കും ആദായവും തമ്മിലുള്ള അനുപാതം വളരെ മെച്ചപ്പെട്ട നിലയിലാണുള്ളത്.

 

കൂടാതെ ഹ്രസ്വകാലയളവില്‍ 'ടെക്‌നിക്കല്‍ പുള്‍ബാക്കി'നുള്ള സാധ്യതയും ഏറെയാണ്. ഈയൊരു പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു മിഡ് കാപ് ഐടി ഓഹരിയുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.

എംഫസിസ്

എംഫസിസ്

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ഐടി കമ്പനിയാണ് എംഫസിസ്. 1998-ലാണ് ആരംഭം. രാജ്യത്തെ ഏഴാമത്തെ വലിയ ഐടി കമ്പനിയാണിത്. 2016 മുതല്‍ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. ആപ്ലിക്കേഷന്‍ പുറംകരാര്‍ സേവനങ്ങള്‍, ആപ്ലിക്കേഷന്‍ വികസനവും സംയോജനവും ടെക്‌നോളജിയുടെ അടിസ്ഥാനസൗകര്യ വികസനം ഭരണനിര്‍വഹണത്തിന് സഹായിക്കുന്ന ആപ്ലിക്കേഷന്‍ വികസനവും കണ്‍സള്‍ട്ടിന്‍സി സേവനങ്ങളുമാണ് കമ്പനി പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.

അനുകൂല ഘടകം

അനുകൂല ഘടകം

2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡ് ഉയരത്തില്‍ നിന്നും 42 ശതമാനം താഴ്ന്ന നിലവാരത്തിലാണ് എംഫസിസ് ഓഹരി ഇപ്പോഴുള്ളത്. സമീപകാലത്ത് കരസ്ഥമാക്കിയ പുതിയ കരാറുകളുടേയും ശക്തമായ ബാലന്‍സ് ഷീറ്റിന്റേയും പിന്‍ബലത്തില്‍ തിരികെ കയറാനുള്ള പ്രവണത ഓഹരിയില്‍ തെളിയുന്നുണ്ട്. വരും പാദങ്ങളില്‍ കമ്പനിയുടെ വരുമാനം മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നില്‍ക്കുന്ന ഓഹരിയും കുതിപ്പിന്റെ പാതയിലേക്ക് മടങ്ങുമെന്നാണ് കൊട്ടക് സെക്യൂരിറ്റീസിന്റെ അനുമാനം.

ഇതിനകം 5, 10, 20 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരി എത്തിയിട്ടുണ്ട്.

സാമ്പത്തികം

സാമ്പത്തികം

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 401 കോടിയായിരുന്നു എംഫസിസിന്റെ (BSE: 526299, NSE : MPHASIS) അറ്റാദായം രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വര്‍ധന വരുമാനത്തിലും പ്രകടമായിരുന്നു. സമീപകാലത്ത് നേടിയ കരാറിന്റെ പിന്‍ബലത്തില്‍ അടുത്ത 3 വര്‍ഷ കാലയളവില്‍ എംഫസിസിന്റെ പ്രതിയോഹരി വരുമാനത്തില്‍ 18.2 ശതമാനം സംയോജിത വളര്‍ച്ച കൈവരിക്കാം. കൂടാതെ 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 14.8 ശതമാനം നിരക്കിലും വളരുമെന്നും ബ്രോക്കറേജ് സ്ഥാപനം കണക്കുക്കൂട്ടുന്നു.

ലക്ഷ്യവില 2,580

ലക്ഷ്യവില 2,580

എംഫസിസ് ഓഹരികള്‍ 2,122 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. ഈ മിഡ് കാപ് ഓഹരി 2,100 രൂപയിലേക്ക് വരുമ്പോള്‍ ആദ്യഘട്ടം (50 %) വാങ്ങാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഓഹരിയില്‍ വീണ്ടും തിരുത്തല്‍ നേരിടുകയാണെങ്കില്‍ 1,950 രൂപയില്‍ നിന്നും രണ്ടാംഘട്ട (50 %) നിക്ഷേപവും നടത്താം. ഇവിടെ നിന്നും സമീപ ഭാവിയില്‍ 2,580 രൂപയിലേക്ക് എംഫസിസ് ഓഹരിയുടെ വില ഉയരുമെന്നാണ് നിഗമനം.

ഇതിലൂടെ 23-32 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 1,850 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share investment stock market
English summary

Corrected Over 40 Percent Mid Cap IT Stock Mphasis Shows Signs Of Turnaround And Good Buy In Terms Of Risk Reward | വരുമാനം മെച്ചപ്പെടുന്നു; അടിഞ്ഞുകിടക്കുന്ന ഈ മിഡ് കാപ് ഓഹരി കുതിച്ചുകയറും; വാങ്ങുന്നോ?

Corrected Over 40 Percent Mid Cap IT Stock Shows Signs Of Turnaround And Good Buy In Terms Of Risk Reward For Short Term. Read In Malayalam.
Story first published: Friday, October 7, 2022, 10:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X