കണ്ടകശനിയായി ഡെത്ത് ക്രോസോവര്‍; ഈ 5 മിഡ് കാപ് ഓഹരികള്‍ക്ക് ഇനി കഷ്ടകാലം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങളുടെയും താഴേക്ക് പതിക്കുന്ന വേളയിലാണ് 'ഡെത്ത് ക്രോസോവര്‍' എന്നു വിശേഷിപ്പിക്കുന്നത്. അതായത് ഓഹരി/ സൂചികയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം അതിന്റെ തന്നെ 200 ഡിഎംഎ നിലവാരത്തിനും താഴെ വരുന്നവെന്ന് സാരം.

 

ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അത് അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരി/ സൂചികയുടെ ബെയറിഷ് ട്രെന്‍ഡിന് അടിവരയിടുന്നു. കഴിഞ്ഞ ദിവസത്തോടെ ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ഡെത്ത് ക്രോസോവര്‍ പ്രകടമായ 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ലിന്‍ഡെ ഇന്ത്യ

ലിന്‍ഡെ ഇന്ത്യ

യുകെയിലെ ബിഒസി ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലിന്‍ഡെ ഇന്ത്യ. വ്യാവസായിക, മെഡിക്കല്‍ രംഗത്തേക്കുള്ള വാതകങ്ങളും ക്രയോജനിക് പ്ലാന്റുകളുടെ നിര്‍മാണത്തിനും സഹായിക്കുന്ന മുന്‍നിര കമ്പനിയാണിത്.

കഴിഞ്ഞയാഴ്ച 3,060.10 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. ലിന്‍ഡെ ഇന്ത്യ (BSE: 523457, NSE : LINDEINDIA) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 3,218.87 രൂപയിലും 200-ഡിഎംഎ നിലവാരം 3,222.57 രൂപയിലുമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ലിന്‍ഡെ ഇന്ത്യ ഓഹരിയില്‍ 5 ശതമാനം തിരുത്തല്‍ നേരിട്ടു.

Also Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തുംAlso Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തും

ഡിസിഎം ശ്രീറാം

ഡിസിഎം ശ്രീറാം

വ്യത്യസ്ത മേഖലകളിലായി വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയുളള പ്രമുഖ കമ്പനിയാണ് ഡിസിഎം ശ്രീറാം. രാസവളം, സിമന്റ്, ക്ലോറോ വിനൈല്‍ അധിഷ്ഠിത ഉത്പന്നങ്ങളുമാണ് കമ്പനി പ്രധാനമായും വിപണിയിലെത്തിക്കുന്നത്. ഇന്നലെ 889.10 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ വ്യപാരം അവസാനിപ്പിച്ചത്.

ഡിസിഎം ശ്രീറാം (BSE: 523367, NSE : DCMSHRIRAM) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 1,034.26 രൂപയിലും 200-ഡിഎംഎ നിലവാരം 1,035.23 രൂപയിലുമാണ് ഇപ്പോള്‍ കുറിച്ചിട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഡിസിഎം ശ്രീറാം ഓഹരിയില്‍ 18 ശതമാനം തിരുത്തല്‍ നേരിട്ടു.

സിഇഎസ്‌സി

സിഇഎസ്‌സി

ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഊര്‍ജോത്പാദന കമ്പനിയാണ് സിഇഎസ്‌സി ലിമിറ്റഡ്. കൊല്‍ക്കത്ത നഗത്തിലേയും പരിസര പ്രദേശങ്ങളിലേയും വൈദ്യുതി വിതരണമാണ് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം.

കഴിഞ്ഞയാഴ്ച 3,060.10 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. സിഇഎസ്‌സി (BSE: 500084, NSE : CESC) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 78.42 രൂപയിലും 200-ഡിഎംഎ നിലവാരം 78.47 രൂപയിലുമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ സിഇഎസ്‌സി ഓഹരിയില്‍ 8 ശതമാനം തിരുത്തല്‍ നേരിട്ടു.

Also Read: പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?Also Read: പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?

ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ്

ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ്

50 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ളതും സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോത്പന്ന കമ്പനിയുമാണ് ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ്. പാല്‍, പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍, ഐസ് ക്രീം തുടങ്ങിയവയാണ് പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്.

ഇന്നലെ 926.80 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ വ്യപാരം അവസാനിപ്പിച്ചത്. ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ് (BSE: 531531, NSE : HATSUN) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 1,011.96 രൂപയിലും 200-ഡിഎംഎ നിലവാരം 1,012.60 രൂപയിലുമാണ് ഇപ്പോള്‍ കുറിച്ചിട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട്‌സ് ഓഹരിയില്‍ 3 ശതമാനം തിരുത്തല്‍ നേരിട്ടു.

ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്

ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്

പ്രമുഖ സംരംഭകരായ മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ മുന്‍നിര ധനകാര്യ സ്ഥാപനമാണ് ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്സ്. കോര്‍പറേറ്റ്, റീട്ടെയില്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമേറിയ ധനകാര്യ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച 591.60 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ (BSE: 504973, NSE : CHOLAHLDNG) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 635.99 രൂപയിലും 200-ഡിഎംഎ നിലവാരം 636.14 രൂപയിലുമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഓഹരിയില്‍ 6 ശതമാനം തിരുത്തല്‍ നേരിട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock share market trading bse
English summary

Death Crossovers In Technical Charts Of These 5 Mid Cap Stocks And Confirming Underlying Bearish Trend

Death Crossovers In Technical Charts Of These 5 Mid Cap Stocks And Confirming Underlying Bearish Trend. Read More In Malayalam.
Story first published: Monday, November 21, 2022, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X